ഉണ്ണികളേ ഒരു കഥ പറയാം

സതീഷ് കുമാർ വിശാഖപട്ടണം

ലയാള സിനിമയിൽ കെ എസ് സേതുമാധവനും പി എൻ മേനോനും ഭരതനും വെട്ടിത്തെളിച്ച
രാജപാതയിലൂടെ കടന്നുവന്ന് ചലച്ചിത്രഭൂമികയിൽ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് കമൽ. തന്റെ മുൻഗാമികളെ പോലെ കലയുടേയും കച്ചവടത്തിന്റേയും സമന്വയ ഭാവങ്ങളായിരുന്നു കമലിന്റേയും ചിത്രങ്ങൾ.

No Kamaluddin in Malayalam films, a planned propaganda, I suspect him  behind it, replies Kamal - KERALA - GENERAL | Kerala Kaumudi Online

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകത്ത് ജനിച്ച കമാലുദ്ദീൻ മുഹമ്മദ് മജീദ് എന്ന കമൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുന്ന കാലത്തേ കലാരംഗത്ത് സജീവമായിരുന്നു. മണപ്പുറത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ മൊയ്തു പടിയത്തിന്റെ ബന്ധുകൂടിയായ കമലിന് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരാൻ സഹായകമായത് നാട്ടുകാരനും മറ്റൊരു ബന്ധുവുമായ നടൻ ബഹദൂറായിരുന്നു …

ഉച്ചപ്പടങ്ങളുടെ ശ്രേണിയിൽ പെടുത്താവുന്ന “ത്രാസം ” എന്ന ചിത്രത്തിന് കഥയെഴുതിക്കൊണ്ടാണ് കമൽ ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “ആരോരുമറിയാതെ ” എന്ന ചിത്രത്തിന്റെ കഥയും കമലിന്റേതായിരുന്നു.

1986 – ൽ പുറത്തിറങ്ങിയ “മിഴിനീർപൂക്കൾ ” ആയിരുന്നു കമലിന്റെ ആദ്യ ചലച്ചിത്രം .
കമൽ ചലച്ചിത്രരംഗത്ത് എത്തിയിട്ട് ഏകദേശം മൂന്നര പതിറ്റാണ്ട് പൂർത്തിയാകുന്നു. ഇതിനകം
40- ലധികം സിനിമകൾ സംവിധാനം ചെയ്ത കമലിന്റെ എല്ലാ ചിത്രങ്ങളും ശരാശരിക്ക് താഴെ പോയിട്ടില്ല എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

സംഗീതസാന്ദ്രമായിരുന്നു കമലിന്റെ എല്ലാ ചിത്രങ്ങളും . സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പട്ടികയിലേക്ക് ഓരോ വർഷവും കമലിന്റെ ചിത്രങ്ങളിൽനിന്ന് ഒരു ഗാനമെങ്കിലും ഉണ്ടായിരിക്കും എന്നുള്ളതാണ് എടുത്തു പറയേണ്ട മറ്റൊരു വസ്തുത.

Unnikale Oru Kadha Parayam Malayalam Movie Songs Audio Jukebox  @weekendmoviez - YouTube
“ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാംകുഴലിൻ കഥ പറയാം … (ഉണ്ണികളേ ഒരു കഥ പറയാം)

https://youtu.be/90kllnQbrAk?t=32

“കണ്ണാന്തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ …
( കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ )

“പാതി നീ മറഞ്ഞതെന്തേ സൗഭാഗ്യ താരമേ …. (പാവം പാവം രാജകുമാരൻ)

“പാതിരാമഴയേതോ ഹംസഗീതം പാടി ….. (ഉള്ളടക്കം )

“ഇശൽ തേൻകണം കൊണ്ടുവാ തെന്നലേ നീ ….. (ഗസൽ )

“എന്തിനു വേറൊരു സൂര്യോദയം… ( മഴയെത്തും മുൻപേ )

