ഒന്നാം രാഗം പാടി …

സതീഷ് കുമാർ വിശാഖപട്ടണം 

1985-ൽ ജോഷി സംവിധാനം ചെയ്ത്  മമ്മൂട്ടിയും സുമലതയും നായികാനായകന്മാരായി അഭിനയിച്ച “നിറക്കൂട്ട് ”  എന്ന ചലച്ചിത്രം പ്രിയവായനക്കാരുടെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയിട്ടുണ്ടാകില്ലെന്ന് കരുതട്ടെ …..

മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടൻ ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി തന്റെ പ്രിയപ്പെട്ട മുടി മുഴുവൻ മുറിച്ചു കളഞ്ഞ്  മൊട്ടത്തലയുമായി പ്രത്യക്ഷപ്പെട്ടതിനാലാണ് ആ ചലച്ചിത്രം അന്ന്  വാർത്തകളിൽ നിറഞ്ഞു നിന്നത് .

 ഈ   ചിത്രം ഇന്ന് ഓർമ്മിക്കപ്പെടുന്നത്

 “പൂമാനമേ ഒരു

 രാഗമേഘം  താ ……”

എന്ന പൂവച്ചൽ ഖാദർ എഴുതി ശ്യാം സംഗീതം പകർന്ന്  കെ ജി മാർക്കോസ് പാടിയ ഒരു ഗാനത്തിന്റെ രാഗമാധുര്യം കൊണ്ടാണ്….

പ്രശസ്തമായ ഈ ഗാനം ആദ്യം പാടിയത് തിരുവനന്തപുരം സ്വദേശിയായ ഒരു ചെറുപ്പക്കാരനായിരുന്നു….

 ജി വേണുഗോപാൽ …..

singer g venugopal talk about intolerance - Malayalam Oneindia

 

യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളിലും ഒട്ടേറെ നാടകങ്ങളിലും  പാട്ടുകൾ പാടി തിളങ്ങിയ ആ ചെറുപ്പക്കാരന്റെ സ്വപ്നമായിരുന്നു  ഒരു ചലച്ചിത്രത്തിൽ പിന്നണി പാടുക എന്നുള്ളത്. എന്നാൽ  സിനിമയ്ക്കുള്ളിലെ  ചില അന്തർനാടകങ്ങൾ മൂലം  വേണുഗോപാലിന് പകരം കെ  ജി മാർക്കോസ്  ആ ഗാനം പാടുകയും  സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. വേണുഗോപാലിന്റെ നിരാശ മാറുന്നത് പിന്നീട് ഒരു വർഷത്തിനു ശേഷം പുറത്തിറങ്ങിയ   “ഒന്നുമുതൽ പൂജ്യം വരെ ” എന്ന ചിത്രത്തിലെ

 

 “രാരീ  രാരീരം രാരോ….

 “പൊന്നുംതിങ്കൾ പോറ്റും മാനേ….. എന്നീ ഗാനങ്ങൾ   ഹിറ്റായി മാറിയതിനു ശേഷമാണ്…

 പിന്നീട് വേണുഗോപാലിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 1987 -ൽ തിയേറ്ററുകളിലെത്തിയ   “മരിക്കുന്നില്ല ഞാൻ  ” എന്ന ചിത്രത്തിലെ 

“ചന്ദനമണിവാതിൽ പാതി ചാരി

ഹിന്ദോളം കണ്ണിൽ തിരയിളക്കി

ശൃംഗാര ചന്ദ്രികേ 

നീരാടി നീ നിൽക്കേ 

എന്തായിരുന്നു മനസ്സിൽ ……” 

എന്ന ഗാനം വേണുഗോപാലിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് തന്നെ കൊണ്ടു ചെന്നെത്തിച്ചു.

ഇന്നും കാമസുരഭിലമായ ഒരു ശൃംഗാര ചന്ദ്രികയുടെ ചന്ദനഗന്ധം  ഈ ഗാനത്തിൽ നിന്ന് പ്രവഹിക്കുന്നുണ്ടെന്ന് എടുത്തു പറയാതിരിക്കാൻ വയ്യ.

മലയാളത്തിലെ പ്രശസ്ത കവികളുടെ കവിതകൾ മനോഹരമായി ആലപിച്ചു കൊണ്ട് വേണുഗോപാൽ പുറത്തിറക്കിയ  ” കാവ്യരാഗം ” എന്ന ആൽബം ഇദ്ദേഹത്തിന്റെ മികച്ച സാംസ്കാരിക സംഭാവനയായി വിലയിരുത്തപ്പെടുന്നു ….

ചന്ദനമണിവാതിലിനുശേഷം പത്മരാജന്റെ ചിത്രങ്ങളിലൂടെയാണ് വേണുഗോപാൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

 

ഒന്നാം Onnam Ragam Paadi Song Lyrics Malayalam | Thoovanathumbikal - Lyrics  Penned

“ഒന്നാം രാഗം പാടി 

ഒന്നിനെ മാത്രം തേടി ….. 

(ചിത്രം തൂവാനത്തുമ്പികൾ) 

“ഉണരുമീ ഗാനം …..

(ചിത്രം മൂന്നാംപക്കം)  

“കാണാനഴകുള്ള മാണിക്യക്കുയിലേ …… (ഊഴം) “സ്വർഗ്ഗങ്ങൾ സ്വപ്നം കാണും …

( മാളൂട്ടി )

“ഏതോ വാർമുകിലിൻ കിനാവിലെ ……(പൂക്കാലം വരവായി ) 

“കറുകവയൽ കുരുവി….

(ധ്രുവം)

“മൈനാക പൊൻമുടിയിൽ …..

( കേദാരം )

“പള്ളിത്തേരുണ്ടോ ……

( മഴവിൽകാവടി )

“താനേ പൂവിട്ട മോഹം ….

( സസ്നേഹം )

“പീലിക്കണ്ണെഴുതി …. 

(സ്നേഹസാഗരം )

“കൈനിറയെ വെണ്ണ തരാം….

(ബാബാകല്യാണി )

എന്നിവയെല്ലാം  വേണുഗോപാലിന്റെ സ്വരമാധുരിയിൽ കേരളം മനസ്സിൽ ഏറ്റുവാങ്ങിയ മനോഹരഗാനങ്ങളാണ് .

1960 ഡിസംബർ 10 ന് തിരുവനന്തപുരത്ത് ജനിച്ച  വേണുഗോപാലിന്റെ പിറന്നാളാണ് ഇന്ന് …

ONNAM RAGAM PAADI VENUGOPAL MALAYALAM HIT SONGS - YouTube

 പ്രശസ്ത ഗായിക സുജാതയുടെ ബന്ധുകൂടിയായ മലയാളത്തിന്റെ “മാണിക്യക്കുയിൽ ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രിയ ഗായകന് പിറന്നാളാശംസകൾ നേരട്ടെ ….

========================================

 ( സതീഷ് കുമാർ:  9030758774 )

——————————————————————-