സതീഷ് കുമാർ വിശാഖപട്ടണം
മലബാറിലെ സംഗീത സദസ്സുകളെ സമ്പന്നമാക്കാൻ ബംഗാളിൽ നിന്ന് എത്തിയ ജാൻ മുഹമ്മദ് എന്ന ഹിന്ദുസ്ഥാനി ഗായകൻ തന്റെ ജീവിതസഖിയെ കണ്ടെത്തിയത് മലയാളമണ്ണിൽ നിന്നായിരുന്നു.
ആ ദമ്പതികൾക്ക് ജനിച്ച മുഹമ്മദ് സാബിർ എന്ന പയ്യൻ കോഴിക്കൊട്ടെ പ്രശസ്തമായ മിഠായിത്തെരുവിലും തീവണ്ടികളിലുമെല്ലാം വയറ്റത്തടിച്ചു പാട്ടു പാടി നടന്നിരുന്നത് ഒരു പക്ഷേ പഴയ തലമുറക്കാരുടെ ഓർമ്മകളിലുണ്ടായിരിക്കും .
ആ പയ്യന്റെ പാട്ട് കേട്ട് യാത്രക്കാർ കൊടുത്തിരുന്ന ചില്ലറ നാണയത്തുട്ടുകളായിരുന്നു
ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയം..പിൽക്കാലത്ത് മലയാള സിനിമയുടെ സംഗീതചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട എം.എസ്.ബാബുരാജ് എന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ ബാല്യകാലം അത്രയധികം ദുരിതപൂർണ്ണമായിരുന്നു. കോഴിക്കോട്ടെ കല്യാണവീടുകളിൽ പാട്ടുകൾ പാടുകയും ഏതാനും നാടകങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തിരുന്ന ബാബുരാജ് , രാമു കാര്യാട്ടിന്റെ “മിന്നാമിനുങ്ങ് ” എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാനരംഗത്ത് കടന്നുവരുന്നത്.
ഏകദേശം നൂറിലധികം ചിത്രങ്ങളിലൂടെ അഞ്ഞൂറിൽപ്പരം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. മറ്റു സംഗീത സംവിധായകരിൽ നിന്നും വ്യത്യസ്തമായി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നൂപുരധ്വനികൾ ആദ്യമായി മലയാളികളെ കേൾപ്പിച്ചത് ബാബുരാജായിരുന്നു.
മലയാളത്തിലെ ആദ്യത്തെ ഗസലും (“താമസമെന്തേ വരുവാൻ ….”ഭാർഗ്ഗവി നിലയം) ആദ്യത്തെ ഖവ്വാലിയും (പഞ്ചവർണ്ണത്തത്തപോലെ കൊഞ്ചി വന്ന പെണ്ണേ … കറുത്ത കൈ) ബാബുരാജിന്റെ വിലപ്പെട്ട സംഭാവനകളാണ്.
ബാബുരാജ് ഒരു സംഗീത സംവിധായകൻ മാത്രമായിരുന്നില്ല നല്ലൊരു ഗായകനും കൂടിയായിരുന്നു അപൂർവ്വം ചില ചിത്രങ്ങളിൽ അദ്ദേഹം ഏതാനും പാട്ടുകൾ പാടിയിട്ടുണ്ട് .
അതിൽ ഏറ്റവും പ്രശസ്തമായത് 1965-ൽ പുറത്തിറങ്ങിയ “സുബൈദ “
എന്ന ചിത്രത്തിലെ
https://youtu.be/64H4dKFkvjA?t=31
“പൊട്ടിത്തകർന്ന
കിനാവിന്റെ മയ്യത്ത്
കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണെ …..”
എന്ന ഗാനമാണ്.
എച്ച് .എച്ച് ഇബ്രാഹിം നിർമ്മിച്ച് എം. എസ് .മണി സംവിധാനം ചെയ്ത “സുബൈദ “എന്ന ചിത്രത്തിൽ മധു ,അംബിക , പ്രേംനവാസ്, ബഹദൂർ എന്നിവരായിരുന്നു പ്രധാന താരങ്ങൾ .
പി. ഭാസ്കരൻ്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബാബുരാജ്.
പ്രശസ്ത പിന്നണിഗായിക എൽ ആർ ഈശ്വരിയുടെ സഹോദരി എൽ ആർ അഞ്ജലി ആദ്യമായി മലയാളത്തിൽ ഒരു ഗാനം പാടുന്നത് ഈ ചിത്രത്തിലൂടെയാണ്.
“ഒരു കുടുക്ക പൊന്നുണ്ടല്ലോ പൊന്നിൽ തീർത്ത മിന്നുണ്ടല്ലോ… “
(എൽ.ആർ. ഈശ്വരി , എൽ.ആർ. അഞ്ജലി )
https://youtu.be/4f1rltLGoU8?t=29
“ലാ ഇലാഹ ഇല്ലള്ളാ ….. “
(സുശീല , ജിക്കി )
“പുന്നാരം ചൊല്ലാതെ …… “
(എൽ.ആർ.ഈശ്വരി , ലതാ രാജു )
“മണിമലയാറ്റിൻ തീരത്ത് ….. “
(യേശുദാസ് , ജാനകി )
https://youtu.be/Lfq4LGv-Ms8?t=4
“ഈ ചിരിയും ചിരിയല്ല …”
(മെഹബൂബ് , എൽ.ആർ. അഞ്ജലി )
” എന്റെ വളയിട്ട കൈ പിടിച്ച …”
( പി സുശീല )
“കൊല്ലാൻ നടക്കുന്ന
കൊമ്പുള്ള ബാപ്പ …”
(മെഹബൂബ് )
എന്നിവയായിരുന്നു “സുബൈദ ” യിലെ മറ്റു ഗാനങ്ങൾ .
1965 ഫെബ്രുവരി 3 – ന് പ്രദർശനത്തിനെത്തിയ സുബൈദ എന്ന ചിത്രത്തിന്റെ അമ്പത്തിയൊമ്പതാം വാർഷിക ദിനത്തിൽ ഓർമ്മയിലെത്തുന്നതും ചരിത്രത്തിൽ രേഖപെടുത്തുന്നതും ചലച്ചിത്ര സംഗീതരംഗത്തെ ബാദുഷയായിരുന്ന ബാബുരാജിന്റെ ആലാപനം കൊണ്ട് ധന്യമായ ചിത്രം എന്ന നിലയിലാണ്.
———————————————————————————–
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
—————————— —————————— —–
Post Views: 504