തിരുവനന്തപുരം : സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വിലവർധിപ്പിക്കാൻ തീരുമാനിച്ചു. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്.
എഴു വർഷം മുമ്പുള്ള വിലയാണിപ്പോൾ നിലവിലുള്ളത്. ഇടതുമുന്നണി യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത്.1525.34 കോടി രൂപയാണു സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ളത്.
വിതരണക്കാർ മുൻകൂർ പണം നൽകാതെ സാധനങ്ങൾ നൽകാൻ തയാറല്ലാത്തതിനാൽ സപ്ലൈകോയുടെ 1500ൽപരം വിൽപനകേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ പലതുമില്ല.
തേയില, കാപ്പിപ്പൊടി, മല്ലിപ്പൊടി, വറ്റൽ മുളകുപൊടി, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ, കുരുമുളക്, ചിക്കൻ മസാല, ഗരം മസാല, ഫിഷ് മസാല, സാമ്പാർപ്പൊടി, രസംപൊടി, കടുക്, കായം, പെരുംജീരകം, ജീരകം, ഉലുവ തുടങ്ങിയവയും സപ്ലൈക്കോ വില കുറച്ചു നൽകുന്നുണ