കാടിന്റെ മക്കളുടെ കഥ പറഞ്ഞ  പി. വത്സല ..

സതീഷ് കുമാർ
വിശാഖപട്ടണം 
ഴുപതുകളിലാണ് മലയാളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ വസന്തകാലം ആരംഭിക്കുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള മനോരമ ആഴ്ചപ്പതിപ്പുമായിരുന്നു ആ കാലത്ത് വായനക്കാരെ കൂടുതൽ ആകർഷിച്ചിരുന്ന പ്രസിദ്ധീകരണങ്ങൾ .
മലയാള മനോരമ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിലും മാതൃഭൂമി സാഹിത്യമൂല്യങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. മാതൃഭൂമിയിൽ ഒരു കഥയോ കവിതയോ ലേഖനമോ പ്രസിദ്ധീകരിക്കുക എന്നുള്ളത് ഓരോ എഴുത്തുകാരുടേയും ഒരുകാലത്തെ സ്വപ്നമായിരുന്നു.
 നിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരുന്ന മാതൃഭൂമിയുടെ ഈ സാഹിത്യമൂല്യമാണ്  ഇത്തരമൊരു വാരിക തുടങ്ങാൻ കൊല്ലത്തെ വ്യാപാര പ്രമുഖനായ കൃഷ്ണസ്വാമിറെഡ്ഡിയാരെ പ്രേരിപ്പിച്ചത്.അങ്ങിനെയായിരുന്നു “കുങ്കുമം “എന്ന വാരിക മലയാളത്തിൽ പുറത്തിറങ്ങുന്നതും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും .
Nellu [1974] | നെല്ല് [1974]
 ദോഷം പറയരുതല്ലോ , കുങ്കുമം വാരികയും സാഹിത്യമൂല്യങ്ങളെ വളരെയധികം വിലമതിച്ചു കൊണ്ട്  സാഹിത്യപ്രേമികൾക്കിടയിൽ പ്രചുരപ്രചാരം നേടിയ വാരികയായിരുന്നു.പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ” കുങ്കുമം ” ആയിടെ ഒരു നോവൽ  മത്സരം നടത്തുകയുണ്ടായി.
പിന്നീട് സാഹിത്യലോകത്തെ അംഗീകാരത്തിന്റെ മുഖമുദ്രയായി മാറിയ “കുങ്കുമം അവാർഡി ” ലൂടെ മലയാളത്തിൽ ഒട്ടേറെ പുതിയ എഴുത്തുകാർ ശ്രദ്ധേയരായിതീർന്നു..
ആദ്യ കുങ്കുമം അവാർഡ് ലഭിക്കുന്നത് പി വത്സലയുടെ “നെല്ല്”  എന്ന നോവലിനാണ് .തികച്ചും വ്യത്യസ്തമായ കാടിന്റെ പശ്ചാത്തലത്തിൽ ആദിവാസികളുടെ ദുരന്തജീവിതകഥകൾ പറഞ്ഞ ഈ നോവൽ മലയാള സാഹിത്യത്തിന് ഒരു പുതിയ  ചൈതന്യം പകർന്നു .Malayalam Superhit Movie | Nellu | Classic film | Ft.Prem Nazir | Jayabharathi | Others - YouTube
കോഴിക്കോട് സ്വദേശിനിയായ പി. വത്സല തന്റെ അദ്ധ്യാപക ജീവിതവുമായി ബന്ധപ്പെട്ടാണ് വയനാട്ടിൽ എത്തുന്നത്.  മേലാളന്മാരുടെ ചൂഷണത്തിൽ ബലിയാടുകളാവുന്ന കാടിന്റെ മക്കളുടെ ഭാഷയും തനതു സംസ്ക്കാരവുമെല്ലാം ഹൃദയസ്പർശിയായി എഴുതപ്പെട്ഈ നോവലിന് രാമു കാര്യാട്ട് ചലച്ചിത്രാവിഷ്കാരണം നൽകിയതോടു കൂടി ” നെല്ല് “കൂടുതൽ ചർച്ച ചെയ്യപ്പെട്ടു.
സാഹിത്യകാരി പി.വത്സല അന്തരിച്ചു
പി. വത്സല
————————————————————————————————————————
നെല്ലിൽ പ്രേംനസീർ അവതരിപ്പിച്ച രാഘവൻ നായരും കവിയൂർപൊന്നമ്മ ജീവൻ നൽകിയ  സാവിത്രി വാരസ്യാരും ജയഭാരതിയുടെ ആദിവാസപ്പെണ്ണായ മാരയും കനകദുർഗ്ഗ അവതിരിപ്പിച്ച കാടിന്റെ മോളായ കുറുമാട്ടിയുമടക്കം  ഒട്ടുമിക്ക കഥാപാത്രങ്ങളും വത്സല നേരിട്ടറിഞ്ഞവരും പരിചയപ്പെട്ടവരുമായിരുന്നുവത്രെ !
