രസരാജനായ ശൃംഗാരം കഴിഞ്ഞാൽ നവരസങ്ങളിൽ മനുഷ്യനെ ഏറ്റവും ആനന്ദിപ്പിക്കുന്നത് ഹാസ്യമാണത്രേ …!
മലയാളഭാഷയിൽ ആക്ഷേപഹാസ്യത്തിന്റെ വാതായനങ്ങൾ തുറക്കുന്നത് കുഞ്ചൻ നമ്പ്യാരിലൂടെയാണ്.
പാലക്കാട് ജില്ലയിൽ ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് ജനിച്ച കുഞ്ചൻ നമ്പ്യാർ പിന്നീട് അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായിത്തീരുന്നു.
ഈ അവസരത്തിലാണ് അദ്ദേഹം തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി മാറുന്നത്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് തുള്ളൽ പ്രസ്ഥാനത്തെ ജനപ്രിയമാക്കിയ ഘടകം…
“അല്ലയോ പയ്യേ നിനക്കും പക്കത്താണോ ഊണ് …..”
“കരി കലക്കിയ കുളം
കളഭം കലക്കിയ വെള്ളം…”
“കാതിലോല നല്ലതാളി ….”
“നമ്പി ആരെന്ന് ചോദിച്ചു നമ്പിയാരെന്ന് ചൊല്ലിനാൻ…. തുടങ്ങിയ കുഞ്ചൻ ഫലിതങ്ങളിലൂടേയും “ഓട്ടൻതുള്ളൽ ” എന്ന ക്ഷേത്ര കലാരൂപത്തിലൂടേയുമാണ് മലയാളിയുടെ നർമ്മബോധങ്ങൾ പിച്ചവെച്ചത്. മലയാള ചലച്ചിത്ര ഗാനശാഖയിൽ ഓട്ടൻതുള്ളലിന്റെ ശൈലിയിൽ ഒരു ഗാനം എഴുതപ്പെട്ടിട്ടുണ്ട്.
1972-ൽ പ്രദർശനത്തിനെത്തിയ “പോസ്റ്റുമാനെ കാണാനില്ല ” എന്ന ചിത്രത്തിലാണ് വയലാർ രാമവർമ്മ കുഞ്ചൻ നമ്പ്യാരുടെ അതേ ശൈലിയിൽ നർമ്മബോധത്തോടേയുള്ള സാമൂഹ്യവിമർശനം പ്രാപ്തമാക്കിയത് കേട്ടാലും …..