സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു…

സതീഷ് കുമാർ വിശാഖപട്ടണം
പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ .  കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട്  പെൻഡുലം അങ്ങോട്ടും  ഇങ്ങോട്ടും നിരന്തരം  ചലിച്ചുകൊണ്ടേയിരിക്കുന്നു….
പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം  മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു …
സുഖ ദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ വരികൾ പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ ….
“സുഖമൊരു ബിന്ദൂ
ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും 
ബിന്ദുവിലേക്കൊരു 
പെൻഡുലമാടുന്നു 
ജീവിതം  ഇതു ജീവിതം ….!
ടെമ്പിൾ ആർട്സിന്റെ  ബാനറിൽ  1973 -ൽ പുറത്ത് വന്ന “ഇതു മനുഷ്യനോ ” എന്ന ചിത്രത്തിലെ വളരെ പ്രശസ്തമായ ഈ  ഗാനം ഓർമ്മയിലേക്ക് വരാൻ കാരണമായത്  ഈ ചിത്രത്തിന്റെ  നിർമ്മാതാവും സംവിധായകനുമായ തോമസ് ബെർലിയെ കുറിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി  പത്രത്തിന്റെ  ലേഖകൻ ശ്രീഹരി രാമകൃഷ്ണൻ കൗമുദി പത്രത്തിൽ  എഴുതിയ ഒരു വാർത്താശകലമായിരുന്നു….
Meet Thomas Berly who played hero in 1953 Mollywood film, Mexican roles in Hollywood
തൊണ്ണൂറ്റിയൊന്നാം വയസ്സിൽ എത്തിനിൽക്കുന്ന തോമസ് ബെർലിയെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോയി …. 1953 -ൽ പുറത്തുവന്ന “തിരമാല ” എന്ന ചിത്രത്തിലെ നായകനായിരുന്നു തോമസ് ബെർളി കുരിശിങ്കൽ എന്ന കൊച്ചിക്കാരനായ ചെറുപ്പക്കാരൻ …
Malayalam cinema's 'youngest' hero turns 90 - The Hindu
പിൽക്കാലത്ത് മലയാളത്തിന്റെ മഹാനടനായി മാറിയ സത്യൻ ഈ ചിത്രത്തിലെ ഉപനായകനും. സിനിമയുടെ പരസ്യത്തിനായി പുറത്തുവന്ന നോട്ടീസുകളിൽ തോമസ് ബെർലിയുടെ പേരാണ് ആദ്യം . രണ്ടാമത്തെ പേരായിരുന്നു സത്യന്റേത് ….
“തിരമാല ” എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ ആവേശത്തിൽ തോമസ് ബെർലി ഹോളിവുഡിലെ പ്രശസ്തമായ  ഓസ്കാർ അക്കാദമിക്ക് ഒരു കത്ത് അയക്കുന്നു. കത്തിന് കൃത്യമായ മറുപടിയും വന്നു. ഈ കത്ത് അദ്ദേഹത്തിന്റെ  ജീവിതത്തിൽ ഒരു  വഴിത്തിരിവായി മാറി.
Thiruvithamkoor, Malabar, Kerala: Speculations on the Regions in “Regional Cinema” - Ratheesh Radhakrishnan, 2015
 അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ തിയേറ്റർ ആർട്സ് പഠനത്തിനായി അഡ്മിഷൻ അനുവദിച്ച കാര്യമായിരുന്നു  കത്തിലെ ഉള്ളടക്കം ….തോമസ് ബെർലി അങ്ങനെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ എത്തി …
യൂണിവേഴ്സിറ്റിയുടെ നേരെ  എതിർവശത്തായായിരുന്നു ലോകത്തെമ്പാടുമുള്ള സിനിമ പ്രേമികളുടെ വാഗ്ദത്തഭൂമിയായ ഹോളിവുഡ് ….
യൂണിവേഴ്സിറ്റിയിലെ പഠനം തോമസ് ബെർലിയെ ഹോളിവുഡ് സിനിമയിൽ എത്തിച്ചു. 1959 -ൽ പുറത്തിറങ്ങിയ  “നെവർ സോഫ്യൂ ” എന്ന ഹോളിവുഡ് ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കാൻ ഈ കൊച്ചിക്കാരന് ഭാഗ്യമുണ്ടായി..
ഒരുപക്ഷേ ഹോളിവുഡ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന മലയാളി തോമസ് ബെർലി ആയിരിക്കും.
