ഞങ്ങളുടെ ഭാര്യയുടെ സഞ്ചയനം…….

പി,രാജൻ

1980 ൽ ഞാൻ തിരുവനന്തപുരത്ത് താമസമാക്കിയ കാലത്ത് ഒരു സഞ്ചയന ചടങ്ങിൽ പങ്കെടുക്കാനായി കിട്ടിയ ക്ഷണക്കത്ത് അയച്ചിരുന്നത് ഞങ്ങളുടെ ഭാര്യ എന്നു പറഞ്ഞു രണ്ട് നായർ സഹോദരന്മാർ ചേർന്ന് എഴുതിയതാണ്. ഭർത്താക്കന്മാരെ മാറ്റുന്നതിനു സ്വാതന്ത്ര്യമുണ്ടായിരുന്നത് ലോകത്തിൽ നായർ സ്ത്രീകൾക്കു മാത്രമാണെന്നു സർക്കാറിന്റെ മാനേജ്മെന്റ് സ്ഥാപനത്തിന്റെ തലവനായിരുന്ന പോലീസ് ഐ.ജി.ശ്രീജിത്ത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

തന്തക്ക് വിളിക്കുന്നത് ഏത് പ്രത്യയ ശാസ്ത്രക്കാരനായ മലയാളിയും ശകാരത്തിൽ മൂർച്ചയേറിയ പ്രയോഗമായി അംഗീകരിച്ച കാലത്ത് ഈ പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണം അഭിനന്ദനാർഹമായിട്ടാണ് തോന്നിയത്. നായർ സ്ത്രീകളുടെ നല്ല കാലം പോയതിനെപ്പറ്റി ഞാൻ അക്കാദമിയില പത്ര പ്രവർത്തന വിദ്യാർത്ഥിക ളോട് പറഞ്ഞിരുന്നു ഭാരതത്തിൽ ജനാധിപത്യം, മതേതരത്വം സോഷ്യലിസം എന്നീ ആശയങ്ങൾക്ക് വിത്ത് പാകിയ സ്വദേശാഭിമാനി രാമകൃഷണ പിള്ളയുടെ സദാചാര നിഷ്ഠ ക്കുംശ്രീ നാരായണ ഗുരുവിന്റെ ബ്രഹ്മചര്യനിഷ്ഠക്കും അതിരു കടന്ന തീവ്രത യുള്ളതായി തോന്നിയിട്ടുണ്ട്.

ദിവാൻ രാജ ഗോപാലാ. ചാരിക്കെതിരായി രാമകൃഷ്ണപിള്ള നടത്തിയ വിമർശം സദാചാരപരമായ ദുർനടത്തയുടെ പേരിൽ മാത്രമാണെന്ന ധാരണ പുലർത്തുന്നവരുണ്ട്. രാമകൃഷ്ണപിള്ളയാണ് ലോകത്തിലാദ്യമായി അവശ വിഭാഗങ്ങൾക്കു പ്രത്യേക പരിഗണന നൽകി വേണം(affirmative action) സമത്വാധിഷ്ഠിത മായ ജനാധിപത്യം കെട്ടിപ്പടുക്കാൻ എന്നു വാദിച്ച നവോത്ഥാന നായ കൻ .

ദിവാൻ രാജ ഗോപാലാചാരി ഉൽബ്ബുദ്ധനായ ഭരണാധികാരിയാണെങ്കിലും അദ്ദേഹത്തിന്റെ ഭരണ പരിഷ്ക്കാരങ്ങൾ സ്വദേശാഭിമാനി ക്ക് ശേഷമുണ്ടായതാണ്. ലോക ചരിത്രത്തിൽ ഗാന്ധിജിയുടെ നിർണ്ണായക സ്ഥാനം ആദ്യമായി കണ്ടെത്തിയ രാമകൃഷ്ണപിള്ളയെപ്പോലെ തന്നെ ഈ പത്രാധി പരെ തീരെ ചെറുപ്പത്തിൽ കണ്ടെത്തിയ വക്കം മൗലവിയും മലയാള മാദ്ധ്യമ ചരിത്രത്തിലെ കെടാവിളക്കുകൾ ആണ്. രാമകൃഷ്ണപിള്ള ഗാന്ധിയെക്കുറിച്ച് എഴുതിയ ലഘു ജീവചരിത്രം പ്രസിദ്ധീകരിച്ച് നൂറ്റിപ്പത്ത് വർഷം തികയുന്നു.


(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക