എ.സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്

In Main Story
August 31, 2023

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൂടാതെ 10 വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ഇ ഡി നിര്‍ദ്ദേശം നല്‍കി. ഇന്ന് ഹാജരാകാനായിരുന്നു മൊയ്തീന് ഇഡി നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കിയിരുന്നു. തട്ടിപ്പ് കേസില്‍ ബെനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേട്ട് എന്നിവരെയാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ സംശയത്തിന്റെ നിഴലിലുള്ള സിഎം റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും.

മുന്‍ മാനേജര്‍ ബിജു കരീം, പി പി കിരണ്‍, അനില്‍ സേട്ട് എന്നിവര്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കഴിഞ്ഞയാഴ്ച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23മണിക്കൂര്‍ നീണ്ട പരിശോധനയില്‍ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകള്‍ ഇഡി പരിശോധിച്ചിരുന്നു.