വിഖ്യാത നടൻ മർലൻ ബ്രാൻഡോ യുമായി സൗഹൃദം ഉണ്ടായിരുന്ന തോമസ്സ് ബെർലിയെ  ഒരിക്കൽ അദ്ദേഹം വീട്ടിലേക്ക്  ക്ഷണിക്കുകയും ഒരുമിച്ചു ഭക്ഷണം കഴിച്ചതുമെല്ലാം ഈ പഴയ കഥാനായകൻ  അഭിമാനപൂർവ്വം ഓർക്കുന്നു …
വെളുത്തവന്റെ നാട്ടിൽ കറുത്തവന് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ  തോമസ് ബെർലി പിന്നീട്  നാട്ടിലേക്ക് മടങ്ങി . ചെമ്മീൻ കയറ്റുമതിയിലൂടെ ഒരു വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയെങ്കിലും ബെർലിയുടെ മനസ്സിൽ അപ്പോഴും സിനിമാമോഹം ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു …
Ithu Manushiano? (1973) - IMDb
അങ്ങനെയാണ് 1973-ൽ ടെമ്പിൾ ആർട്സിന്റെ ബാനറിൽ  ഒരു മലയാള ചലച്ചിത്രം നിർമ്മിക്കാൻ അദ്ദേഹം മുന്നോട്ടു വരുന്നത്. ചിത്രത്തിന്റെ  കഥ ,തിരക്കഥ, നിർമ്മാണം ,സംവിധാനം എല്ലാം നിർവഹിച്ചത് ഈ സാഹസിക മനുഷ്യൻ തന്നെ …ശ്രീകുമാരൻ തമ്പി – അർജുനൻ ടീമായിരുന്നു ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയത് …
സുഖമൊരു ബിന്ദു 
ദുഃഖമൊരു ബിന്ദു…..”
( യേശുദാസ് , ബി വസന്ത )
https://youtu.be/m0ovm5pjSOo?t=8
Sukhamoru Bindu | സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു | Yesudas, Vasantha - YouTube
“പകൽവിളക്കണയുന്നു
പടിഞ്ഞാറ് രക്തം ചിതറുന്നു ….
(പി ജയചന്ദ്രൻ )
“ഹൃദയവീണതൻ മൃദുല തന്ത്രിയിൽ …. (യേശുദാസ് )
“പറവകൾ ഇണപ്പറവകൾ …..”
(യേശുദാസ് )
 എന്നിവയായിരുന്നു ചിത്രത്തിലെ  മറ്റു ഗാനങ്ങൾ …
ഇതിൽ “സുഖമൊരു ബിന്ദു
ദുഃഖമൊരു ബിന്ദു ….” എന്ന ഗാനം സൂപ്പർ ഹിറ്റായി സംഗീത പ്രേമികളുടെ ചുണ്ടുകളിൽ ഇപ്പോഴും
തത്തിക്കളിക്കുന്നു …
നാഴികമണിയുടെ സ്പന്ദനഗീതമായ പെൻഡുലത്തെ മലയാളഗാന ചരിത്രത്തിൽ ഉപയോഗിച്ച
ഏകവ്യക്തിയും ശ്രീകുമാരൻ തമ്പിയാണ്. സുഖവും ദുഃഖവും മനുഷ്യജീവിതത്തിന്റെ രണ്ട്
വ്യത്യസ്ത ഭാവങ്ങളാണല്ലോ… ഒരുതരത്തിൽ അല്ലെങ്കിൽ  മറ്റൊരു തരത്തിൽ ഈ അവസ്ഥയിലൂടെ കടന്നു പോകാത്തവർ വിരളം …
ഈ സാരസ്വതരഹസ്യത്തെ ഒരു പെൻഡുലമായി കാണുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീകുമാരൻ തമ്പി . അതുകൊണ്ടുതന്നെയായിരിക്കണം സുഖങ്ങളും ദുഃഖങ്ങളും ഏറെ അനുഭവിച്ചിട്ടുള്ള പ്രിയകവി തന്റെ ആത്മകഥയ്ക്ക്
“ജീവിതം ഒരു പെൻഡുലം “എന്ന പേരിട്ടത്.”മാതൃഭൂമി ” വാരികയിലൂടെ ഒട്ടേറെ വായനക്കാരെ ആകർഷിച്ച ,വയലാർ അവാർഡ് നേടിയ ആത്മകഥക്കും പ്രിയഗാനത്തിനും പെൻഡുലം ഒരു മൂകസാക്ഷി ….
പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു | Moon Touch in Sreekumaran Thampi songs | Madhyamam
———————————————
(സതീഷ് കുമാർ  :  9030758774)