ദേവഗായകനെ   ദൈവം   ശപിച്ചപ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം 

വിയെഴുതി കവി സംവിധാനം ചെയ്ത ഒരു ഗായകന്റെ  കഥ …..

 അതായിരുന്നു സുചിത്ര മഞ്ജരിയുടെ ” വിലയ്ക്കു വാങ്ങിയ വീണ ” എന്ന സംഗീതമധുരമായ ചലച്ചിത്രം.  കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയാണ് ഈ ഗായകന്റെ കഥയെഴുതിയത് .

മറ്റൊരു കവിയും ഗാനരചയിതാവുമായ പി ഭാസ്കരൻ  ചിത്രം സംവിധാനം ചെയ്തു . പ്രേംനസീർ , മധു , ,ശാരദ , ജയഭാരതി , ടി.ആർ. ഓമന , അടൂർ ഭാസി , ജോസ് പ്രകാശ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് .

 എടുത്തുപറയേണ്ട ഒരു പ്രത്യേകത ഒൻപത്  സൂപ്പർ ഹിറ്റ് ഗാനങ്ങൾ കൊണ്ട് അനുഗൃഹീതമായിരുന്നു ഈ ചിത്രം എന്നതാണ്. അഞ്ച്   ഗാനങ്ങൾ പി ഭാസ്കരനും നാല് ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയും രചിച്ചു. സംഗീതസംവിധാനത്തിന്റെ ചുമതല ദക്ഷിണാമൂർത്തിസ്വാമിക്കായിരുന്നു.

1971 – ലെ മികച്ച ഗാനരചയിതാവിനും മികച്ച സംഗീത സംവിധായകനുമുള്ള സംസ്ഥാന പുരസ്ക്കാരങ്ങൾ ഈ ചിത്രത്തിലൂടെ യഥാക്രമം പി ഭാസ്കരനും ദക്ഷിണാമൂർത്തിക്കും ലഭിക്കുകയുണ്ടായി. .

Malayalam Classic movie | Vilakku Vangiya Veena | Prem Nazir | Sharada |  Madhu | Jayabharathi Others - YouTube

 ആസ്വാദകരെ കോരിത്തരിപ്പിച്ച വിലയ്ക്കു വാങ്ങിയ വീണയിലെ  ഗാനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം…..

എക്കാലത്തേയും സൂപ്പർഹിറ്റായ “കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളെ ….” എന്ന യേശുദാസിന്റെ അനശ്വരഗാനം ഈ ചിത്രത്തിലേതാണ്. (രചന പി.ഭാസ്കരൻ ) ….

 കൂടാതെ

  “അവൾ ചിരിച്ചാൽ മുത്തു ചിതറും  …. (തമ്പി ,യേശുദാസ്) 

  ദേവഗായകനെ ദൈവം ശപിച്ചു … (തമ്പി , ബ്രഹ്മാനന്ദൻ)  

“ഇനിയുറങ്ങൂ…. ഇനിയുറങ്ങൂ… (പി.ഭാസ്കരൻ ,  ജാനകി )

 “ഇന്നത്തെ രാത്രി ശിവരാത്രി …. (ഭാസ്കരൻ , ബി വസന്ത )

   “കളിയും ചിരിയും മാറി

    കൗമാരം വന്നു കേറി … (ഭാസ്കരൻ ,ജയചന്ദ്രൻ )

” ഏകാന്ത ജീവനിൽ ചിറകു മുളച്ചൂ… (ഭാസ്കരൻ , യേശുദാസ്) 

” ഇടനെഞ്ചു  തകർന്നൊരു 

മണി വീണ ഞാൻ …. ( ഭാസ്കരൻ , യേശുദാസ്) 

“സുഖമെവിടെ ദു:ഖമെവിടെ …. (തമ്പി ,  യേശുദാസ്) 

 തുടങ്ങിയവയായിരുന്നു വിലയ്ക്കു വാങ്ങിയ വീണയിലെ ചേതോഹരഗാനങ്ങൾ …

 1971 ഡിസംബർ 24-ന്  തിയേറ്ററുകളിലെത്തിയ  “വിലയ്ക്കു വാങ്ങിയ വീണ ” എന്ന ചിത്രം 52 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു …

ഇനിയൊരു അരനൂറ്റാണ്ട് കഴിഞ്ഞാലും ഈ ചിത്രത്തിലെ ഗാനങ്ങളുടെ മാധുര്യം ഒരിക്കലും നഷ്ടപ്പെടില്ല എന്നുള്ളതാണ് എടുത്തു പറയേണ്ട ഒരു വസ്തുത…

——————————————

സതീഷ് കുമാർ  :  9030758774

—————————————-