കെ .ഗോപാലകൃഷ്ണൻ
കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായി വാഴ്ത്തുകയോ വിശേഷിപ്പിക്കുകയോ ചെയ്യുകയും അദ്ദേഹത്തെ അമാനുഷനായി ചിത്രീകരിച്ചു സ്തുതിച്ചുകൊണ്ടുള്ള ഒരു ഗാനം പ്രചരിക്കുകയും ചെയ്യുന്ന കാലം.
കേരളം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ശമ്പളവും പെൻഷനുംപോലും നൽകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കാലം. പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവായ എം.ടി. വാസുദേവൻ നായർ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കളോടുള്ള ആചാരപരമായ ആരാധനയെ രൂക്ഷമായി വിമർശിച്ചത് ഈ കാലത്ത് തന്നെ.
നിഷ്പക്ഷവും ധീരവുമായ വീക്ഷണങ്ങൾക്ക് പേരുകേട്ട എഴുത്തുകാരൻ, റഷ്യൻ വിപ്ലവത്തിന് തൊട്ടുപിന്നാലെ ആന്റൺ ചെക്കോവിന്റെയും മാക്സിം ഗോർക്കിയുടെയുമെല്ലാ രചനകളെയും ഓർമിപ്പിച്ചുകൊണ്ട് ആളുകൾ സ്വയം കരുത്താർജിച്ച് സ്വാതന്ത്ര്യം നേടണമെന്നും “സ്വാതന്ത്ര്യം ഭരണാധികാരികളുടെ കാര്യണ്യമാണ്” എന്ന് വിശ്വസിക്കരുതെന്നും പറഞ്ഞു. ഇതു കേട്ട ബഹുജനം, കമ്യൂണിസ്റ്റ് രാഷ്ട്രീയ സിദ്ധാന്തങ്ങളുടെയും പ്രയോഗങ്ങളുടെയും അന്ധമായ അനുയായി അല്ലെങ്കിൽ, പലരും ബഹുമാനത്തോടെ കേൾക്കുന്ന, നവതി പിന്നിട്ട, പേരുകേട്ടയാളുടെ ശരിയായ ഉപദേശം മനസിലാക്കുമായിരുന്നു.
അദ്ദേഹത്തിന്റെ സന്ദേശം കേരളത്തിലും പുറത്തും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. പിണറായി വിജയനെ വേദിയിലിരുത്തി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുമ്പോഴായിരുന്നു എംടിയുടെ പരാമർശം.
എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാക്കാൻ, അന്തരിച്ച മാർക്സിസ്റ്റ് സൈദ്ധാന്തികനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നിലപാട് അനുസ്മരിച്ച് എംടി പറഞ്ഞു: “എല്ലാവരും ബഹുമാനിക്കുന്ന ഒരു മഹാനായ നേതാവായി ഇഎംഎസിനെ കാണുന്നു, കാരണം 1957ൽ ബാലറ്റ് പെട്ടിയിലൂടെ കമ്യൂണിസ്റ്റ് പാർട്ടിക്കു ലഭിച്ച അധികാരം ഒരു വലിയ ജനമുന്നേറ്റത്തിന്റെ അവസരവും തുടക്കവുമാണെന്നും അതിനു വോട്ടുചെയ്തത് ഉത്തരവാദിത്വമുള്ള ഒരു സമൂഹമാണെന്നും അദ്ദേഹം വിശ്വസിച്ചു.”
സാഹിത്യത്തോടുള്ള സമീപനത്തിൽ ഇഎംഎസ് തെറ്റ് സമ്മതിച്ചപ്പോൾ ചിലർ അദ്ദേഹത്തെ പരിഹസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംടി ചൂണ്ടിക്കാട്ടി: “രാഷ്ട്രീയത്തിലോ സാമൂഹിക-സാംസ്കാരിക മേഖലകളിലോ ഉള്ള നമ്മുടെ മഹാരഥന്മാർ തങ്ങൾക്കു തെറ്റിയെന്നു തോന്നുമ്പോൾ സ്വന്തം തെറ്റുകൾ സമ്മതിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.
മാത്രമല്ല, എതിരാളികളെ നേരിടാൻ വാദങ്ങൾ തേടുമ്പോൾ സ്വന്തം അഭിപ്രായം രൂപപ്പെടുത്താൻ തുടങ്ങാമെന്ന് ഇഎംഎസ് പറഞ്ഞതു കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. രൂപപ്പെടുത്തിയെന്നല്ല, തുടങ്ങുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത് എന്നതിനാൽ ഇത് ശ്രദ്ധേയമാണ്. അദ്ദേഹം ഒരിക്കലും തന്റെ അന്വേഷണങ്ങൾ അവസാനിപ്പിച്ചില്ല.” എംടി പരാമർശിച്ച ഒരു ശ്രദ്ധേയമായ കാര്യം, ഏതാനും നേതാക്കൾ അനേകംപേരെ നയിക്കുന്നുവെന്ന ധാരണ മാറ്റാൻ ഇഎംഎസ് ശ്രമിച്ചിരുന്നു എന്നതാണ്. അതുകൊണ്ടാണ് നേതാക്കളുടെ ആചാരപരമായ പൂജകളിൽ അദ്ദേഹത്തെ കണ്ടെത്താൻ കഴിയാത്തത്.
പഴയ സിദ്ധാന്തങ്ങളിൽ ഉറച്ചുനിൽക്കുകയും അധികാരത്തിലിരിക്കുന്ന നേതാക്കളെ സാമൂഹിക വികസനത്തിന് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നതിന് നയിക്കുകയും ചെയ്യുന്ന നേതാക്കൾക്കുള്ള ഉപദേശമായി അദ്ദേഹം പറഞ്ഞു, “സ്വാതന്ത്ര്യത്തെയും സാമൂഹിക വികസനത്തെയും കുറിച്ചുള്ള പഴയ സിദ്ധാന്തങ്ങളിൽ ഉറച്ചുനിൽക്കുന്നവരെ കാലം തള്ളിക്കളയും.
മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ നിരന്തരം തിരുത്തപ്പെടേണ്ടതാണ്.” പാർട്ടിയിൽ കാര്യമായ മാറ്റങ്ങൾക്കു വഴിവച്ച പാൽഘട്ട് മീറ്റിലെ നിലപാടുകളിൽനിന്ന് വ്യത്യസ്തരായ ചിലരെയാണോ അദ്ദേഹം പരാമർശിച്ചത്? എന്നിരുന്നാലും, പിന്നീട് അധികാരത്തർക്കം ആരംഭിച്ചതായി ചിലർ വിശ്വസിക്കുന്നു, അതിൽ കുറച്ച് മുതിർന്നവർക്ക് സ്ഥാനം നഷ്ടപ്പെടുകയും ഒരു വിധത്തിൽ പാർട്ടി കുറച്ചുപേരുടെ കൈകളിൽ എത്തുകയും ചെയ്തു. ജനാധിപത്യ കേന്ദ്രീകരണം ദുർബലമായോ? ഒരുപക്ഷേ കാലത്തിന് മാത്രമേ ഉത്തരം നൽകാൻ കഴിയൂ.
കേരളത്തിലെ സാഹചര്യങ്ങളിലേക്കാണ് എംടി വിരൽചൂണ്ടിയത്. പ്രത്യേകിച്ചും ഇഎംഎസിന്റെ പങ്കിനെക്കുറിച്ചും നിരവധിപേരാൽ പുകഴ്ത്തപ്പെടുന്ന പിണറായി വിജയൻ നിയന്ത്രിക്കുന്ന പാർട്ടിയിലെ മാറ്റങ്ങളും പരാമർശിക്കുമ്പോൾ, സമകാലിക ചരിത്രത്തിൽ ഒരു പാട് രാഷ്ട്രീയ മൂല്യങ്ങൾ മങ്ങുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയാണ് എംടിയുടെ വിമർശനമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. അദ്ദേഹവും പാർട്ടിയെയും കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നത് ഏറെക്കുറെ ഒറ്റയ്ക്കാണ്. എങ്കിലും, എംടിയുടെ മനസിൽ കേരളീയ സാഹചര്യങ്ങൾ ഉണ്ടായിരുന്നു.
കേരളാ പോലീസിന്റെ പെരുമാറ്റവും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ വീട്ടിൽനിന്ന് സൂര്യോദയത്തിനു മുമ്പ് അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ തട്ടി അമ്മയെയും സഹോദരിയെയും ഞെട്ടിച്ചതും ഓർക്കുക. എന്തായിരുന്നു അദ്ദേഹത്തിന്റെ കുറ്റം? സർക്കാർ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതാണോ? കാത്തിരിക്കാമായിരുന്നില്ലേ? അതോ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ സിപിഎം പിന്തുണയുള്ള യുവജന സംഘടനകൾ നടത്തുന്ന പ്രതിഷേധം നേർപ്പിക്കാനാണോ? എന്തായാലും രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റും റിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഗവർണർക്കെതിരായ പ്രതിഷേധം മാധ്യമശ്രദ്ധ ആകർഷിച്ചത് കുറവാണ്. സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ അനുമതി കൂടാതെ ഇതു ചെയ്യാമായിരുന്നോ?
