ഉലകനായകന് പിറന്നാൾ…

സതീഷ് കുമാർ
വിശാഖപട്ടണം

1963 ൽ പുറത്തിറങ്ങിയ ” കണ്ണും കരളും ” എന്ന ചിത്രത്തിൽ സത്യന്റെ മകനായി അഭിനയിച്ച ബാലതാരത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കും.

Kannum Karalum (1962) - IMDb

ഇന്ത്യൻ സിനിമയിൽ ഒരു വൻമരം പോലെ വളർന്നു വലുതാകുകയും സ്വന്തം പരീക്ഷണങ്ങളിലൂടെ സിനിമയുടെ സാങ്കേതിക മേഖലകളിലും അഭിനയ ജീവിതത്തിലും പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കമൽഹാസനായിരുന്നു ആ ബാലതാരം …

Kamal Haasan | Movies, Age, Biography, Net Worth

ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കമൽഹാസൻ എന്ന നടൻ ശ്രദ്ധേയനാകുന്നത്
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കന്യാകുമാരി ” എന്ന മലയാളചിത്രത്തിലെ നായക വേഷത്തോടെയാണ്

മദ്ധ്യവയസ്സ് കഴിഞ്ഞ താരങ്ങൾ സിനിമയിലെ നായകവേഷങ്ങളിൽ പരിലസിക്കുന്ന കാലത്താണ് യുവതലമുറയുടെ പ്രതിനിധിയായി ചുറുചുറുക്കുള്ള കമൽഹാസൻ എന്ന സുന്ദരനടൻ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്.

തന്റെ അഭിനയക്കളരി മലയാള സിനിമയായിരുന്നുവെന്ന് തുറന്നു പറയാനുള്ള ആർജ്ജവം ഈ മഹാനടന് എന്നും ഉണ്ടായിരുന്നു.

അതുകൊണ്ടായിരിക്കണം ഇപ്പോൾ തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന “കേരളീയം ” പരിപാടിയിൽ പങ്കെടുക്കാൻ കേരള ഗവൺമെൻറ് ക്ഷണിച്ചപ്പോൾ , സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരളപ്പിറവി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.

മലയാളത്തിൽനിന്നും തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും ഹിന്ദിയിലേക്കും ശരവേഗത്തിൽ വളർന്നു വലുതായ കമൽഹാസൻ എന്ന നടന്റെ അഭിനയമികവുകളെക്കുറിച്ചോ, സിനിമാപരീക്ഷണങ്ങളെക്കുറിച്ചോ ഒന്നും ഈ കുറിപ്പിൽ പ്രതിപാദിക്കുന്നില്ല.

മലയാള സിനിമ ഈ നടന്റെ മുഖശ്രീ മികവിലൂടെ കടന്നുപോയ കാലഘട്ടത്തിലെ ചിത്രങ്ങളിലെ ചില ഗാനങ്ങളെക്കുറിച്ചു മാത്രം ഇവിടെ സൂചിപ്പിക്കട്ടെ .

ഒരു ചെറിയ കാലയളവ് മാത്രമേ കമലഹാസൻ മലയാള സിനിമയിൽ തിളങ്ങി നിന്നുള്ളൂവെങ്കിലും
ആ കാലഘട്ടത്തെ സമ്പന്നമാക്കിയ കന്യാകുമാരി , പ്രേമാഭിഷേകം , മദനോത്സവം, ഈറ്റ ,ഞാൻ നിന്നെ പ്രേമിക്കുന്നു ,കാത്തിരുന്ന നിമിഷം, വിഷ്ണുവിജയം, രാസലീല , സത്യവാൻ സാവിത്രി തുടങ്ങിയ കുറെ ചിത്രങ്ങൾ പ്രേക്ഷകർ ഇന്നും ഒരു നിധികൾപോലെ മനസ്സിൽ സൂക്ഷിക്കുന്നു.

Kamal Haasan - Wikipedia

“ചന്ദ്രപ്പളുങ്കുമണിമാല ….( ചിത്രം കന്യാകുമാരി – രചന വയലാർ രാമവർമ്മ – സംഗീതം
എം ബി ശ്രീനിവാസ് – ആലാപനം യേശുദാസ് , എസ് ജാനകി )

https://www.youtube.com/watch?v=K5XDYoak6ck

” മുറുക്കി ചുവന്നതോ
മാരൻ മുത്തിച്ചുവപ്പിച്ചതോ ….( രചന യൂസഫലി കേച്ചേരി – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് , പി സുശീല )

“മലയാറ്റൂർ മലഞ്ചെരുവിലെ പൂമാനേ….. ( ചിത്രം ഈറ്റ – ആലാപനം കെ ജെ യേശുദാസ് – രചന യൂസഫലി കേച്ചേരി – സംഗീതം ജി ദേവരാജൻ )

“നീലവാനച്ചോലയിൽ …..”(യേശുദാസ് -രചന പൂവച്ചൽ ഖാദർ – സംഗീതം ഗംഗൈ അമരൻ ചിത്രം പ്രേമാഭിഷേകം )

“ദേവി ശ്രീദേവി…. ( ചിത്രം പ്രേമാഭിഷേകം -രചന പൂവച്ചൽ ഖാദർ -സംഗീതം ഗംഗൈ അമരൻ – ആലാപനം യേശുദാസ് )

“മേലെ പൂമല താഴെ തേനല …….” ( ചിത്രം മദനോത്സവം – രചന ഓ എൻ വി കുറുപ്പ് – സംഗീതം സലീൽ ചൗധരി – ആലാപനം യേശുദാസ് , സബിത ചൗധരി )

” മാടപ്രാവേ വാ….. (ചിത്രം മദനോത്സവം – ആലാപനം യേശുദാസ് – രചന ഒ എൻ വി കുറുപ്പ് – സംഗീതം സലീൽ ചൗധരി )

“നീലാംബുജങ്ങൾ വിടർന്നു ….” (ചിത്രം സത്യവാൻ സാവിത്രി – രചന ശ്രീകുമാരൻ തമ്പി – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

“ആഷാഢം മയങ്ങി … ( സത്യവാൻ സാവിത്രി – രചന ശ്രീകുമാരൻ തമ്പി – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്)

“മനക്കലെ തത്തേ മറക്കുട തത്തേ….. “( ചിത്രം രാസലീല – രചന വയലാർ – സംഗീതം സലീൽ ചൗധരി – ആലാപനം യേശുദാസ് )

“ഓ… ആയില്യം പാടത്തെ പെണ്ണേ….(ചിത്രം രാസലീല – രചന വയലാർ – സംഗീതം സലീൽ ചൗധരി –
ആലാപനം യേശുദാസ് – വാണി ജയറാം – കോറസ്. )

“നിശാസുരഭികൾ വസന്തസേനകൾ ….(രാസലീല – രചന വയലാർ – സംഗീതം സലീൽ ചൗധരി – ആലാപനം പി ജയചന്ദ്രൻ .)

“ശാഖാനഗരത്തിൽ ശശികാന്തം ചൊരിയും …. (ചിത്രം കാത്തിരുന്ന നിമിഷം – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജുനൻ – ആലാപനം യേശുദാസ്)

“മാർഗ്ഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാവില് പൂരം ….(ചിത്രം പൊന്നി – രചന പി ഭാസ്കരൻ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്)

” കൂടിയാട്ടം കാണാൻ കൂത്തമ്പലത്തിൽ …. (ചിത്രം ആനന്ദം പരമാനന്ദം – രചന ശ്രീകുമാരൻ തമ്പി – സംഗീതം ജീ ദേവരാജൻ – ആലാപനം യേശുദാസ് , മാധുരി)

എന്നീ സുന്ദരഗാനങ്ങളെല്ലാം കമൽഹാസന്റെ ചിത്രങ്ങളിലൂടെയാണ് സംഗീത പ്രേമികളുടെ മനസ്സിലേക്ക് കുടിയേറിയത്.

1954 നവംബർ 7-ന് ജനിച്ച കമൽഹാസന്റെ പിറന്നാൾ ദിനമാണിന്ന്.ഇന്ത്യൻ സിനിമയിൽ അഭിനയത്തിലും നൃത്തത്തിലും സാങ്കേതിക രംഗത്തും എല്ലാ അർത്ഥത്തിലും അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ വലിയ കലാകാരന് നിറഞ്ഞ മനസ്സോടെ ജന്മദിന ആശംസകൾ നേരട്ടെ …

——————————————————————
(സതീഷ് കുമാർ 9030758774)