പ്രിയം ഈ ദർശനം ……………………..

സതീഷ് കുമാർ വിശാഖപട്ടണം

ക്ഷിണേന്ത്യൻ ചലച്ചിത്ര ഭൂമികയുടെ മലർവാടികളാണ് ആന്ധ്രപ്രദേശ് , തമിഴ്നാട് , തെലങ്കാന തുടങ്ങിയ വൻസംസ്ഥാനങ്ങൾ . സിനിമ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടക്കുന്ന ജനങ്ങൾ.

Priyadarshan: 'I never make comedy films for intelligent people' | Bollywood - Hindustan Times

വീട്ടിൽ അടുപ്പു പുകഞ്ഞില്ലെങ്കിലും സിനിമ കാണുന്ന ആവേശത്തിന് ഒട്ടുംകുറവു വരുത്താത്തവർ .എം ജി ആറിന്റേയും രജനീകാന്തിന്റേയും എൻ ടി രാമറാവുവിന്റേയുമെല്ലാം സിനിമകൾ നൂറും ഇരുന്നൂറും തവണ കാണുന്നവരാണ് തമിഴരും തെലുങ്കരുമെന്നു പറഞ്ഞാൽ മലയാളികൾക്ക് അത് അത്ര പെട്ടെന്നൊന്നും ദഹിക്കുകയില്ല.

എന്നാൽ അറിഞ്ഞോ അറിയാതെയോ മലയാളികളെക്കൊണ്ടും നൂറും ഇരുന്നൂറും തവണ സിനിമ കാണിച്ച ഒരു സംവിധായകൻ ഇവിടെയുണ്ട്. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും താരാരാധനയാണ് ഈ ചലച്ചിത്ര സംസ്കാരത്തിന്റെ ആധാരശിലയെങ്കിൽ ഇവിടെ സിനിമ പകർന്നുനൽകിയ രസാനുഭൂതിയാണ് മലയാളിയേയും ആ വഴിയിലൂടെ കൊണ്ടുപോയത് .

Prime Video: Kilukkam

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം. കിലുക്കം ,ചിത്രം , തേൻമാവിൻകൊമ്പത്ത് തുടങ്ങിയ ചിത്രങ്ങൾ മലയാളികൾ എത്ര തവണ കണ്ടു എന്ന് ചോദിച്ചാൽ അതിനുത്തരം ഒരുപക്ഷേ ആന്ധ്രയിലേയും തമിഴ്നാട്ടിലേയും പ്രേക്ഷകരുടെ നിലവാരത്തിന് തുല്യം തന്നെയായിരിക്കും.
ഇന്നും ഈ ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ മലയാളികൾ അറിയാതെ റിമോട്ടിൽ വിരലമർത്താൻ മറന്നു പോകുന്നു .

ഇവിടെയാണ് പ്രിയദർശൻ എന്ന സംവിധായകന്റെ മാന്ത്രികസ്പർശം പ്രകടമാവുന്നത്.
ഏതെല്ലാമോ വിദേശ ചിത്രങ്ങളിൽ കണ്ടു മറന്ന കഥാപാത്രങ്ങളെ കേരളീയ സംസ്കൃതിയുടെ പനിനീരിൽ മുക്കി മുഴുനീള ഹാസ്യത്തിന്റെ താരും തളിരും നൽകി അവസാനം കണ്ണുനീരിന്റെ നേരിയ ഉപ്പുരസത്തോടെ ഈ സംവിധായകൻ സെല്ലുലോയ്ഡിലേക്ക് ആവാഹിച്ചെടുക്കുമ്പോൾ മലയാളി എല്ലാപരിസരങ്ങളും മറന്നുപോകുന്നു . ദുഃഖങ്ങൾക്കെല്ലാം അവധി കൊടുക്കുന്നു.

 

Thenmavin Kombath'
ഏകദേശം നാലു പതിറ്റാണ്ടുകാലത്തെ സിനിമ ജീവിതത്തിനിടയിൽ
40 – ഓളംസിനിമകൾ സംവിധാനം ചെയ്യുക . ഇതിൽ പകുതിയോളം സിനിമകൾ നൂറു ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിക്കുക.

ചില ചിത്രങ്ങൾ ഇരുന്നൂറും മുന്നൂറും കഴിഞ്ഞു ഒരു വർഷം വരെ തുടർച്ചയായി പ്രദർശിപ്പിച്ച് റെക്കോർഡുകൾ തകർത്ത് ചരിത്രം സൃഷ്ടിക്കുക. മലയാളത്തിന്റെ രുചിയും മണവുമുള്ള ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് ദേശീയ ഭാഷയായ ഹിന്ദിയിൽ ദൃശ്യാവിഷ്ക്കാരം നൽകി ബോളിവുഡിനെ പോലും അമ്പരപ്പിക്കുക .

ഇത്തരം തൂവൽ സ്പർശങ്ങൾ കൊണ്ട് അനുഗൃഹീതനായ ചലച്ചിത്രകാരനാണ് പ്രിയദർശൻ .
മലയാളിയായ ഹിന്ദിയിലെ ആദ്യത്തെ ഹിറ്റ്മേക്കർ എന്ന് ധൈര്യപൂർവ്വം വിശേഷിപ്പിക്കാവുന്ന സൂപ്പർഹിറ്റുകളുടെ തമ്പുരാൻ .

ഗുരുമുഖത്തു നിന്നോ ഫിലിം ഇൻസ്റിറ്റ്യൂട്ടിൽ നിന്നോ സിനിമ പഠിക്കാതെ മനസ്സിൽ സിനിമയോടുള്ള അഭിനിവേശം കൊണ്ട് മാത്രം തീവണ്ടിയിലെ മൂന്നാം ക്ലാസ് കമ്പാർട്ട്മെന്റിന്റെ തറയിൽ വിരിച്ച മാതൃഭൂമിയിലും മനോരമയിലും കിടന്നുറങ്ങി സിനിമയെ മനസ്സിൽ താലോലിച്ച യുവ ഹൃദയങ്ങളുടെ ആ സംഘത്തിൽ മോഹൻലാലും സുരേഷ്കുമാറും എം ജി ശ്രീകുമാറുമൊക്കെ ഉണ്ടായിരുന്നു .

Kanchivaram-2008-Tamil - MaJaa.Mobi

എല്ലാ പരിഹാസങ്ങളും അവഹേളനങ്ങളും പുഞ്ചിരിയോടെ സ്വീകരിച്ച് അവസാനം “കാഞ്ചീവരത്തിലൂടെ “ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം വരെ നേടിയ ഈ ചലച്ചിത്ര പ്രതിഭ ക്രിക്കറ്റിൽ നിന്നും വഴിതെറ്റിയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിച്ചേരുന്നത്.

ഒരുപക്ഷേ തിരുവനന്തപുരത്തെ ഏതോ ഒരു മൈതാനത്ത് കൂട്ടുകാരൻ ആവേശപൂർവ്വം അടിച്ച ക്രിക്കറ്റ് ബോൾ പ്രിയന്റെ ഇടതുകണ്ണ് തകർത്തതു കൊണ്ടു മാത്രം ക്രിക്കറ്റിൽ നിന്നും വഴി തെറ്റി സിനിമയിലേക്ക് എത്തിച്ചേർന്ന ഒരപൂർവ്വ വ്യക്തി .

1984-ൽ ” പൂച്ചയ്ക്കൊരു മൂക്കുത്തി “എന്ന ചിത്രത്തിലൂടെയാണ് പ്രിയദർശൻ സംവിധായകന്റെ കുപ്പായമണിയുന്നത്. ആദ്യചിത്രം തന്നെ സൂപ്പർ ഹിറ്റായതിനാൽ പ്രിയന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

അന്നുമുതൽ” കൊറോണ പേപ്പേഴ്സ് ” വരെ പ്രിയദർശന്റെ 90% ചിത്രങ്ങളിലും നായകൻ മോഹൻലാൽ ആയിരുന്നു. One flew over the cuckoo’s nest പോലുള്ള പ്രശസ്ത ഹോളിവുഡ് ചിത്രമാണ് മലയാളത്തിൽ താളവട്ടമായി മാറിയതെന്ന് പ്രേക്ഷകർക്ക് അറിയാമായിരുന്നിട്ടും അവർ ആ ചിത്രത്തെ രണ്ടു കൈകളും നീട്ടി സ്വീകരിക്കുകയാണുണ്ടായത്.

കേരളം മനസ്സുകൊണ്ട് ഓമനിച്ച എത്രയോ മലയാള ചിത്രങ്ങളാണ് പ്രിയദർശൻ ഹിന്ദിയിൽ അവതരിപ്പിച്ചു കൊണ്ട് മലയാളക്കരക്ക് ദേശീയപ്രശസ്തി നേടി കൊടുത്തത് .

അഭിമന്യു (സത്യാഘാട്ട് ) അനിയത്തിപ്രാവ് (ഡോലി സജാ കേ റഹ് നേ)
റാംജിറാവു സ്പീക്കിംഗ് ( ഹേരാ ഫേരി )
സന്മനസ്സുള്ളവർക്ക് സമാധാനം ( യേ തേരാ ഘർ യേ മേരാ ഘർ ) സമ്മർ ഇൻ ബത് ലഹേം (ലെയ്സ ലെയ്സ )
പൂച്ചക്കൊരു മൂക്കുത്തി (ഹംഗാമ )
ഗോഡ്ഫാദർ (ഹൽചൽ)
ബോയിങ് ബോയിങ് (ഗരംമസാല )
താളവട്ടം ( ക്യോംകി )
പഞ്ചാബി ഹൗസ് (ചുപ് ചുപ് കേ )
മണിച്ചിത്രത്താഴ് (ഭൂൽ ദുലയ്യ )
ഇൻ ഹരിഹർനഗർ (ഡോൽ ) കഥപറയുമ്പോൾ ( ബില്ലു ബാർബർ )
തേന്മാവിൻ കൊമ്പത്ത് ( സാത് രംഗ് കേ സപ്നേ )
ചിത്രം ( ചോരി ചോരി ) എന്നിവ ചിലതു മാത്രം ..

സാങ്കേതികമികവും ഗാനരംഗങ്ങൾ മനോഹരമായി ചിത്രീകരിക്കാനുള്ള കഴിവും പ്രിയദർശനെ മലയാളത്തിലെ മറ്റു സംവിധായകരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നു.

വർണ്ണസുരഭിലമായ സെറ്റുകളിലൂടെ ഒഴുകിയെത്തിയ പ്രിയൻ ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലാ കാലത്തും സംഗീത പ്രേമികൾക്ക് അഭിനിവേശം പകർന്നവതന്നെയായിരുന്നു .

പാടം പൂത്തകാലം … ” (ചിത്രം) “കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ …. ” (തേന്മാവിൻകൊമ്പത്ത് )

https://youtu.be/vAHJgzeg5GU?t=22

“ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു ..”
(മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു)

“രാമായണക്കാറ്റേ …”  
( അഭിമന്യു )

“അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ ..”(അദ്വൈതം )

https://youtu.be/Xy1cWzKDi_g?t=22

“അന്തിപ്പൊൻവെട്ടം …” ( വന്ദനം )

“ഒന്നാം കിളി പൊന്നാം കിളി..” (കിളിച്ചുണ്ടൻ മാമ്പഴം )

“താമര പൂവിൽ വാഴും ദേവിയല്ലോ നീ …” (ചന്ദ്രലേഖ )

” ആറ്റിറമ്പിലെ കൊമ്പിലെ … “
( കാലാപാനി )

“കിലുകിൽ പമ്പരം … ” (കിലുക്കം )

https://youtu.be/cWlT6deMZJ8?t=10

തുടങ്ങിയ പാട്ടുകളൊക്കെ ജനകോടികൾക്ക് പകർന്നു നൽകിയ ആന്ദന്ദം വിവരണാതീതം തന്നെയാണെന്ന് സംശയമൊന്നുമില്ല .

1957 ജനുവരി 30 ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ജനിച്ച പ്രിയദർശന്റെ ജന്മദിനമാണിന്ന്. മലയാളസിനിമയുടെ രാജവീഥികളിൽ സ്വന്തം സിംഹാസനം തീർക്കുകയും ഇപ്പോൾ ജനം ടി വി യുടെ ചെയർമാൻ സ്ഥാനം വഹിക്കുകയും ചെയ്യുന്ന
ഈ സംവിധായക പ്രതിഭയ്ക്ക് ജന്മദിനാശംസകൾ നേരുന്നു.

—————————————————————————
(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക