പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് സെപ്തംബർ 5 ന്

തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ സെപ്തംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. എട്ടിനു വോട്ടെണ്ണും.

വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഓഗസ്റ്റ് 17- നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 18-ന് സൂക്ഷ്മപരിശോധന. ഓഗസ്റ്റ് 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.

പുതുപ്പള്ളി കൂടാതെ ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്.

പുതുപ്പള്ളിയില്‍ 2021-ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

യാതൊരു വേവലാതിയും അങ്കലാപ്പും സി.പി.എമ്മിനില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു.