കൊലപാതകമോ ? വ്യക്തത വരുത്താൻ സി ബി ഐ

കൊച്ചി: കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് ക്യാമ്പസിലെ വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണം, കൊലപാതകമോ ആത്മഹത്യയോ എന്ന് അറിയാൻ സി ബി ഐ ശ്രമം തുടങ്ങി.

സിദ്ധാർഥൻ്റെ പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ ഡൽഹി എയിംസിലേക്ക് സി ബി ഐ അയച്ചിട്ടുണ്ട്. മരണ കാരണത്തിൽ വ്യക്തത വരുത്താൻ ഇതു സഹായകരമാവും എന്നാണ് സി ബി ഐ കരുതുന്നത്.ഒരു മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വിദ​ഗ്ധോപദേശം നൽകണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.

കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാര്‍ഥന്‍ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരേയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സി.ബി.ഐ. കോടതിയെ ബോധിപ്പിച്ചിരുന്നു.

കേസിലെ പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരി​ഗണിക്കും. പ്രതികളായ അരുൺ കേലോത്ത്, എൻ. ആസിഫ് ഖാൻ, എ. അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നഫീസ് തുടങ്ങിയവരുടെ ജാമ്യഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഇതിൽ ഭൂരിപക്ഷം പേരും എസ് എഫ് ഐ നേതാക്കളാണ്.

Sidharthan's death: Police invoke criminal conspiracy charge against  accused, latest news, kerala news, Sidharthan's death,

റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. ബ്രുവരി 18-നാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥനെ കണ്ടെത്തിയത്. 16 -ാം തീയതി മുതല്‍ സഹപാഠികള്‍ അടക്കമുള്ളവര്‍ നിരന്തരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News