January 29, 2025 11:28 am

വഖഫ് ഭൂമി വിവാദം : സുരേഷ് ഗോപി വീണ്ടും കേസിൽ കുടുങ്ങുന്നു

കല്പറ്റ : മുസ്ലിം സമുദായത്തിൻ്റെ സ്വത്ത് സംരക്ഷിക്കുന്ന വഖഫ് ബോർഡിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസിന്റെ പരാതി.

പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അനൂപ് വി.ആര്‍ ആണ് കമ്പളക്കാട് പോലീസില്‍ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

മണിപ്പൂരിലെ സംഭവത്തിന് സമാനമായതാണ് കേരളത്തിലെ വഖഫ് ബോർഡ് വിഷയം. വഖഫിനെ നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന ‘കിരാതം’  എന്നുമാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്.വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന്റെ പ്രചരണത്തിനിടെയായിരുന്നു ഈ പരാമർശം.

കേന്ദ്ര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്ന് ഒരു വീഡിയോ വന്നിട്ടുണ്ട്. സംസ്ഥാന ജില്ലാ നേതൃത്വങ്ങൾക്ക് ആ വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട്. അത് പ്രചരിപ്പിക്കണമെന്നും സുരേഷ് ഗോപി പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

മുനമ്പത്ത് മാത്രമല്ല, ഒരുവിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനതാപാർട്ടി ഇവിടെയുള്ളത്. ഭാരതത്തിൽ ആ ‘കിരാതം’ ഒടുക്കിയിരിക്കും എന്ന് വ്യക്തമാക്കി കഴിഞ്ഞു. മുനമ്പത്തെ സുഖിപ്പിച്ചുകൊണ്ട് ഞങ്ങൾക്ക് ഒന്നും നേടണ്ട, വഖഫ് ബില്ല് പാർലമെന്റിൽ പാസാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വഖഫ് ഭൂമി വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയും വിവാദമായിരുന്നു. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാൽ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യധീനപ്പെട്ട് പോകാതിരിരിക്കണമെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലകൃഷ്ണൻ പ്രസംഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News