പാലക്കാട് : ജലക്ഷാമം നേരിടാറുള്ള പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയത് റദ്ദാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
ജില്ലാ എക്‌സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച ഏകകണ്ഠമായ തീരുമാനം. സര്‍ക്കാര്‍ ന്യായീകരണമൊന്നും മുന്നണിയിലെ മുഖ്യഘടക കക്ഷിക്ക് പോലും ബോധ്യപ്പെട്ടില്ലെന്ന് തെളിയുന്നത് സി പി എമ്മിനെ പ്രതിരോധത്തിലാക്കി.
ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനാണ് സിപിഐ ആലോചിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാതെ മുന്നോട്ട് പോയാല്‍ തിരിച്ചടി ഉറപ്പെന്നാണ് പാർടിയുടെ വിലയിരുത്തല്‍.
അതേസമയം പദ്ധതി പ്രദേശം മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് മുഖ്യമന്ത്രിയും എംബി രാജേഷും സംസാരിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. കുളങ്ങളില്‍ പോലും വെള്ളം നിലക്കാത്ത ഭൂമിയില്‍ എങ്ങനെ മഴക്കുഴി കേട്ടുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പഞ്ചാബിലും,ഹരിയാനയിലും,മധ്യപ്രദേശിലും ഒയാസിസ് കമ്പനിക്ക് മദ്യനിര്‍മ്മാണശാല ആരംഭിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് അനുമതി നല്‍കിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.മദ്യ കമ്പനിക്ക് വേണ്ടി കുഴല്‍ കിണര്‍വഴി ഒരു തുള്ളി വെള്ളം എടുക്കില്ല. മലമ്പുഴ വെള്ളവും, മഴവെള്ളവുമാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം ആവര്‍ത്തിച്ചു.