വേറിട്ട വഴിയിലൂടെ സഞ്ചരിച്ച  വി  ടി  നന്ദകുമാർ …

 സതീഷ് കുമാർ വിശാഖപട്ടണം 
രൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ .
അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ  സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ  “രണ്ടു പെൺകുട്ടികൾ “എന്ന നോവലാണ്  സാഹിത്യരംഗത്ത് വൻ കൊടുങ്കാറ്റുയർത്തിയത്.
ഈ നോവൽ പ്രശസ്ത സംവിധായകനായ മോഹൻ പിന്നീട് ചലച്ചിത്രമാക്കുകയുണ്ടായി.
വിഷയം സ്വവർഗ്ഗരതി ആയിരുന്നെങ്കിലും  യാതൊരുവിധ അശ്ലീല സ്പർശവുമില്ലാത്ത ഒരു ക്ലീൻ സിനിമയാക്കി “രണ്ടു പെൺകുട്ടികളെ ” മാറ്റിയെടുത്തു മോഹൻ എന്ന കൃതഹസ്തനായ സംവിധായകൻ.
സാഹിത്യ രംഗത്ത് മാത്രമല്ല  ചലച്ചിത്രരംഗത്തും വി.ടി.  നന്ദകുമാറിന്റെ കഥകളും നോവലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തീർത്ഥയാത്ര ,  ധർമ്മയുദ്ധം , വിഷ്ണുവിജയം , രക്തമില്ലാത്ത മനുഷ്യൻ ,  വീരഭദ്രൻ ,വീട് ഒരു സ്വർഗ്ഗം  എന്നീ പ്രസിദ്ധ ചിത്രങ്ങളെല്ലാം നന്ദകുമാറിന്റെ തൂലികയിലൂടെയാണ് ചലച്ചിത്ര രൂപം കൈവരിച്ചത്. 
Randu Penkuttikal (1978) | MUBI
 നന്ദകുമാർ കഥയെഴുതിയ ചിത്രങ്ങളിലെ ഏതാനും ഗാനങ്ങളെ “പാട്ടോർമ്മ”യിൽ ഇന്ന് പരാമർശിക്കുകയാണ് …
എ.വിൻസെൻന്റ്  സംവിധാനം ചെയ്ത “തീർത്ഥയാത്ര ” യാണ് അദ്ദേഹത്തിന്റെ ഒരു പ്രശസ്ത ചിത്രം. ഇതിലെ ഗാനങ്ങൾ എഴുതിയത് പി ഭാസ്കരനും സംഗീതം നൽകിയത് 
എ.ടി. ഉമ്മറുമായിരുന്നു…
മാരിവില്ലു പന്തലിട്ട - തീർത്ഥയാത്ര | M3DB
മാരിവില്ലുപന്തലിട്ട ദൂര ചക്രവാളം ….. (യേശുദാസ്)
https://youtu.be/gtbqLF0Af9U?t=12
 “ചന്ദ്രകലാധരന് കൺകുളിർക്കാൻ ദേവി പന്തടിച്ചാടുന്നു ചാഞ്ചാടുന്നു …. (പി സുശീല )
” അനുവദിക്കൂ ദേവി
 അനുവദിക്കൂ 
ചൈത്ര ദേവതയെ ആരാധിക്കാൻ ഉദ്യാനപാലകനെ അനുവദിക്കൂ ….. (യേശുദാസ്)
 ” അംബികേ ജഗദംബികേ….. ( മാധുരി , കവിയൂർ പൊന്നമ്മ ) എന്നീ ഗാനങ്ങൾ ആ കാലത്ത് വളരെ ജനപ്രീതിയാർജ്ജിച്ചവയായിരുന്നു...
വിൻസെൻറ് തന്നെ സംവിധാനം ചെയ്ത ധർമ്മയുദ്ധത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പി.ഭാസ്ക്കരന്റെ വരികൾക്ക് സംഗീതം നിർവഹിച്ചത് ദേവരാജൻ മാസ്റ്റർ …
” മംഗലാംകാവിലെ മായാഗൗരിക്ക് തിങ്കളാഴ്ച തിരുനൊയമ്പ്…”
 (ജയചന്ദ്രൻ ,മാധുരി , കവിയൂർ പൊന്നമ്മ )
“സങ്കൽപ്പമണ്ഡപത്തിൽ രംഗപൂജാ നൃത്തമാടാൻ …. “
 (ജയചന്ദ്രൻ ) 
“സ്മരിക്കാൻ പഠിപ്പിച്ച മനസ്സേ …”
 (പി സുശീല ) 
” തൃച്ചേവടികളിൽ അർച്ചനയ്ക്കായ് വന്ന പിച്ചകപ്പൂവാണ് ഞാൻ …
( പി സുശീല )
എന്നിവയായിരുന്നു ഈ ചിത്രത്തിലെ  പ്രധാന ഗാനങ്ങൾ.
“ശ്രുതിമണ്ഡലം 
സപ്തസ്വര മണ്ഡലം
ശബ്ദധ്വനിമണ്ഡലം 
ഈ ഭൂമണ്ഡലം ….. “
https://youtu.be/a1I0day7Hnk?t=22
 ബിച്ചു തിരുമല എഴുതി എം എസ് വിശ്വനാഥൻ ഈണം പകർന്ന് ജയചന്ദ്രൻ പാടിയ “രണ്ടു പെൺകുട്ടികളി” ലെ ഗാനവുംവയലാർ എഴുതി ദേവരാജൻ ഈണം പകർന്ന് യേശുദാസ് പാടിയ “വിഷ്ണു വിജയ”ത്തിലെ “പുഷ്പദലത്താൽ നഗ്നത മറക്കും സ്വപ്നസുന്ദരി പ്രകൃതി ” 
എന്ന ഗാനവും സൂപ്പർ ഹിറ്റുകളായിരുന്നു. …. 
1925 ജനുവരി 27 ന് തൃശൂർ ജില്ലയിലെ  കൊടുങ്ങല്ലൂരിൽ ജനിച്ച വി.ടി. നന്ദകുമാറിന്റെ ജന്മവാർഷികദിനമാണിന്ന്.
2000 ഏപ്രിൽ 30 – ന് ഈ പ്രശസ്ത എഴുത്തുകാരൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു …..
—————————————————————————

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക