April 22, 2025 10:59 pm

അയ്യങ്കാളി തൊഴിലുറപ്പ്: വേതനം കൂട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികളുടെ പ്രതിദിന വേതനം 311ല്‍ നിന്ന് 333 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനം 333 രൂപയാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള വര്‍ദ്ധന.

കഴിഞ്ഞ മാര്‍ച്ച് 23നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം 333 രൂപയാക്കിയത്. സമാന ജോലി ചെയ്യുന്ന അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഇതേ വേതനം നല്‍കണമെന്ന ആവശ്യമുയര്‍ന്നതോടെ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി.രാജമാണിക്യം സര്‍ക്കാരിന് കത്തെഴുതി. തുടര്‍ന്നാണ് വര്‍ദ്ധന വരുത്തി ഉത്തരവിറക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News