എം. ജി. ആർ. വിട പറഞ്ഞിട്ട് 36 വർഷം

ആർ. ഗോപാലകൃഷ്ണൻ 

🔸🔸
എം.ജി.ആർ.’ എന്ന പേരിൽ പ്രശസ്തനായ ‘മരുത്തൂർ’ (വീട്ടിൽ) ഗോപാല മോനോൻ (മകൻ) രാമചന്ദ്രൻ’….
••തമിഴ് സിനിമയിലെ പ്രമുഖ നടന്.
••തമിഴ്‌ നാടിൻ്റെ മുഖ്യമന്ത്രി -1977 മുതൽ മരണം വരെ (1987 ഡിസംബർ 24)
••തമിഴ്‌ നാട്ടിൽ ‘ആൾദൈവ’ങ്ങളുടെ സ്ഥാനമായിരുന്നു, ഒരു കാലത്ത് ഇദ്ദേഹത്തിന്.
തമിഴ്‌നാടിന്റെ പൊതുവികാരമായി രാമചന്ദ്രന് വളര്ന്നത് 1940-കള്ക്കു ശേഷമാണ്. നടന്, സംവിധായകന്, നിര്മ്മാതാവ്, ഭരണാധികാരി ജീവിത്തിന്റെ വിവിധ ഘട്ടങ്ങളില് എപ്പോഴും ഒരു നാടിന്റെ ഉള്ളം തൊട്ടറിഞ്ഞു ജീവിച്ച എം. ജി. ആർ.-ൻ്റെ 36-ാം ചരമവാർഷിക ദിനം, ഇന്ന്.
🌍
🔸എം. ജി. ആർ.-ൻ്റെ കേരളം ബന്ധം:
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് താലൂക്കിലെ വടവന്നൂര് ഗ്രാമത്തില് ഉള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നു എം. ജി. ആർ.-ൻ്റെ മുത്തച്ഛൻ (സത്യഭാമയുടെ പിതാവ്) ശ്രീലങ്കയിലേക്ക് കുടിയേറിപ്പാർത്തത്.
എം. ജി. ആർ.-ൻ്റെ പിതാവ് മരത്തുർ (മരുതൂർ) ഗോപാല മേനോൻ ജനിച്ചത് പാലക്കാട് നെല്ലേപ്പിള്ളി ഗ്രാമത്തിൽ നിന്നായിരുന്നു. നിയമം പഠിച്ചു (?) ത്യശ്ശൂർ കോടതിയിൽ പ്രവർത്തിക്കുമ്പോൾ, ഇരിഞ്ഞാലക്കുടയിലെ വട്ടപ്പറമ്പിൽ എന്ന നായർ കുടുംബത്തിലെ മീനാക്ഷി അമ്മയെ വിവാഹം കഴിച്ചു; പിന്നീടുണ്ടായ (1903) ഒരു സ്മാർത്ത വിചാരത്തിൽ (കുറിയേടത്തു താത്രിയുടേതല്ല – നെടുമ്പറമ്പത്തു മനയുമായി ബന്ധപ്പെട്ട ഒരു സ്മാർത്ത വിചാരത്തിലാണ് എന്നാണ് കേട്ടിട്ടുള്ളത്; ഇത് ആധികാരിക വിവരമില്ല.)
സമുദായ ഭ്രഷ്ടനായ മരത്തുർ ഗോപാലമേനോൻ സ്വദേശമായ പാലക്കാട്ടേക്ക് പോകുകയും സത്യഭാമയെ വിവാഹം കഴിച്ചു, സിലോണിൽ പോകുകയും ചെയ്തു. ശ്രീലങ്കയിലെ കാൻഡിയ്ക്ക് അടുത്തുള്ള നാവലപിതിയ എന്ന സ്ഥലത്ത് മരത്തുർ ഗോപാലമേനോന്റെയും സത്യഭാമയുടെയും മക്കളായി എം. ജി. ചക്രപാണിയും എം. ജി. രാമചന്ദനും ജനിക്കുന്നത്. ഒരു സഹോദരിയുണ്ടയിരുന്നെങ്കിലും ചെറുപ്പത്തിലേ മരിച്ചു പോയി .
മരത്തുർ ഗോപാലമേനോൻ ശ്രീലങ്കയിലെ ജോലിയിൽ (കാൻഡിലെ മജിസ്ട്രേറ്റ് പദവിയിൽ എന്നും ചില രേഖപ്പെടുത്തലുകൾ കണ്ടിട്ടുണ്ട്) നിന്ന് വിരമിച്ച ശേഷം വടവന്നൂര് ഗ്രാമത്തില് ഈ വീട്ടിൽ താമസിച്ചു എന്ന് അത്ര വിശ്വസനീയമല്ലാത്ത ഒരു കഥയുമുണ്ട്.
