നീറ്റ് പരീക്ഷയില്‍ ക്രമക്കേടെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയെന്ന്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സമ്മതിച്ചു.

കുറ്റക്കാരായി കണ്ടെത്തുന്നതാരെയാണെങ്കിലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.എൻടിഎ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കും.

ക്രമക്കേട് നടന്നത് എവിടെയാണെന്നോ ഏത് തരത്തിലാണ്  നടന്നതെന്നോ മന്ത്രി വ്യക്തമാക്കിയില്ല. ക്രമക്കേട് നടന്നെന്ന  വാർത്തകള്‍  ഇതുവരെ കേന്ദ്ര സർക്കാർ  തള്ളുകയായിരുന്നു .

67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് എന്നീ സ്ഥലങ്ങളിലെ ആറ് സെന്‍ററുകളിലെ 1563 പേർക്ക് സമയം ലഭിച്ചില്ലെന്ന കാരണത്താല്‍ എൻടിഎ ഗ്രേസ് മാർക്ക് നല്‍കിയിരുന്നു.

ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെയും ഫലം റദ്ദാക്കാൻ തീരുമാനം ആയിരുന്നു. ഇവർക്ക് റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശയക്ക് സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഈ മാസം 23 ന് വീണ്ടും പരീക്ഷ നടത്താനാണ് സുപ്രീംകോടതി അനുവാദം നല്‍കിയിരിക്കുന്നത്