സതീഷ് കുമാർ
വിശാഖപട്ടണം
മെയ്മാസരാവുകൾ പൂവുകൾക്ക് പുണ്യകാലമാണെന്ന് എഴുതിയത് മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മ.
(പൂവുകൾക്ക് പുണ്യകാലം
മെയ്മാസ രാവുകൾക്ക് വേളിക്കാലം …”
ചിത്രം ചുവന്ന സന്ധ്യകൾ – സംഗീതം ദേവരാജൻ – ആലാപനം പി സുശീല .)
https://youtu.be/vQK5oJUgmi8?t=20
ശരിയാണ് …
കാലത്തിന്റെ ഋതുഭേദങ്ങളിലൂടെ വസന്തം പ്രകൃതിയിൽ പൂക്കളുടെ വർണ്ണക്കാഴ്ചകൾ ഒരുക്കുകയാണ് മെയ്മാസങ്ങളിൽ .
മുറ്റത്ത് നിറഞ്ഞുനിന്നിരുന്ന പൂക്കൾ അപ്രതീക്ഷിതമായി പെയ്ത മഴയുടെ ആഘാതത്തിൽ കൊഴിഞ്ഞു പോയപ്പോഴാണ് പൂക്കളെക്കുറിച്ചുള്ള ഈ ചിന്തകൾ മനസ്സിൽ ഓടിയെത്തിയത് .
പ്രകൃതി പൂക്കളെകൊണ്ട് വർണ്ണജാലം ഒരുക്കുമ്പോൾ കവികൾ അക്ഷരങ്ങൾ കൊണ്ടാണ് പൂക്കാലങ്ങൾ തീർക്കുന്നത് .കവികളുടേയും ഗാനരചയിതാക്കളുടേയും ഭാവനയിൽ വിരിഞ്ഞ ചില ഗാനകുസുമങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു പുഷ്പഹാരമാണ് ഇന്ന് പാട്ടോർമ്മയിൽ കൊരുക്കുന്നത് .
“കായാംപൂ ” നമ്മളിൽ പലരും കണ്ടിട്ടില്ല .പക്ഷേ “നദി ” എന്ന ചിത്രത്തിൽ വയലാർ ആ പൂവിന്റെ മനോഹാരിത എത്ര ഭംഗിയായിട്ടാണ് വരച്ചു കാണിക്കുന്നതെന്ന് നോക്കൂ…
“കായാംപൂ
കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും … “
(സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
https://youtu.be/KpAI9ktZuiA?t=8
“ചെമ്പകപ്പൂ മൊട്ടിനുള്ളിൽ
വസന്തം വന്ന ” കഥ എഴുതിയതും സംഗീതം പകർന്നതും കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് (ചിത്രം -എന്റെ ജാനകിക്കുട്ടിക്ക് , ആലാപനം -ചിത്ര )
മുല്ലപ്പൂ പോലെയുള്ള പല്ലുകൾ ഉണ്ടെങ്കിൽ ചിരിയുടെ ഭംഗി ഒന്ന് വേറെ തന്നെയായിരിക്കുമെന്നാണ് പി ഭാസ്കരന്റെ മതം …
(മുല്ലപ്പൂം പല്ലിലോ
മുക്കുറ്റി കവിളിലോ …. “
(ചിത്രം അരക്കള്ളൻ മുക്കാൽക്കള്ളൻ – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ് , ജാനകി )
“അല്ലിയിളം പൂവോ
ഇല്ലിമുളം തേനോ..”
(ചിത്രം മംഗളം നേരുന്നു –
രചന എം.ഡി രാജേന്ദ്രൻ – സംഗീതം ഇളയരാജ – ആലാപനം കൃഷ്ണചന്ദ്രൻ )
“ചെത്തി മന്ദാരം തുളസി
പിച്ചകമാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം …
(ചിത്രം അടിമകൾ – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം പി സുശീല )
“പാലപ്പൂവേ നിൻ
തിരുമംഗല്യത്താലി തരൂ … “
( ചിത്രം ഞാൻ ഗന്ധർവ്വൻ – രചന കൈതപ്രം – സംഗീതം ജോൺസൺ – ആലാപനം ചിത്ര )
“മന്ദാരപ്പൂ മൂളീ കാതിൽ
തൈമാസം വന്നല്ലോ..”
(രചന വയലാർ ശരത്ചന്ദ്ര വർമ്മ – സംഗീതം ഇളയരാജ -ആലാപനം മധു ബാലകൃഷ്ണൻ ,ശ്വേതാ മോഹൻ – ചിത്രം വിനോദയാത്ര)
“കൊന്നപ്പൂവേ
കൊങ്ങിണിപ്പൂവേ
ഇന്നെന്നെ കണ്ടാൽ
എന്തു തോന്നും
കിങ്ങിണി പൂവേ …”
(ചിത്രം അമ്മയെ കാണാൻ – രചന പി ഭാസ്കരൻ – സംഗീതം കെ രാഘവൻ – ആലാപനം
എസ് ജാനകി )
“കൈതപ്പൂ വിശറിയുമായി
കാറ്റേ കൂടെ വരൂ …”
(ചിത്രം പേൾ വ്യൂ – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് , മാധുരി )
“താലിപ്പൂ പീലിപ്പൂ
താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ..”
(രചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ – സംഗീതം രവീന്ദ്ര ജെയിൻ – ആലാപനം യേശുദാസ് – ചിത്രം സുജാത)
“ജമന്തിപ്പൂക്കൾ
ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ … “
(ചിത്രം ഓമന – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“താമരപ്പൂവിൽ വാഴും
ദേവിയല്ലോ നീ …”
(ചിത്രം ചന്ദ്രലേഖ – രചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം ബേണി ഇഗ്നേഷ്യസ് – ആലാപനം എം.ജി.ശ്രീകുമാർ)
“ചെമ്പരത്തിപ്പൂവേ ചൊല്ല്
ദേവനെ നീ കണ്ടോ …”
( ചിത്രം ശ്യാമ – രചന ഷിബു ചക്രവർത്തി – സംഗീതം രഘുകുമാർ – ആലാപനം ചിത്ര)
“താഴംപൂ മണമുള്ള
തണുപ്പുള്ള രാത്രിയിൽ … “
( ചിത്രം അടിമകൾ – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം എ എം രാജ )
“തുമ്പപ്പൂ പെയ്യണ പൂനിലാവേ
എന് നെഞ്ച് നെറയണ് പൂങ്കിനാവേ …”
(ചിത്രം രണ്ടിടങ്ങഴി –
ഗാനരചന തിരുനയിനാർകുറിച്ചി – സംഗീതം ബ്രദർ ലക്ഷ്മൺ – ആലാപനം കമുകറ പുരുഷോത്തമൻ – കെ പി എ സി സുലോചന )
“ആമ്പൽപ്പൂവേ
അണിയം പൂവേ
നീയറിഞ്ഞോ നീയറിഞ്ഞോ
ഇവൾ എന്റെ മുറപ്പെണ്ണ് മുറപ്പെണ്ണ്…”
(ചിത്രം കാവാലം ചുണ്ടൻ – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“നന്ത്യാർവട്ടപ്പൂ ചിരിച്ചു നാട്ടുമാവിന്റെ ചോട്ടിൽ … “
(ചിത്രം പൂന്തേനരുവി – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജ്ജുനൻ – ആലാപനം ജയചന്ദ്രൻ )
“ഡാലിയാപ്പൂക്കളെ ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുറങ്ങും പ്രിയ മനോരാജ്യമേ… “
(ചിത്രം നിഴലാട്ടം -രചന വയലാർ – സംഗീതം ദേവരാജൻ -ആലാപനം പി സുശീല )
“ലില്ലിപ്പൂ ചൂടി വരും മെയ് മാസം
അല്ലിത്തേൻ വാർന്നൊഴുകും മന്ദഹാസം…”
(ചിത്രം എന്നെ സ്നേഹിക്കു എന്നെ മാത്രം – രചന യൂസഫലി കേച്ചേരി – സംഗീതം കെ വി മഹാദേവൻ – ആലാപനം
വാണി ജയറാം )
“റോസാപ്പൂ റോസാപ്പൂ..
പുന്നാരപ്പൂമുടിയിൽ
പൂമാരൻ ചൂടുന്നേ
റോസാപ്പൂ റോസാപ്പൂ.. “
(ചിത്രം വൺ മാൻ ഷോ –
രചന കൈതപ്രം ദാമോദരൻ നമ്പൂതിരി – സംഗീതം സുരേഷ് പീറ്റേഴ്സ് – ആലാപനം
എം ജി ശ്രീകുമാർ ,ചിത്ര )
“കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ് ..”
(ചിത്രം രാധ എന്ന പെൺകുട്ടി – രചന ദേവദാസ് – സംഗീതം ശ്യാം – ആലാപനം ജയചന്ദ്രൻ )
“കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ
കാടറിയാതെ പിറന്ന കാട്ടു പൂക്കൾ … “
(ചിത്രം കാട്ടുപൂക്കൾ –
രചന ഒഎൻവി കുറുപ്പ് –
സംഗീതം ദേവരാജൻ –
ആലാപനം പി ലീലയും സംഘവും )
“ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ…”
(ചിത്രം ധനം – രചന പി കെ ഗോപി – സംഗീതം രവീന്ദ്രൻ – ആലാപനം കെ എസ് ചിത്ര )
“തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ ..”.(ചിത്രം രഥോൽസവം – രചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം ബേണി ഇഗ്നേഷ്യസ് – ആലാപനം യേശുദാസ് , ചിത്ര.)
പ്രകൃതിയിലെ മനോഹരമായ പൂക്കളുടെ സൗരഭ്യം പൊഴിക്കുന്ന ഗാനങ്ങൾ അവസാനിക്കുന്നില്ല …
————————————————————————–
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 106