തിരുവനന്തപുരം: സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ അനർഹരായവർ തട്ടിയെടുത്ത സംഭവങ്ങളിൽ വിശദമായ പരിശോധന വരുന്നു.ഗുണഭോക്താക്കളിൽ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. തട്ടിയെടുത്തവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ പെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്ന സി എ ജി റിപ്പോർട്ടിലെ കണ്ടെത്തല്‍.തിരുവനന്തപുരം കോര്‍പറേഷന്‍ മേഖലയിലാണ് തട്ടിപ്പുകാർ കൂടുതല്‍. 347 പേരാണ് കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ തട്ടിപ്പുകാര്‍. ഇവര്‍ 1.53 കോടിരൂപയാണ് ഇവർ തട്ടിയെടുത്തത്.
കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സര്‍ക്കാര്‍ തട്ടിപ്പുകാര്‍ കോഴിക്കോട് കോർപറേഷൻ പരിധിയിലുണ്ട്. കോര്‍പറേഷന്‍ മേഖലയില്‍ തട്ടിപ്പുകാര്‍ കുറവ് കൊച്ചി കോര്‍പറേഷനിലാണ്. 70 പേര്‍ മാത്രം.
185 സര്‍ക്കാര്‍ തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും, 68 പേര്‍.
പഞ്ചായത്ത് മേഖല പരിശോധിച്ചാല്‍ ഒന്നും രണ്ടും സ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ്. ഒന്നാം സ്ഥാനത്ത് 69 തട്ടിപ്പുകാര്‍ ഉള്ള മണ്ണഞ്ചേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനത്ത് മാരാരിക്കുളം പഞ്ചായത്ത്, സര്‍ക്കാര്‍ മേഖലയിലെ 47 തട്ടിപ്പുകാരാണ് ഈ പഞ്ചായത്തിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവർ ഉള്‍പ്പെടെ 9201 പേര്‍ ചേര്‍ന്ന് 39 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
അതേസമയം, ക്ഷേമ പെൻഷൻ തട്ടിപ്പിൽ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തിൽ കടക്കാനാണ് വകുപ്പുകളുടെ തീരുമാനം. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും.സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റി പരിശോധന നടത്തും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും.ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും.സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും.
അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. പെൻഷൻ വിതരണത്തിനായി വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്‍റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവ നിര്‍ബന്ധമാക്കുന്നതിനും ആലോചനയുണ്ട്. ഗുണഭോക്താക്കളുടെ അർഹത കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പിക്കാനാണ് തീരുമാനം
ചിലർ ഒരേസമയം വിധവാപെൻഷനും അവിവാഹിതർക്കുള്ള പെൻഷനും വാങ്ങിയെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. മരിച്ചവരുടെ പേരിൽ ദീർഘകാലം ക്ഷേമപെൻഷൻ വിതരണം ചെയ്തെന്നും കണ്ടെത്തലുണ്ട്.
സർക്കാർ ജീവനക്കാരിൽ ഒതുങ്ങില്ല സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ് കഥകൾ. 2023 സെപ്റ്റംബർ C& AG സമർപ്പിച്ചു റിപ്പോർട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകൾ . സംസ്ഥാനത്ത് മരണപ്പെട്ടവരുടെ പേരുകൾ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാതെ ദീർഘ കാലം അവരുടെ പേരിൽ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു . മരിച്ചവരുടെ പട്ടികയിലെ 4039 പേരുകൾ പരിശോധിച്ചതിൽ 1698 പേർക്കും പെന്‍ഷന്‍ വിതരണം ചെയ്തതായി കണ്ടെത്തി. ഇത്തരത്തിൽ മാത്രം നഷ്ടം 2.63 കോടി രൂപ നഷ്ടമുണ്ടായി .
മാതമല്ല ഒരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്ന വനിതകൾ ഉണ്ടെന്നും കണ്ടെത്തി. ഇത്തരത്തില്‍ 13 കേസുകളാണ് കണ്ടെത്തയിത്. ഭർത്താവ് മരിക്കാത്തവരും, വിവാഹ മോചിതർ ആകാത്തവരും വരെ വിധവാ പെൻഷൻ പട്ടികയിൽ കടന്നു കൂടി. വിധവ പെന്‍ഷന്‍ ക്രമക്കേടില്‍ മാത്രം നഷ്ടം 1.8 കോടി രൂപ .നേരിട്ട് വീടുകളില്‍ എത്തി പെന്‍ഷന്‍ വിതരണം ചെയ്തതിലാണ് കൂടുതലും ക്രമക്കേടുകൾ കണ്ടെത്തിയത്.