പിഞ്ചുഹൃദയം ദേവാലയം …

.സതീഷ് കുമാർ
വിശാഖപട്ടണം

പിഞ്ചുഹൃദയം ദേവാലയം
കിളികൊഞ്ചലാക്കോവിൽ മണിനാദം
പുലരിയും പൂവും പൈതലിൻ ചിരിയും
ഭൂമിദേവി തന്നാഭരണങ്ങൾ ….”

1974 -ൽ “സേതുബന്ധനം ” എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ സംഗീതം പകർന്ന് ലതാ രാജു പാടിയ ഒരു മനോഹര ഗാനമാണിത് ….

SETHU BANDHANAM | Malayalam full movie | Ft. Prem Nazir | Jayabharathi | Bhasi | Sukumari | others - YouTube

 

കുട്ടികളുടെ മനസ്സും മന:ശാസ്ത്രവും ആലോലമാടുന്ന ലളിത സുന്ദരമായ വരികൾ ….

https://www.google.com/url?sa=i&url=https%3A%2F%2Fwww.youtube.com%2Fwatch%3Fv%3DmIk1qopeW8U&psig=AOvVaw3jlgvYlo01n4-wh1Q4_ALQ&ust=1700021802678000&source=images&cd=vfe&opi=89978449&ved=0CBIQjRxqFwoTCPixpO_QwoIDFQAAAAAdAAAAABAE

 

Vayalar Award for lyricist Sreekumaran Thampi's autobiography 'Jeevitham Oru Pendulum' | Lifestyle News | English Manorama

ഒരുപക്ഷേ മലയാളത്തിൽ കുട്ടികൾക്ക് വേണ്ടി എഴുതപ്പെട്ട ഏറ്റവും സുന്ദരമായ ഗാനമായിരിക്കും ഇതെന്ന് തോന്നുന്നു ….

ഭാരതത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 രാജ്യമെങ്ങും ശിശുദിനമായിട്ടാണല്ലോ ആഘോഷിക്കുന്നത് …

അതിനാൽ കുട്ടികളുമായി ബന്ധപ്പെട്ട ചില ഗാനങ്ങളാണ് ഈ ദിവസത്തെ “പാട്ടോർമ്മ” യുടെ സവിശേഷത…

തൊട്ടിലിൽ അച്ഛനമ്മമാരുടെ താരാട്ടുപാട്ട് കേട്ടാണ് ഓരോ കുഞ്ഞിന്റേയും ബാല്യം ആരംഭിക്കുന്നത്.

താരാട്ടുപാട്ടിന്റെ മാധുര്യം അഭയദേവ് എഴുതിയപ്പോൾ ആ ഗാനം മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ആദ്യ താരാട്ടുപാട്ടായി മാറുകയായിരുന്നു …

” കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാരപൊന്നുമകളേ
അമ്മേമച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ …..

(ചിത്രം: സ്നേഹസീമ – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം
എ എം രാജ , പി ലീല)

കൊച്ചുകുട്ടികളെ എണ്ണ തേപ്പിച്ചു കുളിപ്പിക്കുന്നത് എല്ലാ കുടുംബങ്ങളിലേയും ഒരു സ്ഥിരം കാഴ്ചയാണല്ലോ?
അത്തരം സന്ദർഭത്തെ മനോഹരമായ ഒരു ഗാനത്തിലൂടെ ബിച്ചു തിരുമല വരച്ചുകാട്ടുകയാണ്”പപ്പയുടെ സ്വന്തം അപ്പൂസ് ” എന്ന ചിത്രത്തിലൂടെ ……

” ഓലതുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളി
എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോൾ പാടെടീ… (സംഗീതം ഇളയരാജ – ആലാപനം എസ് ജാനകി )

വളരുംതോറും കുട്ടികളുടെ മനസ്സിൽ ചോദ്യങ്ങളും സംശയങ്ങളുമൊക്കെ ഉടലെടുക്കുകയായി….

