കസ്തൂരിമാൻമിഴിയുടെ മലർശരം …

സതീഷ് കുമാർ വിശാഖപട്ടണം 

രുകാലത്ത് മലയാളനാടക വേദിയെ സാങ്കേതികമികവ് കൊണ്ട് അത്ഭുതപ്പെടുത്തിയ കലാനിലയത്തിന്റെ ബ്രഹ്മാണ്ഡനാടകങ്ങൾ പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കും… കടമറ്റത്ത് കത്തനാർ, രക്തരക്ഷസ്സ് , നാരദൻ കേരളത്തിൽ തുടങ്ങിയ നാടകങ്ങളിലൂടെ കലാനിലയം വൻചലനങ്ങളാണ് നാടക രംഗത്ത് സൃഷ്ടിച്ചെടുത്തത്.

പാപ്പനംകോട് ലക്ഷ്മണൻ - Pappanamcode Lakshmanan | M3DB

ഈ നാടകങ്ങൾ കണ്ടിട്ടുള്ളവർ കലാനിലയത്തിന്റെ പ്രസിദ്ധമായ ഒരു നാടക അവതരണഗാനവും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കുമെന്ന് കരുതട്ടെ …

“സത്ക്കലാദേവി തൻ 

ചിത്രഗോപുരങ്ങളേ

 സർഗ്ഗസംഗീതമുയർത്തൂ

സർഗ്ഗസംഗീതമുയർത്തൂ …..” 

എന്നു തുടങ്ങുന്ന ആ പ്രശസ്ത ഗാനം വയലാറോ ,ഓ എൻ വിയോ എഴുതിയതാണെന്നാണ് പലരുടേയും ധാരണ.

https://youtu.be/ZLDE_kmuhJw?t=11

 എന്നാൽ മനോഹരമായ ഈ ഗാനം എഴുതിയത് പാപ്പനംകോട് ലക്ഷ്മണൻ എന്ന സകലകലാ വല്ലഭനായിരുന്നു…

KALANILAYAM TITLE SONG 'SALKALA DEVITHAN' - YouTube

കലാനിലയത്തിന്റെ നാടകങ്ങളിലൂടെ ചലച്ചിത്രരംഗത്തെത്തിയ പാപ്പനംകോട് ലക്ഷ്മണൻ ഏകദേശം നൂറോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും അത്ര തന്നെ ഗാനങ്ങളും എഴുതിയിട്ടുണ്ട്.

ഇതിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചത്  ജയന്റെ “മനുഷ്യമൃഗം ” എന്ന ചിത്രത്തിലെ

“കസ്തൂരിമാൻമിഴി

മലർശരമെയ്തു 

കൽഹാരപുഷ്പങ്ങൾ

 പൂമഴ പെയ്തു ….. ” 

 (സംഗീതം കെ.ജെ.ജോയ് – ആലാപനം യേശുദാസ് ) എന്ന ഗാനമായിരുന്നു……

ഇന്നും മിമിക്രി കലാകാരന്മാർ ജയനെ വേദിയിലവതരിപ്പിക്കുമ്പോൾ ഈ ഗാനമാണ് കൂടുതൽ തിരഞ്ഞെടുക്കുന്നത്.

“പാർവ്വണശശികല ഉദിച്ചതോ പ്രാണേശ്വരി നീ ചിരിച്ചതോ ….”

(ശ്രീകാന്ത് , അമ്പിളി ചിത്രം നീലസാരി )

“കാശ്മിരസന്ധ്യകളേ

കൊണ്ടു പോരൂ

എന്റെ ഗ്രാമ സുന്ദരിക്കൊരു നീലസാരി … (യേശുദാസ് ചിത്രം – നീലസാരി – സംഗീതം ദക്ഷിണാമൂർത്തി)

 “പഴനിമലക്കോവിലിലെ

പാൽക്കാവടി … (ജയചന്ദ്രൻ-  പിക് പോക്കറ്റ്)

“മനുഷ്യപുത്രന്മാരേ നിങ്ങൾ ജനിച്ചതടിമകളാകാനോ ….. (യേശുദാസ് – പിക് പോക്കറ്റ് – സംഗീതം അർജ്ജുനൻ)

” വസന്തം നിൻമിഴിത്തുമ്പിൽ …..”

 (ഇതിഹാസം-  സംഗീതം കെ.ജെ.ജോയ് –  യേശുദാസ് , സുശീല)

“സൗഗന്ധികങ്ങൾ വിടർന്നു … (മഹാബലി – സംഗീതം അർജ്ജുനൻ –  ആലാപനം കൃഷ്ണചന്ദ്രൻ , വാണിജയറാം)

 എന്നിവയൊക്കെയാണ് പാപ്പനംകോട് ലക്ഷ്മണന്റെ മറ്റു ചില ഹിറ്റുഗാനങ്ങൾ …

https://youtu.be/dGIIC6wRrxI?t=32

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് 1998 ജനവരി 30 -ന് ഉണ്ടായ ഒരു അപകടത്തിലൂടെയാണ് ഈ ഗാനരചയിതാവ് അന്തരിച്ചത്.

1936 ഡിസംബർ 6-ന് തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് ജനിച്ച ലക്ഷ്മണന്റെ ജന്മവാർഷിക ദിനമാണിന്ന്…

 വെറും രണ്ടു ദശാബ്ദകാലമേ ചലച്ചിത്രരംഗത്ത് ഇദ്ദേഹം നിറഞ്ഞു നിന്നുള്ളുവെങ്കിലും അദ്ദേഹത്തിന്റെ തൂലികയിലൂടെ ഒഴുകിയെത്തിയ സുന്ദര ഗാനങ്ങൾ സംഗീത പ്രേമികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ പൂമഴ പോലെ പെയ്തിറങ്ങുന്നു …

————————————————————————————

( സതീഷ് കുമാർ 9030758774)

———————————————————————————-