January 5, 2025 4:18 pm

പെരിയ ഇരട്ടക്കൊല: 10 സി പി എം കാർക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി : യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കാസർകോട് പെരിയ കല്യോട്ട് വെച്ച്   കൊ കൊലപ്പെടുത്തിയ കേസിൽ സി പി എം കാരായ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.സി പി എമ്മിൻ്റെ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പേർക്ക് അഞ്ചു വർഷം തടവും.

എറണാകുളം സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ.ശേഷാദ്രിനാഥൻ ആണ് ശിക്ഷ വിധിച്ചത്. വിചാരണ നേരിട്ട 10 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു. 2019 ഫെബ്രുവരി 17 നു ആയിരുന്നൂ കൊലപാതകം.

ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.

ഇവർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ.

Periya twin-murder case: Setback for CBI as court acquits 6 of 10 persons charged by agency

 

ഗൂഢാലോചന കേസ് കൂടി തെളിഞ്ഞതിനാലാണ് 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം വിധിച്ചത്. 14–ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവർക്ക് 5 വർഷം തടവ്. തെളിവു നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ.

പ്രതികൾക്കു വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ല ഇതെന്നും രാഷ്ട്രീയ പ്രശ്നത്തിന്റെ ഭാഗമായി പ്രാദേശികമായുണ്ടായ കൊലപാതകമാണു നടന്നതെന്നും പ്രതിഭാഗം വാദിച്ചു.

രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വച്ച് കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്ന സമയത്തു ജീപ്പിലെത്തിയ അക്രമികൾ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

Periya twin murder: Ex-MLA Kunhiraman added in list of accused, CBI tells court, Periya twin murder, Periya double murder, Sarathlal and Kripesh murder, KV Kunhiraman MLA

മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ

 

ക്രൈംബ്രാഞ്ച് 14 പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും അന്വേഷണം അട്ടിമറിക്കുന്നു എന്ന് ആരോപണം ഉയർന്നു. തുടർന്ന്, ഹൈക്കോടതി സിബിഐ അന്വേഷണം അനുവദിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ ഇതിനെതിരെ സുപ്രീം കോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല.

സിബിഐ അന്വേഷണത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചപ്പോൾ അതിൽ പ്രതികൾ 14നു പകരം 24 ആയി.  കോടതി ഇതിൽ 14 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. 10 പേരെ വെറുതെ വിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയ 14 പേരിൽ 10 പേര്‍ ശിക്ഷ കിട്ടിയവരിൽ ഉൾപ്പെടും. സിബിഐ അധികമായി ഉൾപ്പെടുത്തിയ പ്രതികളിൽ 4 പേരെയുമാണു പ്രത്യേക കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.

Kerala: पेरिया दोहरे हत्याकांड से दहला केरल... | Kerala: Kerala shaken by Periya double murder... Kerala: पेरिया दोहरे हत्याकांड से दहला केरल...

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News