April 22, 2025 11:06 pm

രണ്ട് പെൺപ്രതിമകൾ കിട്ടി; അത് ദിവസവും പൊടി തുടച്ച് വെക്കാറുണ്ട്

കൊച്ചി :”എനിക്ക് രണ്ട് തവണ പെൺപ്രതിമകൾ കിട്ടി. അത് രണ്ടും എന്റെ മക്കളെ പോലെയാണ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. അത് ദിവസവും എടുത്ത് പൊടി തുടച്ച് വെക്കാറുണ്ട്. കുളിപ്പിക്കാൻ പറ്റാറില്ലെന്നും’, തമാശരൂപേണ നടൻ അലൻസിയർ പറയുന്നു .

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞ വാക്കുകളിലുണ്ടായ വിവാദത്തെക്കുറിച്ച് പ്രതികരിച്ച് അലൻസിയർ.

“പുരസ്‌കാരം സ്ത്രീരൂപമായി തന്നെ കൊടുക്കേണ്ടെന്ന് എന്റെ വ്യക്തിപരമായൊരു അഭിപ്രായം പറഞ്ഞതാണ്. നർമ്മത്തോടെ പറഞ്ഞൊരു കാര്യമായിരുന്നു അത്. എന്നാൽ സ്ത്രീരൂപം തന്ന് അപമാനിക്കരുതെന്ന് പറഞ്ഞിട്ടില്ല”. അവാർഡ് തുക തന്നതിനെ പറ്റിയാണ് അങ്ങനെ പറഞ്ഞത്.

ഇരുപത്തിയയ്യിരം രൂപയാണ് സ്‌പെഷ്യൽ ജൂറി അവാർഡായി തന്നത്. അതിനെ പറ്റിയാണ് പറയാൻ ഉദ്ദേശിച്ചത്. നമ്മളൊരു ദോശക്കടയിൽ പോകുമ്പോൾ സാധാരണ ദോശയ്ക്ക് പത്ത് രൂപയും സ്‌പെഷ്യൽ ദോശയാണെങ്കിൽ പതിനഞ്ച് രൂപയും കൊടുക്കണം. അത്രയേ ഉദ്ദേശിച്ചുള്ളു. അല്ലാതെ സ്ത്രീകളെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല….അലൻസിയർ കൂട്ടിച്ചേർത്തു.

 

ഒരു നർമ്മം പോലും ആളുകൾക്ക് പറയാൻ ആകുന്നില്ല, ഒരു സത്യം പോലും പറയാൻ ആകുന്നില്ല. ഒരു നർമ്മം പോലും പറയാൻ ആകാതെ പല സാഹിത്യകാരന്മാരും എഴുത്തുകൾ നിർത്തുകയാണെന്നും അലന്സിയര് പ്രതികരിച്ചു. ചലച്ചിത്രകാരന്മാർ ചലച്ചിത്രം ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നു. കാരണം നാവടക്കാൻ തീരുമാനിച്ചിരിക്കുന്ന സമൂഹത്തിനു മുൻപിൽ നാവടക്കി ജീവിച്ചോളാം എന്ന് പറഞ്ഞു അവർ കീഴടങ്ങുകയാണ്. അല്ലെങ്കിൽ വീടിന്റെ ഉള്ളിൽ കയറി വെടിവച്ചു കൊന്നുകളയും ആ അവസ്ഥയാണെന്നും അലൻസിയർ പറഞ്ഞു.


 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News