ശിശുസഹജമായ അത്തരം സംശയങ്ങൾ വയലാർ ഗാനരൂപത്തിലാക്കിയിരിക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലും….

“അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും അമ്പിളിതാരകൾ കുഞ്ഞിന്റെ കൂടെ അത്താഴമുണ്ണാൻ
എപ്പോ വരും…
(ചിത്രം :ഓടയിൽ നിന്ന് …സംഗീതം ദേവരാജൻ – ആലാപനം രേണുക)

കുട്ടികൾ പാട്ടുപാടുന്നത് അച്ഛനും അമ്മക്കുമൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്.1964 – ൽ പുറത്തുവന്ന “അർച്ചന ” എന്ന ചിത്രത്തിലെ ഒരു ഗാനം അത്തരത്തിലുള്ളതായിരുന്നു….

“അമ്മക്കു ഞാനൊരു കിലുക്കാംപെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി …
( രചന വയലാർ – സംഗീതം കെ രാഘവൻ – ആലാപനം രേണുക )

പിച്ചവെക്കുന്ന പ്രായത്തിൽ കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് പാവക്കുട്ടികൾ …
“കടത്തുകാരൻ ” എന്ന ചിത്രത്തിലെ
“പാവക്കുട്ടി പാവാടക്കുട്ടി
പിച്ച പിച്ച പിച്ച …..”

(രചന വയലാർ – സംഗീതം ബാബുരാജ് – ആലാപനം
കെ പി ഉദയഭാനു ) എന്ന ഗാനം കൊച്ചു കുട്ടികളെ പിച്ച നടത്തുന്ന മാതാപിതാക്കളുടെ എക്കാലത്തേയും ഇഷ്ടഗാനം തന്നെയാണെന്നതിൽ സംശയമൊന്നുമില്ലല്ലോ….?

പൂക്കളും തുമ്പികളും എല്ലാമടങ്ങിയ പ്രകൃതിയിലെ എല്ലാ സുന്ദര വസ്തുക്കളിലും കുഞ്ഞുമനസ്സുകൾ സൗന്ദര്യം കണ്ടെത്തുന്നു ….
വയലാറിന്റെ ആദ്യ ചലച്ചിത്രഗാനം തന്നെ അത്തരമൊരു കുട്ടിപാട്ടായിരുന്നു …

“തുമ്പി തുമ്പി വാ വാ
ഈ തുമ്പത്തണലിൽ വാ വാ ….
(ചിത്രം : കൂടപിറപ്പ് – സംഗീതം കെ രാഘവൻ – ആലാപനം ശാന്ത പി നായർ)

പിന്നീടെപ്പോഴൊ കുട്ടികളുടെ കുതൂഹലം കഥകളിലേക്ക് തിരിയുന്നു.

“അമ്മയെ കാണാൻ ” എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരൻ എഴുതിയ ഈ കഥാഗാനം കുട്ടികൾക്ക് ഏറെ രസകരമാണ് …

“കഥ കഥ പൈങ്കിളിയും
കണ്ണുനീർ പൈങ്കിളിയും
കാവേരി പുഴ തന്നിൽ
കുളിക്കാൻ പോയ് ….”
(സംഗീതം കെ രാഘവൻ –
ആലാപനംപി ലീല )

കഥകളിലെ കഥാപാത്രങ്ങൾ പക്ഷികളും മൃഗങ്ങളുമാകുമ്പോൾ പിഞ്ചു മനസ്സുകൾക്ക് അവ കൂടുതൽ ഹൃദ്യമാകും …..

അത്തരം ഒരു ഗാനം ശ്രദ്ധിച്ചാലും …

“കുറുക്കൻ രാജാവായി
കുരങ്ങൻ മന്ത്രിയായ് …
(ചിത്രം : ആ ചിത്രശലഭം പറന്നാട്ടെ ഗാനരചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം മാധുരി. )

പഞ്ചതന്ത്രകഥകൾ കേൾക്കാൻ ബാല്യങ്ങൾക്ക് വലിയ ഇഷ്ടമാണ്. “നദി ” എന്ന ചിത്രത്തിലെ നായിക പഞ്ചതന്ത്ര കഥകൾ പാടുന്നതിന്റെ ഭംഗി ആ ചിത്രം കണ്ട പ്രേക്ഷകരുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോയിട്ടുണ്ടാവില്ല …..

