April 23, 2025 12:02 am

ജാതി സംവരണത്തിന് ബദൽ വേണം- എൻ എസ് എസ്

കോട്ടയം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് കുററപ്പെടുത്തിയ എൻ എസ് എസ്, ജാതിസംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്ന് എൻ എസ് എസ്. ബജറ്റ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻ എസ് എസ് എന്നാൽ സ്കൂൾ, കോളേജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല. എയ്ഡഡ് സ്കൂളുകളിലെ നിയമകാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല. ഇത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം  വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News