ചിത്രഗീതികളിൽ തെളിയുന്ന കറുപ്പഴകുകൾ….

തീഷ് കുമാർ
വിശാഖപട്ടണം 
റുപ്പിന് ഏഴഴകാണെന്നാണ് പണ്ഡിതമതം.  എന്നാൽ  ചിലപ്പോഴെങ്കിലും കറുപ്പ്   പ്രതിഷേധത്തിന്റെ , ദുഃഖത്തിന്റെ , അവഗണനയുടെ, വിവേചനത്തിൻ്റെ , ഭയത്തിൻ്റെ, പരിഹാസത്തിൻ്റെയൊക്കെ കൊടിയടയാളമായി  മാറുന്ന കാഴ്ചകൾ പൊതു സമൂഹത്തെ അലോസരപ്പെടുത്താറുണ്ട്..  
കറുപ്പ് വീണ്ടും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ മലയാള ചലച്ചിത്രഗാനങ്ങളിൽ ഈ നിറം സൃഷ്ട്രിച്ച ഭാവതലങ്ങൾ ഒന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ ചെറിയ കുറിപ്പിലൂടെ….. 
Karukaruthoru Pennanu - Njavalppazhangal(1976) - Yesudas - Mullanezhi -  Shyam (vkhm) - YouTube
“കറുകറുത്തൊരു 
പെണ്ണാണ് 
കടഞ്ഞെടുത്തൊരു 
 മെയ്യാണ് …. “
https://youtu.be/nz__B23qTYc?t=20
“ഞാവൽ പഴങ്ങൾ “എന്ന ചിത്രത്തിനു വേണ്ടി മുല്ലനേഴി എഴുതി ശ്യാം സംഗീതം നൽകി  യേശുദാസ് പാടിയ ഈ ഗാനത്തിൽ കറുപ്പിന്റെ സൗന്ദര്യം മാത്രമല്ല കാടിന്റെ സൗന്ദര്യവും നിഷ്ക്കളങ്കതയും തുടിച്ചു നിൽക്കുന്നതായി കാണാം .
 കറുപ്പിന് ഏഴല്ല പതിനേഴഴകാണെന്ന്  കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നത്.
“കറുപ്പിനഴക് വെളുപ്പിനഴക്…”
കറുപ്പിനഴക്...| Karuppinazhaku .. | Swapnakkoodu Movie Video Song | Mohan  Sithara | Jyotsna | Kamal - YouTube
(ചിത്രം സ്വപ്നക്കൂട് – രചന കൈതപ്രം – സംഗീതം മോഹൻ സിത്താര – ആലാപനം  ജോത്സന, രാജേഷ് , വിജയ് പ്രദീപ്)
” കറുത്ത ചക്രവാളമതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി ….. “
 ജീവിതത്തിന്റെ കറുത്ത ചിത്രങ്ങളുടെ നൊമ്പര കാഴ്ച്ചകളാണ് ഈ ഗാനത്തിലൂടെ അനാവൃതമാകുന്നത് . 
(ചിത്രം അശ്വമേധം -രചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം പി  സുശീല) 
“കറുത്ത പെണ്ണേ 
നിന്റെ കണ്ണാടി ചില്ലിനുള്ളിൽ വരച്ചതാരാണെൻ വർണ്ണചിത്രം …. “
പ്രണയ വർണ്ണങ്ങളിൽ ഇവിടെ കറുപ്പ് മാഞ്ഞു പോകുന്നു . മാത്രമല്ല കറുപ്പ് ഈ ഗാനത്തിന് മാറ്റുകൂട്ടുന്നുമുണ്ട് .
 ( ചിത്രം കലക്ടർമാലതി – രചന വയലാർ -സംഗീതം ബാബുരാജ് – ആലാപനം യേശുദാസ് ,സുശീല )
“കറുത്ത തോണിക്കാരാ 
കടത്തു തോണിക്കാരാ … “
https://youtu.be/9TWW_4hmNqw?t=34
ഈ വരികളിൽ പ്രത്യാശയുടെ മറുകര തേടുകയാണ് കവി.
( ചിത്രം അക്ഷരങ്ങൾ –രചന ഓ എൻ വി  –സംഗീതം ശ്യാം –ആലാപനം ജയചന്ദ്രൻ , ജാനകി)
” കാക്ക കറുമ്പൻ 
കണ്ടാൽ കുറുമ്പൻ …”
കാർവർണ്ണന്റെ ആരാധികയുടെ മനസ്സാണ് ഈ ഗാനത്തിലുള്ളത്
. (ചിത്രം ഈ പുഴയും കടന്ന്-
 രചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം ജോൺസൺ – ആലാപനം സുജാത ) 
“കറുത്ത സൂര്യനുദിച്ചു 
കടലിൽ വീഞ്ഞ് തിളച്ചു …”
 വയലാറിന്റെ തത്ത്വചിന്താപരമായ ഗാനത്തിൽ ഒരു ദുരന്തത്തിൻ്റെ സൂചനയാണുള്ളത്.
(ചിത്രം ദേവി – സംഗീതം ദേവരാജൻ – ആലാപനം  യേശുദാസ്)
 “കറുത്ത പെണ്ണേ 
കരിങ്കുഴലീ 
നിനക്കൊരുത്തൻ കിഴക്കുദിച്ചു …” 
പരിഹാസമായി തോന്നാമെങ്കിലും നല്ല പ്രകൃതി സൗന്ദര്യമാണ് ഈ പാട്ടിൻ്റെ ഭംഗി
( ചിത്രം അന്ന – രചന വയലാർ – സംഗീതം  ദേവരാജൻ – ആലാപനം യേശുദാസ്) 
 “കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ ..
കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ - YouTube
 
പ്രണയ ഭ്രമരത്തിൽ ചാലിച്ചെടുത്ത വരികൾ.….
( ചിത്രം തേന്മാവിൻ കൊമ്പത്ത് – രചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം ബേണി ഇഗ്നേഷ്യസ് – ആലാപനം എം.ജി.ശ്രീകുമാർ, ചിത്ര )
https://youtu.be/GpZjMAzp0j4?t=12
“എന്തേ കണ്ണനു കറുപ്പുനിറം …”
 പ്രണയ പരിഭവമാണ് ഈ ഗാനത്തിൻ്റെ അന്ത:സത്ത. .
(ചിത്രം ഫോട്ടോഗ്രാഫർ – രചന കൈതപ്രം  – സംഗീതം ജോൺസൺ – ആലാപനം മഞ്ജരി ) 
” കാട് കറുത്ത കാട്…..”
കാടിൻ്റെ  ഭീകരത മുറ്റിനിൽക്കുന്ന വയലാറിൻ്റെ തത്വചിന്താപരമായ ഒരു ഗാനം.
(രചന വയലാർ – സംഗീതം സലീൽ ചൗധരി – ആലാപനം യേശു ദാസ് – ചിത്രം നീല പൊന്മാൻ )
ഇവയെല്ലാം കറുപ്പിന്റെ ഏഴഴകുള്ള ചില ഗാനങ്ങളാണ്….
തലമുറകൾ നെഞ്ചിലേറ്റി ലാളിച്ച ഈ പ്രിയഗാനങ്ങളെ ഓർമ്മപ്പെടുത്തുന്നത്  ആരേയും വേദനിപ്പിക്കില്ലെന്ന് കരുതട്ടെ…..
———————————————————————————–
(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക