തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ( ഐ എസ് ആർ ഒ ) മേധാവി എസ് സോമനാഥിന് അർബുദം സ്ഥിരീകരിച്ചു. താന്‍ അര്‍ബുദ ബാധിതനെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.വയറ്റിലാണ് രോഗബാധ.
“ഞാൻ പതിവായി പരിശോധനകൾക്ക് വിധേയനാകും. പക്ഷേ, ഇപ്പോൾ പൂർണ്ണമായും സുഖം പ്രാപിച്ചുകഴിഞ്ഞു. ജോലി പുനരാരംഭിച്ചിട്ടുണ്ട്” – സോമനാഥ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തി ദിവസം തന്നെയാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം അറിയിച്ചത്,
ചാന്ദ്രയാന്‍ -3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.അപ്പോൾ അത് വ്യക്തമായിരുന്നില്ല. ഒരു സ്കാനിൽ വളർച്ച ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി.