January 7, 2025 6:42 am

ഉമാ തോമസിൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നു

കൊച്ചി : കലൂര്‍ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ഭരതനാട്യ പരിപാടിക്കിടെ സ്‌റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കോൺഗ്രസ് നേതാവ് ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി.

അവരെ വെൻ്റിലേറററിൽ നിന്ന് മാറ്റി. എന്നാല്‍ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലുളള ചികിത്സ തുടരും

അതേസമയം, നൃത്തപരിപാടി വിവാദത്തില്‍ ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായതായി ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അറിയിച്ചു.

വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടര്‍ന്ന് അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് എസ് ഉഷയെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.

പരിപാടിക്ക് അനുമതി വാങ്ങുന്ന കാര്യത്തിലടക്കം സംഘാടകര്‍ വീഴ്ച വരുത്തിയെന്നും കോര്‍പറേഷന്റെ അനുവാദം ഉള്‍പ്പെടെ വാങ്ങേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി. സംഭവം ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയന്‍ അന്വേഷിക്കും

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News