സതീഷ് കുമാർ
വിശാഖപട്ടണം
“ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
അമ്പിളീ
അമ്പിളി പൊന്നമ്പിളീ
ചുംബനം കൊള്ളാനൊരുങ്ങീ… “
https://youtu.be/DpvpFBuoEZM?t=14
1978 -ൽ കറുപ്പിലും വെളുപ്പിലും പുറത്തിറങ്ങിയ “കാത്തിരുന്ന നിമിഷം”
എന്ന ചിത്രത്തിലെ ഒരു സുന്ദരഗാനമാണിത്.
ശ്രീകുമാരൻതമ്പി എഴുതി അർജ്ജുനൻ മാസ്റ്റർ സംഗീതം ചെയ്ത ഈ ഗാനം പാടിയത് യേശുദാസ്. എത്ര കാവ്യാത്മകമായ വരികൾ, എത്ര ഭാവാത്മകമായ സംഗീതം. കമൽഹാസനും വിധുബാലയുമായിരുന്നു ഈ ഗാനരംഗത്ത് അഭിനയിച്ചത്.
ഉലകനായകൻ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന കമൽഹാസൻ എന്ന നടനെ മലയാളികൾ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഇത്തരം ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയായിരുന്നു.
അതുകൊണ്ടുതന്നെയാണ് കമൽഹാസൻ ഏല്ലാ അഭിമുഖങ്ങളിലും മലയാള സിനിമയാണ് എന്റെ അഭിനയക്കളരി എന്ന് എടുത്തു പറയാറുള്ളത്.
ധന്യ എൻറർപ്രൈസസിന്റെ ബാനറിൽ മുരളികുമാർ നിർമ്മിച്ച ഈ ചിത്രത്തിൻ്റെ കഥയെഴുതിയത് വിജയൻ. ബേബിയാണ് ചിത്രം സംവിധാനം ചെയ്തത്.അർജ്ജുനൻ മാസ്റ്ററുടെ സംഗീത ശൈലിയുടെ മാറ്ററിയുന്ന ഒരു ചേതോഹരഗാനം കൂടി
ഈ ചിത്രത്തിലുണ്ട് .
“ശാഖാനഗരത്തിൽ ശശികാന്തം ചൊരിയും ശാരദപൗർണ്ണമീ…”
എന്ന മനോഹരമായ ഗാനം ആലപിച്ചതും യേശുദാസായിരുന്നു .സോമൻ,സുകുമാരൻ,
ജയൻ, കമൽഹാസൻ തുടങ്ങിയ നാല് വമ്പൻ നായകന്മാർ അണിനിരന്ന സിനിമയാണ് “കാത്തിരുന്ന നിമിഷം “.
നായികമാരായി ജയഭാരതിയും വിധുബാലയും. 1978 – ലെ മ്യൂസിക്കൽ ഹിറ്റ് ആയിരുന്നു ഈ ചിത്രം.
https://youtu.be/avFNYujkqBE?t=50
“കാറ്റിലോളങ്ങൾ കെസ്സു പാടും കല്ലായിപ്പുഴയിൽ… “
(ജയചന്ദ്രൻ)
” പുഞ്ചിരിച്ചാലതു ചന്ദ്രോദയം…”
(ജയചന്ദ്രൻ, വാണിജയറാം)
“മാവു പൂത്തു തേന്മാവു പൂത്തു … ” (ജാനകി)
എന്നിവയായിരുന്നു കാത്തിരുന്ന നിമിഷത്തിലെ മറ്റു ഗാനങ്ങൾ .
1978 ഫെബ്രുവരി 17 ന് പ്രദർശനത്തിനെത്തിയ “കാത്തിരുന്ന നിമിഷം ” എന്ന ചിത്രത്തിന്റെ നാല്പത്തിയാറാം വാർഷിക ദിനമാണിന്ന്.
ചെമ്പകത്തൈകൾ പൂത്ത മാനത്തെ പൊന്നമ്പിളിയുടെ ചുംബനത്തിനായുള്ള കാത്തിരിപ്പിന് ഇന്ന് 46 വർഷം പൂർത്തിയാവുന്നു .
—————————————————
(സതീഷ് കുമാർ : 9030758774)
—————————— ——————–
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
—————————— ————————–