“പിന്നെയും പിന്നെയും ആരോ കിനാവിന്റെ ….. ( കൃഷ്ണ ഗുഡിയിയിൽ ഒരു പ്രണയകാലത്ത്)

“കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ ….. ( അയാൾ കഥ എഴുതുകയാണ് )

” വെണ്ണിലാചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ …..( അഴകിയ രാവണൻ)

” പാതിരാപ്പുള്ളുണർന്നു
പരൽമുല്ലക്കാടുണർന്നു ….. (ഈ പുഴയും കടന്ന് )

“മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ (നിറം)

“കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലേ …:( പെരുമഴക്കാലം )

“തങ്കമനസ്സ് അമ്മമനസ്സ്
മുറ്റത്തെ തുളസി പോലെ ….. (രാപ്പകൽ )

“കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ…..( സെല്ലുലോയ്ഡ് )

“ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ…. ( നടൻ )

നീർമാതളപ്പൂവിനുള്ളിൽ
നീഹാരമായി വീണ കാലം …..
( ആമി )

തുടങ്ങി മധുരം മനോജ്ഞങ്ങളായ ഗാനങ്ങളുടെ ഒരു പെരുമഴക്കാലമാണ് കമൽ സംഗീത പ്രേമികൾക്ക് തന്റെ ചിത്രങ്ങളിലൂടെ കാഴ്ച വെച്ചിട്ടുള്ളത്.

മലയാളനാടിനെ ചലച്ചിത്ര സംഗീതത്തിന്റെ അനന്തവിഹായസ്സിലേക്ക് കൈപിടിച്ചുയർത്തിയ നീലക്കുയിലിലെ “എല്ലാരും ചൊല്ലണ് ” എന്ന പ്രശസ്ത ഗാനമാലപിച്ച ജാനമ്മ ഡേവിഡിനെ നീണ്ട
30 വർഷങ്ങൾക്കുശേഷം “കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ” എന്ന ചിത്രത്തിനു വേണ്ടി ” .കാക്കോത്തിയമ്മക്ക് തിരുഗുരുതി വേണം ….” എന്ന ഗാനം പാടാൻ ക്ഷണിച്ച കമലിന്റെ വിശാല മനസ്സ് തീർച്ചയായും ശ്ലാഘനീയമാണ് .

Neermaathala Poovinullil | നീർമാതള പൂവിനുള്ളിൽ | Shreya Ghoshal, Arnab  Dutta | 4K Video - YouTube

https://youtu.be/9x4UzC_93Ms?t=7

അതേ പോലെ തന്നെ മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയലിന്റെ ജീവിതകഥ “സെല്ലുലോയിഡ് “എന്ന പേരിൽ ചലച്ചിത്രമാക്കാൻ കമൽ കാണിച്ച തന്റേടവും മറക്കാനാവുന്നതല്ല. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതം വിവാദങ്ങൾക്കിടകൊടുക്കാതെ വെള്ളിത്തിരയിലെത്തിച്ചതും കമലിന്റെ ചലച്ചിത്രജീവിതത്തിന്റെ കൊടിയടയാളമായി വരുംകാല ചരിത്രം രേഖപ്പെടുത്തും.. “വിവേകാനന്ദൻ വൈറലാണ് ” എന്ന കമലിന്റെ ഏറ്റവും പുതിയ ചിത്രത്തിനു വേണ്ടി കേരളം കാത്തിരിക്കുകയാണ്.

1957 നവംബർ 28-ന്  ജനിച്ച കമലിന്റെ ജന്മദിനമാണിന്ന്. ചലച്ചിത്ര സംവിധാനകലയെ പ്രൗഢമായ ആസ്വാദന തലങ്ങളിലേക്കുയർത്തിയ ഈ പ്രതിഭാധനന് നിറഞ്ഞ മനസ്സോടെ പിറന്നാളാശംസകൾ നേരട്ടെ…

===================================
( സതീഷ് കുമാർ  – 9030758774)

===============================