സിലോണിൽ വച്ച് പിതാവ് മരിച്ചുവെന്നും അതിനു ശേഷം മടങ്ങി എത്തിയ സത്യഭാമ, മക്കളെ പോറ്റാൻ മാർഗമില്ലാതെ തമിഴ് നാട്ടിലെത്തി കടുത്തദാരിദ്ര്യത്തിൽ ആയിരുണെങ്കിലും സത്യഭാമയുടെ ഒരു സഹോദരന്റെ സഹായത്താൽ കഴിഞ്ഞുവെന്നുമാണ് ഒരു വിശ്വസനീയമായ കഥ.
വടവന്നൂര് ഗ്രാമത്തിലെ അമ്മ വീട്ടിൽ ചെറുപ്പകാലത്ത് ഇവിടെ വന്നു താമസിച്ച ഓർമ്മകൾ എം. ജി. ആർ.-നുണ്ടായിരുന്നു; മുഖ്യമന്ത്രി ആയതിനു ശേഷവും ഇവിടെ സന്ദർശിക്കാറുണ്ടായിരുന്നു; രോഗഗ്രസ്തനാകും വരെ…
(ഈ വീട് ഇപ്പോഴുമുണ്ട്. ഇപ്പോഴവിടെ ഒരു അങ്കണവാടിയാണ് നടക്കുന്നത് എന്നാണ് മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നത്.)
🌍
🔸അഭിനയ ജീവിതം:
പിതാവിന്റെ മരണശേഷം കുടുംബത്തിലെ ദാരിദ്ര്യം കാരണം എം.ജി.ആറിനു തുടർന്ന് പഠിക്കാൻ ആയില്ല. ‘ഒറിജിനൽ ബോയ്സ്’ എന്ന നാടകസംഘത്തിൽ എം.ജി.ആർ ചേർന്നു. ഇത് പിൽക്കാലത്തെ അഭിനയജീവിതത്തിനു എം.ജി.ആറിനെ സഹായിച്ചു.
ഗാന്ധിയന് ദര്ശനത്തില് ആകൃഷ്ടനായ രാമചന്ദ്രന്റെ യൗവനം നാടകരംഗത്താണ് ചിലവഴിച്ചത്. ഇന്ഡ്യന് നാഷനല് കോണ്ഗ്രസ്സ് പ്രവര്ത്തകനായി രാഷ്ട്രീയത്തില് താല്പര്യം പ്രകടിപ്പിച്ച രാമചന്ദ്രന് സിനിമയില് ശ്രദ്ധിക്കപ്പെടുന്നത്, 1936-ൽ റിലീസായ ‘സതി ലീലാവതി’യിലൂടെയാണ്. കരുണാനിധിയുടെ രചനയില് പുറത്തു വന്ന ‘മന്ത്രികുമാരി’ എന്ന ചിത്രത്തിലൂടെയാണ് എം.ജി. ആര്. താരമെന്ന നിലയിലേക്കുയരുന്നത്.
1954-ൽ പുറത്തു വന്ന മലൈകള്ളന് എന്ന ചിത്രത്തിലൂടെ സൂപ്പര് സറ്റാര് പദവിയിലേക്കുയര്ത്തപ്പെട്ട എം.ജി. ആറിന് പിന്നീട് തമിഴ് ജനതയുടെ വിശ്വാസവും സ്‌നേഹവും പിടിച്ചുപറ്റാന് സാധിച്ചു. സിനിമയെ അത്രത്തോളം നെഞ്ചേറ്റിയ തമിഴ് ജനതയുടെ എക്കാലത്തേയും ആവേശമായി മാറുകയായിരുന്നു എം.ജി. ആര്.
1972-ൽ റിലീസായ ‘റിക്ഷക്കാര’നിലൂടെ നാഷനല് ഫിലിം അവാര്ഡ് നേടിയ എം.ജി. ആറിന്റെ കരിയറില് ‘ആയിരത്തില് ഒരുവന്’, ‘മഹാദേവി’, ‘പണം പടൈത്താന്’, ‘ഉലകം ചുറ്റും വാലിബന്’, ‘അടിമൈ പെണ്’ തുടങ്ങിയ ഹിറ്റു ചിത്രങ്ങള് നക്ഷത്രശോഭയോടെ നിറഞ്ഞു നിന്നു.
എങ്കവിട്ടുപിള്ളൈ’, ‘അടിമൈ പെൺ’ എന്നിവയിലൂടെ ഫിലിം ഫെയര്അവാര്ഡ് നേടി. 140 ഓളം ചിത്രങ്ങളിലഭിനയിച്ച എം.ജിആറിനാണ് നടന് എന്ന നിലയില് ആദ്യത്തെ ഭാരതരത്‌നം അവാര്ഡ് ലഭിക്കുന്നത്.
എം.ജി.ആർ. അവസാനമായി അഭിനയിച്ച ചിത്രം 1978-ൽ പുറത്തിറങ്ങിയ ‘മധുരൈ മീട്ട സുന്ദരപാണ്ഡ്യനാ’ണ്.
🌍
🔸രാഷ്ട്രീയത്തിൽ   ഉയരങ്ങളിലേക്ക്:
‘ഏഴൈതോഴൻ’എന്ന വിശേഷണത്തോടെ എം. ജി. ആർ. ഏറ്റവും ജനകീയനായ ബഹുജന നേതാവ് ആയി മാറി – ദൈവം എന്ന് പറയാം എന്ന് പറയാവുന്ന ആരാധന തന്നെ – (മണിരത്നത്തിന്റെ ‘ഇരുവർ’ (1997) സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.)
(“ആയിരത്തിൽ നാൻ ഒരുവൻ” പട്ടു വീഡിയോ- ‘Iruvar’ Tamil Movie )
🔸
(“Yean Endra Kelvi” ‘ആയിരത്തിൽ ഒരുവൻ’ old MGR Tamil Movie)
🔸
“ഇവൻ (കരുണാനിധിയുടെ) പേച്ചായ്‌ കേട്ട 100 വോട്ട്; അവൻ (MGR) മൂഞ്ചയ്‌ പാത്താ 1000 വോട്ട്! “- എന്ന് ഇരുവരുടെയും രാഷ്ട്രീയഗുരുവായ നേതാവ്, അണ്ണാദുരൈ പറഞ്ഞതായി കേട്ടിട്ടുണ്ട്. (ജനത്തെ ഇളക്കി മറിക്കുന്ന വാക്ധോരണിക്കു പ്രസിദ്ധനായിരുന്നു കരുണാനിധി; മികച്ച തിരക്കഥാകൃത്തും.)
ഡി.എം.കെയുടെ പ്രതിനിധിയായി 1967 ല് അസംബ്‌ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ തമിഴ്‌നാട് അസംബ്‌ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.ജി.ആര് 1972 ല് അണ്ണാദുരൈയുടെ മരണശേഷം എ.ഡി.എം.കെ രൂപീകരിച്ചു. അത് പിന്നീട് ആള് ഇന്ഡ്യ അണ്ണാദ്രാവിഡമുന്നേറ്റ കഴകം എന്ന പേരില് ദേശീയതലത്തിലുള്ള പാര്ട്ടിയായി രജിസ്‌റര് ചെയ്യുകയായിരുന്നു. 1972 മുതല് 1987 വരെ തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.ജി.ആര് തന്റെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
🌍
കഥയല്ലയീ ജീവിതം:
ഇന്ത്യയില് ഒരു സിനിമതാരം മുഖ്യമന്ത്രിയാകുന്നതും എം.ജി.ആറിലൂടെയാണ്.തമിഴ്ജനതയുടെ വികാരവായ്പായി മാറിയ എം.ജി.ആര്. അത്യാസന്നനിലയില് ആശുപത്രിവാസത്തിനിടയിലും പ്രത്യേകം സജ്ജമാക്കിയവേദിയില് ജനങ്ങളെ കാണാന് സന്നിഹിതനായി.
1987 ഡിസംബർ 24-ന് ആ ജവിതത്തിന് യവനിക വീണു; എം.ജി.ആറിന്റെ മരണം തമിഴ് ജനതയെ തെല്ലൊന്നുമല്ല സങ്കടത്തിലാക്കിയത്. ശവമഞ്ചം വഹിച്ചുകൊണ്ടുള്ള യാത്രയില് എം.ജി. ആറിന്റെ സിനിമാ നായികയും, പിന്നീട്, വ്യക്തി ജീവിത- രാഷ്ട്രീയ അരങ്ങുകളിലെ സഹയാത്രികയും ആയിരുന്ന ജയലളിതയെ വാഹനത്തില്നിന്ന് തള്ളിവീഴ്ത്തിയ കോലാഹലങ്ങളും തമിഴ്‌നാട്ടില് വലിയ രീതിയില് വിലയിരുത്തപ്പെട്ടു.
എം.ജി.ആറിന്റെ പത്നി ജാനകി (ഇവർ വൈക്കം സ്വദേശിനിയായ മലയാളിയാണ്) ഉടൻ മുഖ്യമന്ത്രിയായി അധികാരത്തിലേറി എങ്കിലും ജനമനസ്സുകളില് നിന്ന് അവർ പിന്തള്ളപ്പെടുകയും എം.ജി. ആറിനുശേഷം എ.ഐ.എ.ഡി.എം.കെ.-യുടെ സാരഥ്യം ജയലളിതയില് വന്നു ചേരുകയും ചെയ്തു എന്നതാണ് ചരിത്രം. ജയലളിതയുടെ ഭരണവും തുടർജീവിതവും ഏതൊരു സിനിമാകഥകളെയും അതിശയിപ്പിക്കും വിധമായിരുന്നു എന്നതും തുടർചരിത്രമായി….
ഒരു സൂപ്പര് താരത്തിന് ഇന്ത്യയില് ലഭിക്കാവുന്ന ഏറ്റവും വലിയ സിംഹാസനം തന്നെയായിരുന്നു മലയാളിയായ എം.ജി. രാമചന്ദ്രന് തമിഴ് ജനത നിറഞ്ഞ സന്തോഷത്തോടെ നല്കി ആദരിച്ചത്.
——————————————————————————————————————————————————————————————————-

കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

__________________