ന്യൂഡല്‍ഹി: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍.എം.എം.എല്‍) സൊസൈറ്റിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നാക്കി. സ്വാതന്ത്ര്യദിനത്തിലാണ് പേരുമാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഉത്തരവിറക്കിയത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 2022 ഏപ്രില്‍ 21ന് തീന്‍മൂര്‍ത്തിഭവന്‍ വളപ്പില്‍ പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള മ്യൂസിയമായ ‘പ്രധാനമന്ത്രി സംഗ്രഹാലയം’ തുറന്നതിന്റെ തുടര്‍ച്ചയായാണ് പേരുമാറ്റം. ജൂണില്‍
സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നെഹ്റു മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേരുമാറ്റത്തിന് അംഗീകാരം നല്‍കിയിരുന്നു. നെഹ്റുവിനോടുള്ള ഭയം കൊണ്ടാണ് പേരുമാറ്റമെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ തലമുറകള്‍ കൈമാറുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എല്ലാ പ്രധാന മന്ത്രിമാരുടെയും സംഭാവനകളെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് പ്രധാന മന്ത്രി സംഗ്രഹാലയം എന്നു പേരിട്ടതെന്ന് ബി.ജെ.പി അറിയിച്ചു.