എസ് എൽ പുരം സദാനന്ദൻ തിരക്കഥയെഴുതിയ ഈ വർണ്ണചിത്രം കാടിന്റെ വന്യ സൗന്ദര്യത്തോടെ ക്യാമറയിലാക്കിയത് സിനിമാ ഫോട്ടോഗ്രാഫിയിൽ അസാമാന്യ പ്രതിഭ പ്രകടിപ്പിച്ച ബാലുമഹേന്ദ്രയായിരുന്നു. വയലാറിന്റെ ഗാനങ്ങൾക്ക്  സലിൽ ചൗധരി സംഗീതം പകർന്നു.  ചെമ്മീനിൽ പാടാൻ കഴിയാതെപോയ ലതാമങ്കേഷ്കർ “നെല്ലി ” ൽ  ഒരു തിരിച്ചുവരവ് നടത്തി പാടിയ
 ” കദളി കൺകദളി
ചെങ്കദളി പൂ വേണോ…..”
എന്ന ഗാനം അക്കാലത്ത്  വളരെ വാർത്താപ്രാധാന്യം നേടിയിരുന്നു.
https://youtu.be/D1cM2OoslLs
Kadhali Chengathali song | Nellu - YouTube
മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബി ജി എം അവതരിപ്പിക്കപ്പെട്ടതും നെല്ലിലെ “നീലപ്പൊന്മാനേ എന്റെ നീലപോന്മാനേ …..”
എന്ന യേശുദാസും മാധുരിയും പാടിയ ഗാനത്തിലൂടെയാണ്. “നെല്ല് ” അഭ്രപാളിയിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കനകദുർഗ്ഗ എന്ന തെലുഗു നടി അവതരിപ്പിച്ച “കുറുമാട്ടി ” എന്ന കാട്ടുപെണ്ണായിരുന്നു …
തന്റെ ഇഷ്ടപുരുഷന്റെ പിന്നാലെ നിലയ്ക്കാത്ത കാമാസക്തിയുമായി പിന്തുടരുന്ന കുറുമാട്ടിയുടെ ത്രസിപ്പിക്കുന്ന ശരീര ഭാഷയ്ക്കനുസൃതമായി വയലാർ എഴുതിയ
“കാടു കുളിരണ്
കൂടു കുളിരണ്
മാറിലൊരുപിടി ചൂടുണ്ടോ ...”
എന്ന സുശീലയുടെ എക്കാലത്തെയും ഹിറ്റ് ഗാനത്തിലൂടെ കനകദുർഗ്ഗ  നടത്തിയ പകർന്നാട്ടം   അന്ന്  ഒട്ടേറെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയിരുന്നു.
https://youtu.be/b7ZAe-hUZ_8
“ഓ ……ഹോയ്
കൈയ്യോടെ കയ്യ്
മെയ്യോടെ മെയ് … “
എന്ന മന്നാ ദേയും ജയചന്ദ്രനും പാടിയ കാടിന്റെ തനതു സംഗീതം പെയ്തിറങ്ങിയ ഗാനവും വളരെ ഇമ്പമേറിയതായിരുന്നു.
1938 ഏപ്രിൽ 4-ന് ജനിച്ച പി വത്സല, ” നെല്ല്”  എന്ന ഒരൊറ്റ നോവലിലൂടെ മലയാള നോവൽ സാഹിത്യത്തിനും സിനിമ രംഗത്തിനും ചലച്ചിതഗാന മേഖലക്കും  അപൂർവ സംഭാവനകൾ നൽകാൻ കഴിഞ്ഞ പ്രിയ എഴുത്തുകാരിയാണ് …
രണ്ടുദിവസം മുമ്പ് ഈ മനോഹര തീരത്തെ അക്ഷര സൗഹൃദങ്ങളോട്  യത്ര പറഞ്ഞ് മറ്റേതോ ലോകത്തിലേക്ക് അവർ യാത്രയായി …
കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഈ സാഹിത്യ പ്രതിഭക്ക് പ്രണാമം…
———————————————————–
(സതീഷ് കുമാർ: 9030758774  )
——————————————————————————