സമരാഗ്നി കലങ്ങി: സുധാകരൻ – സതീശൻ പോര് പരസ്യമായി

ആലപ്പുഴ : കെ പി സി സി യുടെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ,പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരസ്യമായി തെറിവിളിച്ചു. നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടു സതീശനെ സമാധാനിപ്പിച്ചു.

സതീശൻ പത്രസമ്മേളനത്തിനു എത്താൻ ഇരൂപതു മിനിററ് വൈകിയ സാഹചര്യത്തിൽ അണ് സുധാകരൻ
അസഭ്യപദ പ്രയോഗം നടത്തിയത്.സതീശൻ എത്താൻ വൈകിയതോടെ സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തില്‍ അസഭ്യപദ പ്രയോഗം നടത്തുകയായിരുന്നു.

സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ടി.വി ചാനൽ ക്യാമറകളിൽ റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്തു.സതീശൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണെന്നും ഉടൻ എത്തുമെന്നും നേതാക്കൾ വിശദീകരിച്ചാണ് സുധാകരനെ നേതാക്കൾ സമാധാനിപ്പിച്ചത്.

തിരഞ്ഞെടുപ്പിനെയും ജാഥയെയും ഇക്കാര്യങ്ങൾ ബാധിക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കർശന നിർദേശം നൽകി.സുധാകരനെയും സതീശനെയും ഫോണിൽ വിളിച്ചു അദ്ദേഹം
സംസാരിക്കുകയും ചെയ്തു.

10 മണിക്കു നിശ്ചയിച്ച പത്രസമ്മേളനത്തിനു സുധാകരനും വൈകിയാണ് എത്തിയത്. എത്തിയപ്പോൾ തന്നെ അദ്ദേഹം മാധ്യമപ്രവർത്തകരോടു ഖേദം അറിയിച്ചു. തുടർന്നു സതീശനെ കാത്തിരുന്നപ്പോഴാണ് അദ്ദേഹം അസ്വസ്ഥനായത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News