ഒരു വനിതാ പ്രതിഷേധക്കാരിയുടെ തലമുടി പോലീസ് ബൂട്ടുകൊണ്ട് ചവിട്ടിപ്പിടിച്ച സംഭവമെടുക്കുക. പ്രതിഷേധിച്ച വനിതാ പ്രവർത്തകയുടെ വയറ്റിൽ പോലീസിന്റെ അടിയേറ്റു. പ്രതിഷേധം മാത്രം നടത്തിയ ഒരു സ്ത്രീയോട് ഇത്രയും ഹീനവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിനെതിരേ പ്രതികരിക്കുന്നത് ന്യായമല്ലേ? വാർത്തകൾ പരിശോധിച്ചാൽ സിപിഎം പിന്തുണയുള്ള യുവജന സംഘടനാ പ്രവർത്തകരോട് കേരള പോലീസിന്റെ പെരുമാറ്റം എങ്ങനെയാണ്? സാധാരണക്കാരെ ഞെട്ടിക്കുന്ന പോരായ്മകൾ മറ്റു പല മേഖലകളിലുമുണ്ട്.
അതെന്തായാലും മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അത്ര സുഖകരമല്ല. കോൺഗ്രസ് പിളർന്ന് ഇന്ദിരാ ഗാന്ധി ഒരു വിഭാഗത്തിന് നേതൃത്വം നൽകിയപ്പോൾ ഉൾപ്പാർട്ടി ജനാധിപത്യം മങ്ങുകയും ഒരു പ്രധാന നേതാവോ ഒരു കുടുംബമോ പാർട്ടിയിൽനിന്ന് വേർപിരിഞ്ഞ് ജാതിയുടെയും മതത്തിന്റെയും പ്രാദേശിക വികാരങ്ങളുടെയും അടിസ്ഥാനത്തിൽ മറ്റു പാർട്ടികൾ രൂപീകരിക്കുകയും ചെയ്തു.
ഇത്തരത്തിൽ ഒരു നേതാവോ ഒരു കുടുംബമോ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നിയമവാഴ്ചയും ജനാധിപത്യ പ്രവർത്തനവും ദുർബലമായിക്കൊണ്ടിരിക്കുന്നു. എന്തിന് ബിജെപിയിലും കേന്ദ്രസർക്കാരിലും പോലും തീരുമാനങ്ങൾ പ്രധാനമായും ഒന്നോ രണ്ടോ നേതാക്കളുടെ കൈകളിലാണ്.
പത്രസ്വാതന്ത്ര്യത്തിന്റെ പങ്കുപോലും പഴയകാലത്തെപ്പോലെയല്ല. ഏതാനും നുഴഞ്ഞുകയറ്റക്കാർ പാർലമെന്റിന്റെ പ്രവർത്തനം തടസപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെയോ പ്രസ്താവനകളൊന്നും ഉണ്ടായില്ല. പ്രസ്താവനയിൽ ഉറച്ചുനിന്ന 146 എംപിമാരെ സസ്പെൻഡ് ചെയ്തു. ഇവയെല്ലാം വളരെ അസ്വസ്ഥതാജനകമാണ്.
എംടിയുടെ ധീരമായ പ്രസ്താവന രാജ്യത്തെ ഈ ദൗർഭാഗ്യകരമായ പ്രവണതകളെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ താത്പര്യങ്ങൾക്കായി വ്യവസ്ഥാപിത കീഴ്വഴക്കങ്ങൾ, നയങ്ങൾ, വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ തടയൽ എന്നിവയിൽ ഉറച്ചുനിൽക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ എല്ലാ നേതാക്കൾക്കും എംടിയുടെ ഉപദേശം തീർച്ചയായും ഗുണകരമാണ്. അതെ, വികസനത്തിനും സമൃദ്ധിക്കും വളർച്ചയ്ക്കും പുരോഗതിക്കും ശക്തമായ മതേതര സമൂഹത്തിനുംപോലും സ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്. ഇത് തീർച്ചയായും എംടിയുടെ നല്ല ഉപദേശമാണ്.
———————————————————————————————————————————————————————————
കടപ്പാട് : ദീപിക
————————————————————————————————————————————————-
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരു
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക