പൗരത്വ (ഭേദഗതി) നിയമം തിരഞ്ഞെടുപ്പിനു മുമ്പ്

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിയമം( സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

ഇ ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ (ഭേദഗതി) നിയമം തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

ബിജെപി അധികാരത്തിലുള്ള ഉത്തരാഖണ്ഡ് രാജ്യത്ത് സി എ എ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരുന്നു.

സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോവുകയാണെന്ന് ഷാ കുറ്റപ്പെടുത്തി. ‘സിഎഎ കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, അഭയാർഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുമെന്നും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു.

പൗരത്വം നൽകാനാണ് സിഎഎ കൊണ്ടുവന്നതെന്നും ആരുടേയും പൗരത്വം എടുത്തുകളയാനല്ലെന്നും ഷാ വ്യക്തമാക്കി.“നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സമുദായം പ്രകോപിതരാകുന്നു. എന്നാൽ നിയമത്തിൽ വ്യവസ്ഥകളില്ലാത്തതിനാൽ സിഎഎയ്ക്ക് ആരുടെയും പൗരത്വം കവർന്നെടുക്കാനാകില്ല. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന നടപടിയാണ് സിഎഎ.

ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡിപ്പിക്കപ്പെടുന്ന അമുസ്‌ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് 2019-ൽ മോദി സർക്കാർ അവതരിപ്പിച്ച സിഎഎ, ലക്ഷ്യമിടുന്നത്.

“ഞങ്ങൾ ആർട്ടിക്കിൾ 370 (ഭരണഘടനയുടെ, പഴയ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയത്) റദ്ദാക്കി. അതിനാൽ ജനങ്ങൾ ബി.ജെ.പിയെ 370 സീറ്റുകളും എൻ.ഡി.എയെ 400-ലധികം സീറ്റുകളും നൽകി അനുഗ്രഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” – അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

,