മലയാളഭാഷയെ ധന്യമാക്കിയ ചില മറുനാടൻ ഗായകർ .

സതീഷ് കുമാർ വിശാഖപട്ടണം
“നിർമ്മല ” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പിന്നണി ഗാനസമ്പ്രദായം നിലവിൽ വരുന്നത്. 1948 -ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്.
കൊച്ചി സ്വദേശിയായ ടി കെ ഗോവിന്ദറാവുവായിരുന്നു മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകൻ…
തൊണ്ണൂറു  വർഷത്തെ മലയാള ചലച്ചിത്ര ഗാനചരിത്രം പരിശോധിക്കുകയാണെങ്കിൽ യേശുദാസ് , ജയചന്ദ്രൻ , ബ്രഹ്മാനന്ദൻ , എംജി ശ്രീകുമാർ , തുടങ്ങിയ പ്രമുഖ ഗായകരോടൊപ്പം ഏകദേശം ഇരുപതോളം മറുനാടൻ ഗായകരും മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവ സാന്നിദ്ധ്യമായി നിലനിന്നിട്ടുണ്ട്.
 ഇതിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത് പി ബി ശ്രീനിവാസ് ആണ്.  ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിൽ ജനിച്ച ശ്രീനിവാസ് “പുത്രധർമ്മം” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ  ആദ്യമായി പിന്നണി പാടി തുടങ്ങി.
മാമലകൾക്കപ്പുറത്ത് | Mamalakalkkappurath | Ninamaninja Kaalpaadukal (1963) | Malayalam Film Songs
 “നിണമണിഞ്ഞ കാൽപ്പാടുകൾ ” എന്ന ചിത്രത്തിലെ
 “മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
 മലയാളമെന്നൊരു നാടുണ്ട് ….”
പ്രശസ്ത സംഗീതജ്ഞന്‍ പി ബി ശ്രീനിവാസ് അന്തരിച്ചു | Sirajlive.com
പി ബി ശ്രീനിവാസ്
എന്ന ഒരൊറ്റ ഗാനം മാത്രം മതി  ഈ ഗായകനെ മലയാളനാട് എന്നുമെന്നും ഓർമിക്കുവാൻ.
ഏകദേശം നൂറ്റിപ്പത്തോളം ഗാനങ്ങൾ പാടിയ എ എം രാജയാണ്  മലയാളത്തിൽ ശ്രദ്ധേയനായ മറ്റൊരു മറുനാടൻ ഗായകൻ . ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജനിച്ച  രാജ പ്രേംനസീർ നായകനായി അഭിനയിച്ച “വിശപ്പിന്റെ വിളി “എന്ന ചിത്രത്തിലെ 
“പാവനഹൃദയം തകർന്നു “
എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മലയാളക്കരയിൽ തന്റെ സാന്നിധ്യം അറിയിച്ചത്.
Am Raja Songs 2024 | sanvicentebenavente.es
എ എം രാജ
ദേവരാജൻ മാസ്റ്ററുടെ ഇഷ്ട ഗായകനായിരുന്ന എ എം രാജ 
 ” പെരിയാറേ പെരിയാറേ  (ഭാര്യ )
  “താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി
( അടിമകൾ )
“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം … ” (ഭാര്യമാർ സൂക്ഷിക്കുക )
“ആകാശഗംഗയുടെ കരയിൽ അശോകവനിയിൽ … ” (ഓമനക്കുട്ടൻ ) എന്നിങ്ങനെയുള്ള  ഗാനങ്ങളോടെ മലയാളത്തിന് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.
 തെലുഗുദേശത്തിൽ നിന്നും വന്ന ലോക പ്രശസ്ത സംഗീതജ്ഞൻ മംഗലംപള്ളി ബാലമുരളികൃഷ്ണയും മലയാളത്തിൽ വേറിട്ടൊരു ആലാപന ശൈലിയിലൂടെ തന്റെ സാന്നിധ്യം അറിയിച്ച മറ്റൊരു മറുനാടൻ ഗായകനാണ്.
 ഇദ്ദേഹം ഏകദേശം നാല്പതോളം ഗാനങ്ങൾ മലയാളത്തിൽ ആലപിച്ചതായി അറിയുന്നു .. …
 “കണ്ണന്റെ കവിളിൽ  നിൻ സിന്ദൂരതിലകത്തിൻ 
 വർണ്ണരേണുക്കൾ 
 ഞങ്ങൾ കണ്ടല്ലോ രാധേ …”  
( പൂജയ്ക്കെടുക്കാത്ത പൂക്കൾ ) 
 “കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ 
 കുന്നല നാട്ടിൽ 
 കുടികൊള്ളും അമ്മേ…”
 (കൊടുങ്ങല്ലൂരമ്മ )
 എന്നിവയെല്ലാം ബാലമുരളീകൃഷ്ണയുടെ മികച്ച ഗാനങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്.
രാമു കാര്യാട്ടിന്റെ ചെമ്മീനിലൂടെ മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ  മന്നാ ദേ  ബംഗാൾ സ്വദേശിയാണെങ്കിലും ഹിന്ദി ചലച്ചിത്ര ഗാനരംഗത്താണ്   കുടുതൽ അറിയപ്പെട്ടത് . മലയാളത്തിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ചെമ്മീനിലെ പ്രശസ്തമായ
 “മാനസ മൈനേ വരൂ
 മധുരം നുള്ളി തരൂ. ….. “
https://youtu.be/mct9QvZXVB0?t=6
How Manna Dey's immortal Coffee Houser Sei Addata was born
മന്നാദേ
 
എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാൻ ഈ ഉത്തരേന്ത്യൻ ഗായകന് കഴിഞ്ഞു. 
 മൂന്ന് വർഷം  മുൻപ് അന്തരിച്ച എസ് പി ബാലസുബ്രഹ്മണ്യമാണ് മലയാളത്തെ മോഹിപ്പിച്ച മറ്റൊരു മറുനാടൻ ഗായകൻ. ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ 
“കടൽപ്പാലത്തി “ൽ  അദ്ദേഹം  പാടിയ 
 “ഈ കടലും മറുകടലും …”
 എന്ന ഗാനം ഇന്നും മലയാളികൾക്ക് ഗൃഹാതുരത്വം നിറഞ്ഞ ഒരു ഓർമ്മയാണ്.  പിന്നീടും കുറെയധികം ഗാനങ്ങൾ അദ്ദേഹം മലയാളത്തിൽ പാടിയെങ്കിലും ഈ ഗാനത്തിലൂടെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ മലയാളികൾ എന്നുമെന്നും ഓർമ്മിക്കുന്നത്.
SP Balasubrahmanyam (1946-2020): His heavenly voice will echo through the ages
എസ് പി ബാലസുബ്രഹ്മണ്യം
 പ്രശസ്ത നടൻ മധു ആദ്യമായി സംവിധാനം ചെയ്ത സി.രാധാകൃഷ്ണന്റെ
 “പ്രിയ ” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ ഉത്തരേന്ത്യൻ ഗായകനാണ് മഹേന്ദ്ര കപൂർ . “ബോംബെ ഇത് ബോംബെ ” എന്ന ഗാനമാണ് ഇദ്ദേഹം ഈ ചിത്രത്തിന് വേണ്ടി പാടിയത് .
 ഹിന്ദിയിലെ ജനപ്രിയഗായകനായ കിഷോർകുമാറും മലയാളത്തിൽ ഒരു ഗാനം പാടിയിട്ടുണ്ടെന്ന് ഇന്നും പലർക്കുമറിയില്ല. എസ് പാവമണി നിർമ്മിച്ച “അയോദ്ധ്യ “എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ദേവരാജൻ സംഗീതം പകർന്ന 
 “എ ബി സി ഡി 
ചേട്ടൻ കേഡി 
അനിയന് പേടി ….. “
എന്ന ഗാനമാണ് അദ്ദേഹത്തിന്റെ മഹത്തായ സംഭാവന .
  രാമു കാര്യാട്ടിന്റെ “ദ്വീപ് ” എന്ന ചിത്രത്തിലെ ” കടലേ നീലക്കടലേ “ എന്ന ഗാനം പാടിയത്  തലത് മഹമ്മൂദ് എന്ന ഹിന്ദി ഗായകനാണ് . 
 തമിഴിലെ പ്രശസ്ത ഗായകനായ ടി എം സൗന്ദർരാജനും മലയാള ഭാഷയിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട് . ന്യൂ ഇന്ത്യാ ഫിലിംസിന്റെ ബാനറിൽ എസ് കെ നായർ നിർമ്മിച്ച “ചായം ” എന്ന ചിത്രത്തിൽ മാധുരിയോടൊപ്പം “മാരിയമ്മ മാരിയമ്മ “ എന്ന ഗാനമാണ് മലയാളത്തിൽ അദ്ദേഹത്തിന്റെ ഏക സംഭാവന .
 സംഗീത സംവിധാനരംഗത്ത് വെന്നിക്കൊടി പാറിച്ച ഇളയരാജ മലയാളത്തിൽ പാടിയത് കണ്ണൂർ രാജന്റെ സംഗീതസംവിധാനത്തിലായിരുന്നു. “പാറ “എന്ന ചിത്രത്തിലെ “അരുവികൾ ഓളം തുള്ളും താഴ്‌വരയിൽ ” എന്ന ഗാനം ഇളയരാജ മലയാളത്തിന് വേണ്ടി ആലപിച്ചിട്ടുണ്ടെന്നറിയുന്നത് തന്നെ ഏറെ കൗതുകകരമാണല്ലോ … ?
 തമിഴകത്തെ ഒരുകാലത്തെ  പ്രശസ്ത ഗായകനായിരുന്ന ശീർക്കാഴി ഗോവിന്ദരാജനും നമ്മുടെ ഭാഷക്ക് വേണ്ടി ഒരു ഗാനം പാടിയിട്ടുണ്ടെന്നോർക്കുക.
 “നീലിസാലി “എന്ന ചിത്രത്തിൽ അദ്ദേഹം പാടിയ “കരകാണാത്തൊരു  കടലാണല്ലോ “എന്ന ഗാനം ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ .
 “പടക്കുതിര “എന്ന ചിത്രത്തിൽ കണ്ണൂർ രാജന്റെ സംഗീതസംവിധാനത്തിൽ “രാഗലോലയായി “എന്ന ഗാനം പാടി കൊണ്ട് താൻ ഒരു നടൻ മാത്രമല്ല നല്ലൊരു ഗായകൻ കൂടിയാണെന്ന് ഉലകനായകൻ കമലാഹാസന് മലയാളത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞു .
 ഹിന്ദിയിലെ ഇതിഹാസ ഗായകൻ മുഹമ്മദ് റാഫി “തളിരിട്ട കിനാക്കൾ ” എന്ന ചിത്രത്തിനുവേണ്ടി . മലയാളത്തിൽ ഒരു ഗാനം പാടിയിട്ടുണ്ടെങ്കിലും അതൊരു ഹിന്ദി ഗാനം മാത്രമായിരുന്നു. ഇവരെ കൂടാതെ അത്രയൊന്നും പ്രശസ്തരല്ലാത്ത ചില ഗായകർ കൂടി തങ്ങളുടെ സ്വരമാധുര്യം കൊണ്ട് മലയാള ഭാഷയെ ധന്യമാക്കിയിട്ടുണ്ട്. 
 പാപനാശം ശിവൻ
 (ഭക്ത പ്രഹ്ലാദ ) ,
കലിംഗ റാവു 
(ശശിധരൻ ) , 
ലോകനാഥൻ  ട്രിച്ചി 
(ജീവിത നൗക ), 
ഘണ്ടശാല
 (അമ്മ ) ,
 ടി എ മോത്തി 
( ആത്മശാന്തി ),
 പ്രസാദ് റാവു
 (പ്രേമലേഖനം )
 എന്നിവരൊക്കെയാമാണ് ആ പ്രമുഖ ഗായകർ .
മലയാളഭാഷയെ ധന്യമാക്കിയ ഒട്ടേറെ  മറുനാടൻ ഗായികമാരും നമുക്കുണ്ട് .  അവരെക്കുറിച്ച് മറ്റൊരു ലേഖനത്തിൽ വിവരിക്കാം..
 ഈ മഹാത്മാക്കളുടെ ഗാനാലാപനങ്ങളിലൂടെ കടന്നു പോകുമ്പോൾ ഓർമ്മവരുന്നത് ത്യാഗരാജ ഭാഗവതരുടെ കീർത്തനത്തിന്റെ  ഏതാനും വരികളാണ്.
 “എന്തൊരോ മഹാനുഭാവലൂ
 അന്തരികി വന്ദനമുലു…”
————————————————————————–

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക