ദേവസഭാതലം രാഗിലമാക്കിയ നാദമയൂഖം…..

സതീഷ് കുമാർ
വിശാഖപട്ടണം 
ർണ്ണാടക സംഗീതജ്ഞന്മാരുടെ  നടപ്പിലും എടുപ്പിലുമെല്ലാം ഒരു  കുലീനഭാവമുണ്ടായിരിക്കും .
നീട്ടി വളർത്തിയ താടിയും മുടിയും , നെറ്റിയിൽ ചന്ദന കുങ്കുമക്കുറികൾ , ബനാറസ്സ് സിൽക്കിന്റെ നീളൻ ജുബ്ബാ , കസവ് വേഷ്ടി , കഴുത്തിൽ സ്വർണ്ണംകെട്ടിയ രുദ്രാക്ഷമാല ,
 എല്ലാ വിരലുകളിലും മോതിരങ്ങൾ .
ഈ വിവരണങ്ങൾ കേൾക്കുമ്പോൾ പെട്ടെന്ന് നിങ്ങളുടെ മനസ്സിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഒരു രൂപം തെളിഞ്ഞു വരുന്നുണ്ടല്ലേ …
സംശയിക്കേണ്ടാ, കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തന്നെയാണ് മനസ്സിൽ സങ്കല്പിച്ചത് .
Kuwait Golden FOKE Award to Kaithapram Damodaran Namboothiri, Kaithapram Damodaran Namboothiri, Award for kaithapram, Mollywood, latest Kerala news
അഭിനയിച്ച പതിനാലു സിനിമകളിൽ ഒട്ടുമിക്കതിലും സംഗീതജ്ഞന്റെ വേഷമണിഞ്ഞ യഥാർത്ഥ സംഗീതജ്ഞനായ ഏക നടൻ .
1200 ലധികം ഗാനങ്ങൾ എഴുതുകയും നൂറിൽപരം ഗാനങ്ങൾക്ക് സംഗീതം പകരുകയും  നാലു ഗാനങ്ങൾ ആലപിക്കുകയും വളരെയധികം  സിനിമകളിൽ സംഗീതജ്ഞനായി വേഷമിടുകയും ചെയ്ത  കൈതപ്രം ദാമോദരൻ നമ്പൂതിരി വേഷത്തിൽ മാത്രമല്ല ജീവിതത്തിലും സംഗീതജ്ഞനും കവിയും ഗാനരചയിതാവും സംഗീത സംവിധായകനും വേദപണ്ഡിതനും കഥാകൃത്തുമൊക്കെയാണ്.
കണ്ണൂരിലെ അറിയപ്പെടുന്ന കൈതപ്രം കണ്ണാടി  ഭാഗവതർ എന്നറിയപ്പെട്ടിരുന്ന കേശവൻനമ്പൂതിരിയുടെ മകനായി 1950 ആഗസ്റ്റ് 4-ന് ജനിച്ച ഈ സംഗീത പ്രതിഭ “എന്നെന്നും കണ്ണേട്ടൻ്റെ   “എന്ന സിനിമയിലൂടെയാണ്  ഗാനരചയിതാവാകുന്നത്.  
“ദേവദുന്ദുഭി സാന്ദ്രലയം..”
“പൂവട്ടക തട്ടി ചിന്നി … “
എന്നീ ഗാനങ്ങൾ ഹിറ്റായതോടു കൂടി കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.  “പൈതൃകം” , “അഴകിയ രാവണൻ ” എന്നീ ചിത്രങ്ങളിലെ ഗാനരചനയിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്ക്കാരവും  “കാരുണ്യം ” എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചതിലൂടെ  മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരവും കൈതപ്രത്തെ തേടി വന്നു .
“സോപാനം”എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും കൈതപ്രത്തിന്റേതായിരുന്നു.
2017 ജനവരിയിൽ നടന്ന  ഡി വൈ എഫ് ഐ സമ്മേളനത്തിൽ വെച്ച് തന്റെ പേരിന്റെ ജാതിവാൽ മുറിക്കുന്നുവെന്നും ഇനിമുതൽ കൈതപ്രം ദാമോദരൻ എന്ന പേരിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും നടത്തിയ വിപ്ലവാത്മകമായ ഒരു പ്രസ്താവന പുരോഗമനവാദികൾ ഹർഷാരവത്തോടെയാണ് കൈക്കൊണ്ടത്. 
Kanneerppoovinte (Kireedam [1989]) | കണ്ണീര്‍പ്പൂവിന്റെ (കിരീടം [1989])
 “കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി … “
(കിരീടം ) 
https://youtu.be/JeQFOr-JqsI?t=10
“അമ്പലപുഴ ഉണ്ണിക്കണ്ണനോടു നീ … (അദ്വൈതം ) 
“തങ്കത്തോണി …”
 (മഴവിൽക്കാവടി ) 
” ശ്യാമാംബരം നീളേ …”
 (അർത്ഥം ) 
“കളിവീടുറങ്ങിയല്ലോ …”
 ( ദേശാടനം ) 
“വേളിക്ക് വെളുപ്പാൻകാലം …”
 (കളിയാട്ടം ) 
“ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ …. “
 (ഫോർ ദി പീപ്പിൾ ) 
“പ്രമദവനം വീണ്ടും…”
(ഹിസ് ഹൈനസ്സ് അബ്ദുള്ള ) 
“എന്തിനു വേറൊരു സൂര്യോദയം … “
( മഴയെത്തും മുൻപേ ) 
“നീലക്കണ്ണാ നിന്നെക്കണ്ടു …”
 (വെണ്ടർ ഡാനിയേൽ ) 
“ദേവീ ആത്മരാഗമേകാം …. “
 (ഞാൻ ഗന്ധർവ്വൻ) 
“ഉണ്ണി വാവാവോ …. “
 (സാന്ത്വനം ) 
“ആനന്ദനടനം ആടിനാർ…”
 (കമലദളം ) 
“ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് …”
(പാഥേയം )  
“വാൽക്കണ്ണെഴുതിയ മകരനിലാവിൽ … “
(പൈതൃകം ) 
“പാതിരാമഴയേതോ …. “
 (ഉളളടക്കം ) 
“വികാരനൗകയുമായി …”
 (അമരം ) 
“കണ്ണാടികൈയിൽ … “
(പാവം പാവം രാജകുമാരൻ ) 
“ദേവസഭാതലം രാഗിലമാക്കുവാൻ നാദമയൂഖമേ സ്വാഗതം …”
(ഹിസ് ഹൈനസ്സ് അബ്ദുള്ള )
വരികൾ പഠിച്ച് ക്യാമറയ്ക്കു മുന്നിലെത്തിയ മോഹൻലാൽ, ദിവസങ്ങളെടുത്ത ചിത്രീകരണം; ഒരേയൊരു ദേവസഭാതലം! | Devasabhathalam song special story
https://youtu.be/D2jsCVZ5WEQ?t=4
തുടങ്ങി എത്രയോ ശ്രവണ സുന്ദരമായ ഗാനങ്ങൾ മലയാള ഭാഷക്ക് സമ്മാനിച്ച കൈതപ്രത്തിന്റെ പിറന്നാൾദിനമാണിന്ന്. 
നിറഞ്ഞ മനസ്സോടെ അതിലേറെ അഭിമാനത്തോടേയും സന്തോഷത്തോടേയും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു…”
————————————————————————————

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക