മോഹം കൊണ്ടു ഞാൻ …

സതീഷ് കുമാർ വിശാഖപട്ടണം
ചെറുപ്പക്കാരന്റെ മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അഭിനയിക്കണം , സംവിധാനം ചെയ്യണം , 
സിനിമ നിർമ്മിക്കണം , 
പാട്ടുകൾ എഴുതണം , 
സംഗീതം ചെയ്യണം , 
പാട്ടുകൾ പാടണം:..
അങ്ങനെ ഒത്തിരി ഒത്തിരി മോഹങ്ങൾ …
പക്ഷേ സിനിമാരംഗത്തേക്ക് ഒന്ന് കടന്നു കിട്ടേണ്ടെ …. ?
 എന്താ ഒരു മാർഗ്ഗം …..?
 കുറെ നാളത്തെ ആലോചനക്കുശേഷം ഒരു വഴി കണ്ടെത്തി ….. 
 മാന്യമായി ചെയ്തിരുന്ന “ടൈംസ് ഓഫ് ഇന്ത്യ ” ലെ ജോലി രാജി വെച്ച്  ഒരു സിനിമ പത്രപ്രവർത്തകനായി മാറുക. അങ്ങിനെ  ലക്ഷ്യം പൂർത്തികരിക്കാനായി  കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന “നാന ” സിനിമ വാരികയുടെ മദ്രാസ് ലേഖകനായി മാറിയ ഈ കക്ഷിയാണ് ബാലചന്ദ്ര മേനോൻ എന്ന സകലകലാവല്ലഭൻ…
INTERVIEW | Stars are born in theatres, not mobile phones: Balachandra Menon- The New Indian Express
 കുങ്കുമം, കേരളശബ്ദം, നാന തുടങ്ങിയ ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെ  ഉടമസ്ഥനായിരുന്നു കൊല്ലത്തെ വ്യവസായ പ്രമുഖനായ കൃഷ്ണസ്വാമി റെഡ്ഡ്യാർ …..
 ബാലചന്ദ്രമേനോനെ സ്വന്തം മകനെപ്പോലെ കരുതിയ കൃഷ്ണസ്വാമി റെഡ്ഢ്യാരാണ് ഈ ചെറുപ്പക്കാരന് ചലച്ചിത്ര രംഗത്തേക്കുള്ള  എല്ലാ അരങ്ങും അണിയറയും  ഒരുക്കിക്കൊടുത്തത്. .
ഗുരുമുഖത്തുനിന്നും സിനിമ പഠിക്കാതെ കണ്ടും കേട്ടും അറിഞ്ഞും നേടിയ അനുഭവങ്ങളിലൂടെ 1978 – ൽ  ആ ചെറുപ്പക്കാരൻ ഒരു സിനിമ സംവിധാനം ചെയ്ത് പുറത്തിറക്കി …
 സിനിമയുടെ പേര് 
 “ഉത്രാടരാത്രി ” ….
സംവിധാനം ബാലചന്ദ്ര മേനോൻ …
ആ അ​ഗ്നിബാധയിൽ എല്ലാം നശിച്ചു, ദയവായി സഹായിക്കണം'; ആദ്യ ചിത്രം ഇല്ലാതായ വേദനയിൽ ബാലചന്ദ്രമേനോൻ; വിഡ - Samakalika Malayalam
മലയാളത്തിലെ ആദ്യത്തെ “ഓൾറൗണ്ടർ ” എന്ന് വേണമെങ്കിൽ ബാലചന്ദ്രമേനോനെ വിശേഷിപ്പിക്കാം. ഏറ്റവുമധികം നായികനടിമാരെ മലയാളസിനിമയിലേക്ക് സംഭാവന ചെയ്തിട്ടുള്ളത് ബാലചന്ദ്രമേനോൻ ആണെന്നു തോന്നുന്നു. ശോഭന ,പാർവ്വതി, കാർത്തിക, ലിസി , ഉഷ ,നന്ദിനി, ആനി എന്നിവരെയെല്ലാം ബാലചന്ദ്രമേനോനാണ് മലയാള സിനിമക്ക് പരിചയപ്പെടുത്തിയത്.
Balachandra Menon | Malayalam Full Movie | Arante Mulla Kochumulla | Shankar | Sreevidhya | Lizy - YouTube
“നാന ” സിനിമ വാരികയുടെ മദ്രാസ് ലേഖകനായും പിന്നീട് ചലച്ചിത്രകാരനായും മാറിയ ബാലചന്ദ്രമേനോൻ അവസാനം  ആ ഗ്രൂപ്പുമായി തെറ്റിപ്പിരിഞ്ഞു.  ബാലചന്ദ്രമേനോനെ തളർത്താൻ പല അടവുകളും നാന പ്രയോഗിച്ചെങ്കിലും മേനോൻ ഫീനിക്സ് പക്ഷിയെ പോലെ മലയാളസിനിമയിൽ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കലാകേരളം ആവേശപൂർവ്വം കണ്ടത്.
വർഷങ്ങൾക്കുശേഷം എല്ലാ ശീതസമരങ്ങളും അവസാനിപ്പിച്ചു കൊണ്ട് ബാലചന്ദ്രമേനോൻ തന്നെ താനാക്കിയ  നാനയുമായി  കൂടുതൽ അടുത്തതും സൗഹൃങ്ങൾ മുറുകെപ്പിടിച്ചതുമെല്ലാം ഈ കലാകാരന്റെ വിശാലമനസ്സ് കൊണ്ട് മാത്രമാണെന്ന് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു..
ഒന്നിനുപിറകേ ഒന്നായി പുറത്തിറങ്ങിയ  സൂപ്പർഹിറ്റ് സിനിമകളായിരുന്നു ബാലചന്ദ്രമേനോന്റെ തുറുപ്പുചീട്ട് …
ഏപ്രിൽ 18-ലെ “കുട്ടാ ” എന്ന വിളിയിലൂടെ കേരളത്തിലെ  യുവദമ്പതിമാരുടെ പ്രണയ സുരഭില നിമിഷങ്ങൾക്ക്  ഹരം പകരാൻ കഴിഞ്ഞതും ആ വിളി ഇപ്പോഴും പലരും പിന്തുടരുന്നതുമെല്ലാം ബാലചന്ദ്ര മേനോന്റെ രസകരമായ  സംഭാവനകളാണ് .
നാല്പതിലധികം ചലച്ചിത്രങ്ങൾ കൈരളിക്ക് കാഴ്ചവെച്ച മേനോന്റെ ചിത്രങ്ങൾ കൂടുതലും വൻവിജയങ്ങൾ നേടിയവയുമായിരുന്നു .
“സമാന്തരം ” എന്ന സിനിമയിലൂടെ ദേശീയ പുരസ്ക്കാരം നേടിയെടുക്കാനും ഈ കലാകാരനു കഴിഞ്ഞു. അതോടൊപ്പം കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായും സംവിധായകനായും ബാലചന്ദ്രമേനോൻ മാറി.
സംഗീത പ്രേമികൾക്ക് എന്നും ഹരമായിരുന്നു ബാലചന്ദ്രമേനോന്റെ  ചിത്രത്തിലെ ഗാനങ്ങൾ …..
“കാട്ടുകുറിഞ്ഞിപൂവു ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ് ::.. ( ചിത്രം രാധ എന്ന പെൺകുട്ടി -രചന ദേവദാസ് – സംഗീതം ശ്യാം – ആലാപനം ജയചന്ദ്രൻ )
 “ഏഴു സ്വരങ്ങളും തഴുകി 
വരുന്നൊരു രാഗം…
( ചിത്രം ചിരിയോചിരി – രചന ബിച്ചു തിരുമല – സംഗീതം രവീന്ദ്രൻ-  ആലാപനം യേശുദാസ്)
https://youtu.be/YeqVaQkqZzM?t=49
 ” കന്നിപ്പൂമാനം കണ്ണും നട്ടു 
ഞാൻ നോക്കിയിരിക്കെ ….. 
(ചിത്രം കേൾക്കാത്ത ശബ്ദം – രചന ദേവദാസ് – സംഗീതം ജോൺസൺ –  ആലാപനം കെ.ജി. മാർക്കോസ് , ജെൻസി ) 
 “നീ നിറയൂ ജീവനിൽ പുളകമായ് ….. (ചിത്രം പ്രേമഗീതങ്ങൾ – രചന ദേവദാസ് – സംഗീതം ജോൺസൺ –  ആലാപനം യേശുദാസ് ) 
 “കാളിന്ദി തീരം തന്നിൽ … (ചിത്രം ഏപ്രിൽ 18 – രചന ബിച്ചു തിരുമല –  സംഗീതം എ ടി ഉമ്മർ  – ആലാപനം യേശുദാസ് , ജാനകി ദേവി ) 
 “കൺമണി പൊൻമണിയെ ….
( ചിത്രം കാര്യം നിസ്സാരം – രചന കോന്നിയൂർ ഭാസ്  – സംഗീതം കണ്ണൂർ രാജൻ – ആലാപനം യേശുദാസ് ) 
https://youtu.be/GZxLMoeb5gM?t=9
“മോഹം കൊണ്ടു ഞാൻ …. (ചിത്രം ശേഷം കാഴ്ചയിൽ – രചന കോന്നിയൂർഭാസ് – സംഗീതം ജോൺസൺ –  ആലാപനം ജയചന്ദ്രൻ )
 “പാലാഴി പൂമങ്കേ …. “ (ചിത്രം പ്രശ്നം ഗുരുതരം – രചന ബിച്ചു തിരുമല – സംഗീതം രവീന്ദ്രൻ –  ആലാപനം പി ജയചന്ദ്രൻ , വാണി ജയറാം ) 
 “രാഗങ്ങളെ മോഹങ്ങളെ ….. (ചിത്രം താരാട്ട് – രചന ഭരണിക്കാവ് ശിവകുമാർ – സംഗീതം രവീന്ദ്രൻ –  ആലാപനം യേശുദാസ് , ജാനകി )
  ” ആന കൊടുത്താലും …. (ചിത്രം ഒരു പൈങ്കിളികഥ –  രചന ബിച്ചു തിരുമല – സംഗീതം എ.ടി.ഉമ്മർ –  ആലാപനം ബാലചന്ദ്രമേനോൻ , ശ്രീവിദ്യ ) 
  എന്നിവയെല്ലാം ബാലചന്ദ്രമേനോന്റെ ചിത്രങ്ങളിലെ ഏതാനും ചില മധുരമൂറുന്ന ഗാനങ്ങളാണ്.
1954 ജനവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ജനിച്ച മേനോന്റെ ജന്മദിനമാണിന്ന്. 
വന്നു കണ്ടു കീഴടക്കി എന്നു നിസ്സംശയം പറയാവുന്ന ഈ ചലച്ചിത്രകാരന് പിറന്നാളാശംസകൾ നേരുന്നു …————————————————————————————
( സതീഷ് കുമാർ :  9030758774   )