തിരുവനന്തപുരം: പാര്‍ട്ടി വേറെ കുടുംബം വേറെയെന്ന് വിവാദങ്ങളിൽ നിലപാടെടുത്തിരുന്ന സി.പി എം കരിമണൽ വിഷയത്തിൽ മലക്കം മറിയുന്നു.
കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ മകൾ പണം കൈപ്പററി എന്ന ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തലുമായ ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പെന്ന് ആക്ഷേപം ശക്തമാവുന്നു.
നേതാക്കളുടെ മക്കൾ വിവാദ ചുഴിയിലകപ്പെട്ടപ്പോൾ സാങ്കേതികമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പോലും പിൻമാറേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് എതിര്‍വാദങ്ങൾ ശക്തിപ്പെടുന്നത്.
മകൻ ബിനീഷ് കോടിയേരിയും മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളും വേറെയാണെന്നും പാര്‍ട്ടി സംവിധാനം അതിന് പുറത്താണെന്നും സ്ഥാപിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിൽ കോടിയേരി ബാലകൃഷ്ണൻ വന്നിരുന്നത്. പാര്‍ട്ടി നേതൃത്വവും അത് തന്നെ ആവര്‍ത്തിച്ചു. ചികിത്സയുടെ പേരിൽ അവധിയെടുത്ത് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നതും പാർടിയിൽ നിന്ന് പിന്തുണ കിട്ടാത്തതിനെ തുടർന്നായിരുന്നു.
മുതിര്‍ന്ന നേതാക്കളിൽ ചിലര്‍ക്കുണ്ടായിരുന്ന അതൃപ്തിയും
കോടിയേരിയുടെ തീരുമാനത്തെ സ്വാധീനിച്ചിരുന്നെന്ന് വ്യക്തം.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയര്‍ന്നപ്പോൾ തന്നെ പ്രതിരോധിക്കാൻ പല പഴുതുകളുണ്ടായി. കൺസൾട്ടൻസിക്ക് കരാറുണ്ടാക്കിക്കൂടെ എന്നും ഇടപാടിൽ സുതാര്യമല്ലാതെ എന്തുണ്ടെന്ന ചോദ്യവും പാർട്ടി നേതാക്കളിൽ നിന്ന് തന്നെ ഉയര്‍ന്നു. മേൽകമ്മിറ്റി ചേരുകയോ വിശദീകരണം തേടുകയോ ചെയ്യും മുൻപേ കേന്ദ്രകമ്മിറ്റി അംഗം മുതൽ സംസ്ഥാന സെക്രട്ടറി വരെ ന്യായീകരണ വാദവുമായി വന്നു.
സംസ്ഥാന സെക്രട്ടറിയേറ്റിലോ സംസ്ഥാന സമിതിയിലോ പോലും പിണറായി വിജയനു വിവാദം വിശദീകരിക്കേണ്ടിയും വന്നില്ല. പൊതു സമൂഹത്തിനു മുന്നിൽ ഒന്നും പറയരുതെന്ന് പാർടി നിർദേശിക്കുകയും ചെയ്തു.
ഈ വിഷയത്തിൽ പ്രതിപക്ഷം ഒഴിഞ്ഞു മാറുന്ന നിലപാടും സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാവ് പി. കെ,കുഞ്ഞാലിക്കുട്ടിയുടെ കനത്ത സമ്മർദ്ദം മൂലം പ്രതിപക്ഷ നേതാവ് വി. ഡി. സതീശനു നിയമസഭയിൽ മൗനം പാലിക്കേണ്ടി വന്നു. അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകാൻ പോലും കഴിഞ്ഞില്ല. അതിനു അദ്ദേഹം മുടന്തൻ ന്യായങ്ങൾ നിരത്തി പരിഹാസ്യനാവുകയും ചെയ്തു.
കൊൺഗ്രസ് അംഗം മാത്യു കുഴൽനാടൻ മാത്രമാണ് നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചത്. അദ്ദേഹത്തെ ലക്ഷ്യമിട്ട് സി പി എം ആരോപണ ശരങ്ങളുമായി ഇറങ്ങിക്കഴിഞ്ഞു.