April 12, 2025 5:01 pm

മന്ത്രി സുരേഷ് ഗോപി ചിത്രം ‘വരാഹം’ജൂലൈയില്‍

കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘വരാഹം’ ജൂലൈയില്‍ തിയറ്ററുകളിലെത്തുന്നു. സനല്‍ വി ദേവന്‍ ആണ് സംവിധായകൻ.

സുരേഷ് ഗോപിയുടെ 257ാം ചിത്രമാണിത്. കേന്ദ്രമന്ത്രി സ്ഥാനമേററ  ശേഷം അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മനു സി കുമാറും കള്ളന്‍ ഡിസൂസ ഒരുക്കിയ ജിത്തു കെ ജയനും ചേര്‍ന്നാണ് വരാഹത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍, നവ്യ നായര്‍ എന്നിവരും  മറ്റ് വേഷങ്ങളില്‍ എത്തുന്നു.

ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അടുത്ത ചിത്രത്തിലും സുരേഷ് ഗോപി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പറയുന്നത്.മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരാണ്  പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള, ജയരാജിന്റെ പെരുങ്കളിയാട്ടം എന്നീ ചിത്രങ്ങളും സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News