തിരുവനന്തപുരം : സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. “പ്രതി നായിക ” എന്ന പേരിലുള്ള ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റിയുള്ള സരിതയുടെ വിശേഷണം.
കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘റെസ്‌പോണ്‍സ്’ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് കേസിലെ പ്രതിസ്ഥാനത്തുളള മുഖ്യപ്രതിയായ സരിത എസ് നായർ ആത്മകഥയുമായി രംഗത്ത് വരുന്നത്.
ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്. നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥയുടെ താപനില ഉയർത്തുവാൻ തക്ക വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ടാകുമോ എന്ന് കേരളം ഉറ്റു നോക്കുകയാണ്.
നിലവില്‍ സരിത ശാരീരിക അവശതയെ തുടര്‍ന്ന് ചികിത്സയിലാണ്.2022 ജനുവരിയില്‍ നടത്തിയ ഒരു യാത്രയില്‍ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ച് മുന്‍ ഡ്രൈവര്‍ വിനുകുമാര്‍ രാസവസ്തു കലര്‍ത്തിയെന്ന് മനസ്സിലായി’ സരിത ആരോപിക്കുന്നു .തന്നെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭമുണ്ടാക്കുകയായിരുന്നു വിനുകുമാറുള്‍പ്പെടെ ഉളളവരുടെ ഉദ്ദേശമെന്നും ഇതിനായി ഗൂഢാലോചന നടത്തിയിരുന്നതായും പരാതിയില്‍ സരിത ഉന്നയിക്കുന്നു. കൊലപാതകശ്രമം, വഞ്ചന, ഗൂഢാലോചന, സംഘടിതമായ ഗൂഢാലോചന എന്നീ വകുപ്പുകളാണ് കേസില്‍ പൊലീസ് ചുമത്തിയരിക്കുന്നത്.
2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത ആരോപിക്കുന്നു. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സക്കെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നും സരിത പറഞ്ഞു. ‘ആരാണ് ഭക്ഷണത്തില്‍ രാസവസ്തു കലര്‍ത്തിയതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് പരാതി നല്‍കാതിരുന്നത്. സരിത പറഞ്ഞു.