തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം.
ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് നീക്കം. വീണ വിജയന് 3 വര്‍ഷത്തിനിടെ 1.72 കോടി നല്‍കി എന്നാണ് വിവാദം. സേവനം നല്‍കാതെ പണം നല്‍കിയെന്നാണ് വിവാദമായ കണ്ടെത്തല്‍. നേരത്തെയും സഭയില്‍ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചര്‍ച്ചയായിട്ടുണ്ട്.
സഭയുടെ ആദ്യദിനമായ ഇന്നലെ വിലക്കയറ്റമുള്‍പ്പെടെ ചര്‍ച്ചയായിരുന്നു. മന്ത്രി ജിആര്‍ അനിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ വാഗ്ദ്വാദങ്ങളുണ്ടായി. സപ്ലൈകോയില്‍ നിന്നുള്ള സാധനങ്ങളുടെ ലഭ്യതയെക്കുറിച്ചായിരുന്നു ചര്‍ച്ച.