സതീഷ് കുമാർ വിശാഖപട്ടണം
മോഹൻലാലിന്റെ ഭാര്യാപിതാവും തമിഴ് ചലച്ചിത്ര നിർമ്മാതാവുമായ ബാലാജി മലയാളിയാണെന്ന കാര്യം പലർക്കുമറിയില്ല. എറണാകുളത്ത് കുടുംബവേരുകളുള്ള ബാലാജി ജനിച്ചതും വളർന്നതുമെല്ലാം മദ്രാസിലായിരുന്നു.
ബാലാജി – കുടുംബ ചിത്രം
ജെമിനിയുടെ എസ് എസ് വാസൻ നിർമ്മിച്ച ” ഔവ്വയാർ ” എന്ന തമിഴ്സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തുന്നത്. പിന്നീട് തമിഴിലെ പ്രഗൽഭ നടനും ചലച്ചിത്രനിർമ്മാതാവുമായി മാറിയ ഇദ്ദേഹത്തിന്റെ സുജാത സിനി ആർട്ട്സിന്റെ ബാനറിൽ അമ്പതോളം തമിഴ് ചലച്ചിത്രങ്ങളാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
ബാലാജിയുടെ ചിത്രങ്ങളിൽ കൂടുതലും ശിവാജിഗണേശനായിരുന്നു നായകൻ. ശിവാജിയോടൊപ്പം ഒട്ടുവളരെ തമിഴ് സിനിമകളിൽ ഇദ്ദേഹവും അഭിനയിച്ചിരുന്നു ..
ഇരുട്ടിന്റെ ആത്മാവ് ,രാഗിണി, സ്വാമി അയ്യപ്പൻ, സ്ക്കൂൾ മാസ്റ്റർ , പ്രേമാഭിഷേകം എന്നീ മലയാള ചിത്രങ്ങളിലും ബാലാജി അഭിനയിച്ചിട്ടുണ്ട്.
മോഹൻലാൽ, സുചിത്ര – വിവാഹ ചിത്രം
1968-ൽഎം കൃഷ്ണൻ നായർ സംവിധാനം ചെയ്ത” ഇൻസ്പെക്ടർ “എന്ന ചിത്രത്തിന്റെ കഥയെഴുതിയത് ബാലാജിയാണ്. തമിഴിലും മലയാളത്തിലും നിർമ്മിച്ച “പ്രേമാഭിഷേക ” മാണ് ബാലാജിയുടെ എന്നും ഓർമ്മിക്കപ്പെടുന്നസൂപ്പർ ഹിറ്റ് ചിത്രം .
ദാസരി നാരായണറാവു കഥയെഴുതിയ ഈ സിനിമ സംവിധാനം ചെയ്തത്
ആർ ,കൃഷ്ണമൂർത്തിയായിരുന്നു. എ നാഗേശ്വര റാവു ,ശ്രീദേവി, ജയസുധ എന്നിവർ അഭിനയിച്ച് തെലുങ്കിൽ ഒരു വർഷത്തിലധികം പ്രദർശിപ്പിച്ച “പ്രേമാഭിഷേകം “എന്ന ചിത്രം കമലഹാസനെ നായകനാക്കിക്കൊണ്ടാണ് ബാലാജി തമിഴിലും മലയാളത്തിലുമായി നിർമ്മിച്ചത്.
പ്രേമാഭിഷേകത്തിനു വേണ്ടി മലയാളത്തിൽ ഗാനങ്ങൾ രചിച്ചത് പൂവച്ചൽ ഖാദറും സംഗീത സംവിധാനം ഗംഗൈ അമരനുമായിരുന്നു.
“നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ …”
(യേശുദാസ് )
https://youtu.be/7chi17BxPdc?t=5
“മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത് …”
(യേശുദാസ് – വാണി ജയറാം)
“ദേവീ ശ്രീദേവി നിൻ …”.(യേശുദാസ് )
“വന്ദനം എൻ വന്ദനം … “
(യേശുദാസ്)
“ഹേയ് രാജാവേ …”
(യേശുദാസ് – കല്യാണി മേനോൻ )
“വാഴ് വേ മായം ഇങ്ങു വാഴ് വേ മായം …”
( യേശുദാസ് )
“പ്രേമാഭിഷേകം
പ്രേമാഭിഷേകം
പ്രേമത്തിൻ പട്ടാഭിഷേകം ……”
(ജയചന്ദ്രൻ – കല്യാണിമേനോൻ )
എന്നിവയെല്ലാം ബാലാജി നിർമ്മിച്ച പ്രേമാഭിഷേകത്തിലെ ജനപ്രീതി നേടിയെടുത്ത ഗാനങ്ങളാണ്
1934 ഓഗസ്റ്റ് 5 – ന് ജനിക്കുകയും 2009 മെയ് 2 -ന് അന്തരിക്കുകയും ചെയ്ത ബാലാജിയുടെ ജന്മവാർഷികദിനമാണിന്ന്..
ഈ ജന്മവാർഷികദിനത്തിൽ അദ്ദേഹം മലയാളത്തിൽ നിർമ്മിച്ച പ്രശസ്ത ചിത്രത്തിലെ ഗാനങ്ങളിലൂടെ ആ വലിയ കലാകാരന് പ്രണാമമർപ്പിക്കട്ടെ .
———————————————————————————–
(സതീഷ് കുമാർ : 9030758774)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
——————————
-—————————————————————————————
മാതൃഭൂമിയുടെ അസി. എഡിറ്ററായിരു
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
——————————————————————————————
——————————————————————————————
കടപ്പാട് : ദീപിക
——————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
——————————
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
———————-
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________