എസ്. ശ്രീകണ്ഠൻ
സർക്കാരിൻ്റെ ഭരണ മികവ് എങ്ങനെ അളക്കാം?.അതിൽ ഏറ്റം പ്രധാനം ധനസമാഹരണവും വിനിയോഗവും . രണ്ടിലും മോദിയുടെ പത്തുവർഷം എങ്ങനെ?.
മികച്ചതെന്ന് കണക്കുകൾ പറയുന്നു. പ്രത്യക്ഷ നികുതി, മുഖ്യമായും ആദായ നികുതിയും കമ്പനികളും സ്ഥാപനങ്ങളും നൽകുന്ന കോർപ്പറേറ്റ് നികുതിയും കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ മൂന്നു മടങ്ങ് കൂടിയെന്നത് ശ്രദ്ധേയമായ നേട്ടം തന്നെ.
എല്ലാ റീഫണ്ടും കിഴിച്ച് ഖജനാവിൽ വന്ന പ്രത്യക്ഷ നികുതി വരുമാനം 2013 – 14 സാമ്പത്തിക വർഷം 6.38 ലക്ഷം കോടിയായിരുന്നു. 2022-23 സാമ്പത്തിക വർഷമായപ്പോൾ ഇതെത്രയായന്നോ?. 16.61 ലക്ഷം കോടി. 23-24 സാമ്പത്തിക വർഷം നികുതി വരുമാനം 19 ലക്ഷം കോടി കവിയുമെന്നാണ് സർവ്വ സാമ്പത്തിക വിശാരദന്മാരും പറയുന്നത്.
കഴിഞ്ഞ ബജറ്റിൽ വെച്ച പ്രതീക്ഷ 18.23 ലക്ഷം കോടിയായിരുന്നു. എന്നാൽ അതുക്കും മേലെ പോവുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. നികുതി സമ്പ്രദായം ലളിതമാക്കി കൂടുതൽ കാര്യക്ഷമമായി വരുമാനം സ്വരൂപിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിരിക്കുന്നു.
നികുതി സ്ളാബുകൾ ഏകീകരിച്ചും പുതിയ സമ്പ്രദായം പരീക്ഷിച്ചുമൊക്കെ ലക്ഷ്യത്തിലെത്തുന്നു. അനാവശ്യ ചെലവുകൾ ഒഴിവാക്കി ഖജനാവിൻ്റെ ചോർച്ച അടച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വൻ മുതൽമുടക്ക്. മലയാളക്കരയിൽ മോദിക്ക് മാർക്കിടുന്നവർ ഇതൊക്കെ കാണുമോ?.
——————————————————————————————————————————————-
(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
——————————
Post Views: 153