“പഞ്ചതന്ത്രം കഥയിലേ
പഞ്ചവർണ്ണക്കുടിലിലേ
മാണിക്യപൈങ്കിളി
മാനം പറക്കുന്ന
വാനമ്പാടിയെ സ്നേഹിച്ചൂ ….”
(രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം
പി സുശീല )

കൊച്ചു കുട്ടികൾക്ക് മുത്തം കൊടുക്കുന്നതും വാങ്ങുന്നതെല്ലാം മാതാപിതാക്കളുടെ വാത്സല്യ സായൂജ്യമാണല്ലോ …

മുത്തിനോട് മുത്തം ചോദിക്കുന്ന ഒരു ഗാനമാണ് യൂസഫലി കേച്ചേരി “ഒരു മാടപ്പിറാവിന്റെ കഥ ” എന്ന ചിത്രത്തിനു വേണ്ടി എഴുതിയത് …

“മുത്തേ വാ വാ
മുത്തം താ താ
അമ്പിളി പോലെ
ആമ്പൽ പോലെ
അഴകിൻ കതിരേ വാ വാ…..”
(സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് , ബേബി സോണിയ )

കഥകളിലൂടെ അച്ഛനും അമ്മയും അദ്ധ്യാപകരും നൽകുന്ന സാരോപദേശങ്ങൾ കുട്ടികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കും.

അത്തരം ഒരു ഗാനത്തെക്കുറിച്ച് ശിശുദിനത്തിൽ തീർച്ചയായും പറയേണ്ടതുണ്ട് ….

“ശിബിയെന്നുപേരായി
പണ്ട് പണ്ടൊരു രാജാവുണ്ടായിരുന്നു
കരളിനു പകരം രാജാവിന്നൊരു കരുണതൻ കടലായിരുന്നു…

“പൂമ്പാറ്റ ” എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഈ ഗാനം തീർച്ചയായും കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ?

(സംഗീതം ദേവരാജൻ – ആലാപനം മാധുരി )

ലോകത്തെവിടെയുമുള്ള കുട്ടികളുടെ അത്ഭുതമാണ് അമ്പിളിമാമൻ .
ആ അമ്പിളിമാമനെ സ്വന്തമാക്കാനുള്ള ഒരു കുഞ്ഞിന്റെ ആഗ്രഹം വയലാർ എത്ര മനോഹരമായാണ് ആവിഷ്ക്കരിക്കുന്നതെന്നു നോക്കൂ …..

“കിഴക്കു കിഴക്കൊരാന പൊന്നണിഞ്ഞു നിൽക്കണ്
ആലവട്ടം വെഞ്ചാമരം
താലിപ്പീലി നെറ്റിപ്പട്ടം …. എനിക്കറിയാം എനിക്കറിയാം അമ്പിളിമാമൻ ……
(ചിത്രം : ത്രിവേണി – സംഗീതം ദേവരാജൻ – ആലാപനം പി ബി ശ്രീനിവാസ് , ലതാ രാജു)

ശിശുദിനത്തിലെ പാട്ടോർമ്മകൾ , ഹൃദയം ദേവാലയം പോലെ പരിശുദ്ധമായ കളങ്കമില്ലാത്ത എല്ലാ കുട്ടികൾക്കുമായി സമർപ്പിച്ചുകൊള്ളുന്നു ….

देशभर में आज मनाया जा रहा Children's Day, जानिए क्या है इसका महत्व | Children Day 2022 Pandit Jawaharlal Nehru Birth Anniversary Know Importance | TV9 Bharatvarsh

—————————————————————

(സതീഷ് കുമാർ 9030758774)

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News