തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞത് അഞ്ച് റൂട്ടുകളിലേക്കെങ്കിലും വന്ദേ മെട്രോ ട്രെയിനുകള്‍ അനുവദിക്കുമെന്നാണ് സൂചന.
250 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ റെയില്‍വേ പുറത്തിറക്കുന്നതാണ് വന്ദേ മെട്രോ ട്രെയിനുകള്‍.
ആദ്യത്തെ ട്രെയിന്‍ തിരുവനന്തപുരം – എറണാകുളം നഗരങ്ങളെ ബന്ധിപ്പിക്കുന്നതായേക്കും. എറണാകുളം – കണ്ണൂര്‍, കോഴിക്കോട്- കോയമ്ബത്തൂര്‍, കണ്ണൂര്‍- പാലക്കാട്, കൊല്ലം – തിരുനെല്‍വേലി എന്നീ റൂട്ടുകളില്‍ ആദ്യത്തെ ഘട്ടത്തില്‍ തന്നെ ട്രെയിനുകള്‍ അനുവദിക്കാനാണ് സാദ്ധ്യത.
ഗുരുവായൂരിലേക്കും വന്ദേമെട്രോ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്. കൊല്ലം -ഗുരുവായൂര്‍, കാസര്‍കോട് – ഗുരുവായൂര്‍ റൂട്ടുകളും പരിഗണനയിലുണ്ട്. ആലപ്പുഴ- കോയമ്ബത്തൂര്‍ റൂട്ട് ആണ് പരിഗണിക്കുന്ന മറ്റൊരു റൂട്ട്.
ഈ ശ്രേണിയിലുള്ള ആദ്യ ട്രെയിന്‍ ഗുജറാത്തിലെ ഭുജ്‌അഹമ്മദാബാദ് റൂട്ടില്‍ സെപ്റ്റംബര്‍ 17ന് ഓടിത്തുടങ്ങി. അടുത്ത വര്‍ഷത്തോടെ കേരളത്തില്‍ വന്ദേ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് സൂചന.