സതീഷ് കുമാർ വിശാഖപട്ടണം
ചെന്നൈയിലെ എഗ് മൂറിനടുത്തുള്ള പുതുപ്പേട്ടയിൽ ജനിച്ച ലുർദ്മേരി എന്ന സുന്ദരിയായ പെൺകുട്ടിക്ക് സംഗീതവാസന അമ്മയിൽനിന്നാണ് പകർന്നു കിട്ടിയത്. മേരിയെ സ്കൂളിൽ ചേർത്തപ്പോൾ കൊടുത്ത പേര് രാജേശ്വരി എന്നായിരുന്നു.
അതിനാൽ ഈ പെൺകുട്ടി വളർന്നുവലുതായി ഒരു ഗായികയായപ്പോൾ എൽ.രാജേശ്വരി എന്ന പേരിലാണ് അറിയപ്പെട്ടത് …എന്നാൽ ആ സമയത്ത് തമിഴിൽ എം. എസ്. രാജേശ്വരി എന്നൊരു ഗായിക ഉണ്ടായിരുന്നതിനാൽ സംഗീതസംവിധായകർ ഈ രാജേശ്വരിക്ക് മറ്റൊരു പേർ കൊടുത്തു …..”എൽ.ആർ. ഈശ്വരി ” ..
കാമം തുള്ളിത്തുളുമ്പുന്ന വശീകരണശക്തിയുള്ള ഗാനങ്ങളാൽ പുരുഷഹൃദയങ്ങളെ അമ്മാനമാടിക്കൊണ്ട് എൽ.ആർ. ഈശ്വരി എന്ന ഗായിക ദക്ഷിണേന്ത്യയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു .
ജ്യോതിലക്ഷ്മി, ജയമാലിനി , സിൽക്ക് സ്മിത തുടങ്ങിയ തമിഴ് സിനിമയിലെ മാദകത്തിടമ്പുകളായ നർത്തകിമാർക്കുവേണ്ടിയായിരുന്നു ഇവർ കൂടുതൽ ഗാനങ്ങൾ ആലപിച്ചിരുന്നത് …
തമിഴ് സിനിമകളിൽ തെറിച്ച പെണ്ണായി പ്രത്യക്ഷപ്പെട്ടിരുന്ന മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടിയും എൽ.ആർ. ഈശ്വരി കുറെ ഗാനങ്ങൾ പാടിയിട്ടുണ്ട
മലയാളത്തിൽ ഇവരുടെ ഏറ്റവും ഹിറ്റായ ഗാനം “കുട്ടിക്കുപ്പായം ” എന്ന ചിത്രത്തിലെ
“ഒരു കൊട്ടാ പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയേ….”
എന്ന ബാബുരാജിന്റെ ഒപ്പനയാണ്. (രചന പി ഭാസ്കരൻ )
https://youtu.be/NKUArweXFGc?t=13
ഇവർ പാടി മനോഹരമാക്കിയ ചില സൂപ്പർ ഹിറ്റ് ഗാനങ്ങളെക്കുറിച്ചും പറയാതിരിക്കാൻ പറ്റില്ല.
“കാക്കകുയിലേ ചൊല്ലു
കൈ നോക്കാനറിയാമോ ….”
( ചിത്രം ഭർത്താവ് – രചന പി ഭാസ്കരൻ – സംഗീതം ദക്ഷിണാമൂർത്തി – യേശുദാസിനോടൊപ്പം )
“ചാലക്കുടി പുഴയും വെയിലിൽ ചന്ദനച്ചോലയെടി … (രചന പി ഭാസ്കരൻ – സംഗീതം ജോബ് –
ചിത്രം റോസി )
“കണ്ണാടി കടപ്പുറത്ത് കാറ്റുകൊള്ളാൻ വന്നവരെ ….” (ചിത്രം – പ്രിയതമ രചന ശ്രീകുമാരൻ തമ്പി – സംഗീതം ബ്രദർ ലക്ഷ്മൺ)
“എത്ര കണ്ടാലും
മതി തീരുകില്ലെനിക്കെത്ര ….
( അർച്ചന )
“വൈൻ വൈൻ ഗ്ലാസ്.…. ( ദത്തുപുത്രൻ – വയലാർ – ദേവരാജൻ )
“കിലുകിലു ചിരിക്കുമെൻ ചിലങ്കകളെ …… (ലങ്കാദഹനം ശ്രീകുമാരൻ തമ്പി – എം എസ് വിശ്വനാഥൻ )
“ആടി വരുന്നു ആടി വരുന്നു ആയിരമായിരം പൗർണ്ണമികൾ …..
(മന്ത്രകോടി – ശ്രീകുമാരൻ തമ്പി – എം എസ് വിശ്വനാഥൻ)
“മാറിൽ സ്യമന്തക രത്നം ചാർത്തിയ ..… ( പണിതീരാത്ത വീട് വയലാർ എം എസ് വിശ്വനാഥൻ )
“ഇന്നു നിന്റെ യൗവ്വനത്തിനേഴക്…. ( നൈറ്റ് ഡ്യൂട്ടി – വയലാർ ദക്ഷിണാമൂർത്തി – അമ്പിളി , ശ്രീലതയോടൊപ്പം )
“എടി എന്തെടി ഉലകം .… (അവൾ ഒരു തുടർക്കഥ – വയലാർ –
എം എസ് വിശ്വനാഥൻ )
“അയല പൊരിച്ചതുണ്ട്
കരിമീൻ വറുത്തതുണ്ട് …. (വേനലിൽ ഒരു മഴ – ശ്രീകുമാരൻ തമ്പി – എം എസ് വിശ്വനാഥൻ )
https://youtu.be/DHi2W60r43M?t=8
“ഓണത്തുമ്പീ വന്നാട്ടേ
ഓമനത്തുമ്പി വന്നാട്ടേ.….
(അൾത്താര – തിരുനയിനാർകുറിച്ചി ,എം ബി ശ്രീനിവാസൻ )
തുടങ്ങി ഒട്ടേറെ ഗാനങ്ങൾ എൽ.ആർ. ഈശ്വരിയുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
1939 ഡിസംബർ 7 ന് ജനിച്ച എൽ.ആർ. ഈശ്വരിയുടെ ജന്മദിനമാണിന്ന്…
കുറേക്കാലമായി ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമല്ലെങ്കിലും അവർ പാടിയ ഹിറ്റ്ഗാനങ്ങളിലൂടെ സംഗീത പ്രേമികൾ ഈ ഗായികയെ എന്നുമെന്നും ഓർമ്മിച്ചു കൊണ്ടേയിരിക്കും.
ഇക്കിളി കൊള്ളിക്കുന്ന ഗാനാലാപനശൈലി കൊണ്ട് യുവഹൃദയങ്ങളെ ലാസ്യ ലാവണ്യലഹരിയിൽ ആറാടിച്ച പ്രിയ ഗായികക്ക് പിറന്നാളാശംസകൾ നേരുന്നു…
———————————————————————————————————
( സതീഷ് കുമാർ വിശാഖപട്ടണം: 9030758774 )
———————————————————————————————————-
.
Post Views: 377