ഒരു പെണ്ണിന്റെ കഥ …

 സതീഷ് കുമാർ വിശാഖപട്ടണം 
രുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല .
മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക് പിന്നിലുമാണ് . ക്യാമറയ്ക്ക് മുന്നിലുള്ളവരെ ജനം പെട്ടെന്ന് തിരിച്ചറിയുന്നു .എന്നാൽ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ ആരാണെന്ന് ജനം അറിയുന്നുപോലുമില്ല .
ഇവിടെയാണ് 1971-ൽ പുറത്തുവന്ന “ഒരു പെണ്ണിന്റെ കഥ “എന്ന ചിത്രത്തിന്റെ ടൈറ്റിലിലെ പുതുമ  ഓർമ്മിക്കപ്പെടുന്നത്.
Oru Penninte Kadha Malayalam Full Movie | Sathyan | Sheela | HD | - YouTube
സാധാരണ ചിത്രങ്ങളിൽ സിനിമയുടെ തുടക്കത്തിൽ തന്നെ ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകൾ എഴുതിക്കാണിക്കുകയാണല്ലോ പതിവ്. എന്നാൽ “ഒരു പെണ്ണിന്റെ കഥ ” എന്ന ചിത്രത്തിൽ നായകനായ സത്യൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ  പ്രേക്ഷകർക്ക് നേരിട്ട് പരിചയപ്പെടുത്തുന്ന ഒരു  പുതുമ പരീക്ഷിക്കുകയുണ്ടായി.
അങ്ങനെ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന അണിയറപ്രവർത്തകരെ നേരിട്ടു കാണാനുള്ള ഒരു ഭാഗ്യം “ഒരു പെണ്ണിന്റെ കഥ ” എന്ന സിനിമയുടെ പ്രേക്ഷകർക്ക് അനുഭവവേദ്യമായി…
ചിത്രാഞ്ജലി ഫിലിംസിനു വേണ്ടി  കെ എസ് ആർ മൂർത്തി നിർമ്മിച്ച്  
കെ എസ് സേതുമാധവൻ  സംവിധാനം ചെയ്ത സിനിമയായിരുന്നു “ഒരു പെണ്ണിന്റെ കഥ ” .
എസ് എൽ പുരം സദാനന്ദൻ തിരക്കഥയെഴുതി സത്യനും ഷീലയും മത്സരിച്ച് അഭിനയിച്ച ഈ ചിത്രത്തിന്റെ പേരുപോലെതന്നെ നായകനെക്കാൾ പ്രാധാന്യം നായികയ്ക്കായിരുന്നു. ഇന്നായിരുന്നു ഈ ചിത്രം പുറത്തു വന്നതെങ്കിൽ മലയാളത്തിലെ പല നായകന്മാരും  സത്യനെപോലെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മുന്നോട്ടു വരില്ലായിരുന്നു.
 നായകതാരത്തിന് വേണ്ടിയാണല്ലോ ഇപ്പോഴത്തെ പല  തിരക്കഥകളും മാറ്റിയെഴുതപ്പെടുന്നത് .
” ഒരു പെണ്ണിന്റെ കഥ ” യിലെ സുന്ദരഗാനങ്ങളെല്ലാം വയലാർ രാമവർമ്മ എഴുതുകയും ദേവരാജൻ സംഗീത സംവിധാനം  നിർവ്വഹിക്കുകയും ചെയ്തു.
https://youtu.be/LGYe828a3U8?t=20
പൂന്തേനരുവി 
പൊന്മുടിപുഴയുടെ അനുജത്തി നമുക്കൊരേ പ്രായം
 നമുക്കൊരേ മോഹം 
 നമുക്കൊരേ ദാഹം ….” 
Poonthenaruvi - Oru Penninte Kadha (1971) - P Susheela - Vayalar - G Devarajan (vkhm) - YouTube
 എന്ന ഗാനം ഈ ചിത്രത്തിന്റെ വിജയഘടകത്തിൽ ഒരു  പ്രധാന പങ്കു വഹിച്ചു.  
ഷീല എന്ന സൗന്ദര്യധാമത്തിന്റെ ശാലീനതയിൽ പൊതിഞ്ഞ
 മാദകഭാവങ്ങൾ 
 പൂന്തേനരുവി പോലെ തെളിഞ്ഞൊഴുകിയതായിരുന്നു 
 ഈ ഗാനരംഗത്തിന്റെ ഏറ്റവും വലിയ ആകർഷണം. 
“സൂര്യ ഗ്രഹണം … (യേശുദാസ് ) 
“ശ്രാവണ ചന്ദ്രിക പൂചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു … (സുശീല )
“വാനവും ഭൂമിയും 
തീയും ജലവും (പി.ലീല ) 
“കാടേഴ് കടലേഴ്…
( ജയചന്ദ്രൻ ,  മാധുരി )
https://youtu.be/Wh6blHTf0zI?t=20
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ ….
1971 ജനുവരി 22ന് വെള്ളിത്തിരയിലെത്തിയ ” ഒരു പെണ്ണിന്റെ കഥ “എന്ന ചിത്രത്തിന്റെ അമ്പത്തിമൂന്നാം വാർഷികദിനമാണിന്ന്.
സ്ത്രീശാക്തീകരണത്തിന്റേയും സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും കാഹളങ്ങൾ മുഴങ്ങുന്ന ഈ നാളുകളിൽ പോലും “ഒരു പെണ്ണിന്റെ കഥ ” പോലെ നായികാപ്രാധാന്യമുള്ള സിനിമകൾ  ഉണ്ടാവുന്നില്ല എന്നുള്ളതാണ് മലയാളസിനിമയുടെ ഒരു വലിയ ദൗർഭാഗ്യം ….
—————————————————————————

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക