April 22, 2025 7:20 pm

തൃശ്ശൂരിലെ വനിത റാലി

പി. രാജൻ

തൃശ്ശൂരിൽ ബി.ജെ.പി.സംഘടിപ്പിച്ച വമ്പിച്ച വനിത റാലിയെ അഭിസംബോധന ചെയ്തത്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. നിയമ നിർമ്മാണ സഭകളിലെ വനിത സംവരണത്തിൽ തൃശ്ശൂരിൻറെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പങ്കിനെക്കുറിച്ചുമുള്ള എന്റെ കണ്ടെത്തലുകൾക്ക്‌  ആധികാരികത തേടാൻ ഈ റാലി എന്നെ നിർബന്ധിതനാക്കുന്നു.

പ്രായപൂർത്തി വോട്ടവകാശപ്രകാരം പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നിയമസഭകളിലേക്ക്‌ ആദ്യമായി സ്ത്രീകൾക്ക്‌ സംവരണം ഏർപ്പെടുത്തിയത്‌ മുൻ നാട്ടു രാജ്യമായ കൊച്ചിയാണെന്നാണ്‌ എന്റെ അറിവ്‌.

ഇത്‌ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം നമ്മുടെ രാജ്യത്തെ എല്ലാ പുരോഗനമനപരമായ നടപടികളും പാശ്ചാത്യരാജ്യങ്ങളുടേയോ അല്ലങ്കിൽ ഇസ്ളാമിക സ്വാധീനത്തിന്റെ ഫലമാണെന്നാണ‍് ജിഹാദികളും മാർക്സിസ്റ്റുകളുമടങ്ങുന്ന നിക്ഷിപ്ത താൽപ്പര്യക്കാർ പ്രചരിപ്പിക്കുന്നത്.

സ്വതന്ത്ര ഇൻഡ്യയിലെ ജനങ്ങൾക്ക് മനുഷ്യാവകാശങ്ങൾ ഉറപ്പ് നൽകുന്ന കറാച്ചി പ്രമേയം ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് അംഗീകരിക്കുന്ന അവസരത്തിൽ യൂറോപ്പ് ഫാസിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നുവെന്ന വിവരം കോൺഗ്രസ്സ് നേതാക്കൾക്ക് പോലും അറിയാമോ എന്ന കാര്യം സംശയമാണ‍്.

കൊളോണിയൽ ശക്തികളിൽ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ‍് സ്ത്രീകളുടെ വോട്ടവകാശം. പാർലമെന്റിലും മറ്റ് നിയമനിർമ്മാണ സഭകളിലും വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്ന നിയമം അംഗീകരിച്ച ശേഷമുള്ള ആദ്യ വനിതാ റാലിയെന്ന നിലയിൽ തൃശ്ശൂർ റാലി പ്രാധാന്യമർഹിക്കുന്നു.

——————————————————————————–

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News