കൊച്ചി: മന്ത്രിസഭയിൽ നിന്ന് എൻ സി പി പ്രതിനിധിയായ എ കെ ശശീന്ദ്രനെ മാററി തോമസ് കെ തോമസിനെ മന്ത്രിയക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മന്ത്രിമാറ്റം അടഞ്ഞ അധ്യായമാണെന്ന് തോമസ്.കെ.തോമസിനെ മുഖ്യമന്ത്രി അറിയിച്ചു.ഇക്കാര്യം ശശീന്ദ്രൻ നേതാക്കളെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തോമസിനെ മന്ത്രിയാക്കണമെന്ന് എൻ സി പി ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയോട് തോമസ്.കെ.തോമസ് അകന്നു എന്നാണ് സൂചന. തോമസ്, ശശീന്ദ്രനുമായി ഇക്കാര്യം ചർച്ച ചെയ്തു.
പാർട്ടിയിലെ ഭിന്നത എൽഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ്.ശശീന്ദ്രന്റെ നീക്കം. പാർട്ടിക്ക് വേണ്ടി ചാക്കോ നൽകുന്ന നിയമന ശുപാർശകൾ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നൽകാൻ തീരുമാനം.
ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്കുളള ചാക്കോയുടെ നാമനിർദേശം തടയാനാണ് കത്ത്. ചാക്കോയെ നേരിട്ട് കണ്ട് നിലപാട് അറിയിക്കാനും ശശീന്ദ്രൻ തീരുമാനിച്ചിട്ടുണ്ട്.
ടി.പി. പീതാംബരൻ മാസ്റ്ററും ഒന്നിച്ച് രണ്ട് ദിവസത്തിനകം ചാക്കോയെ കാണും.സ്വന്തം പക്ഷത്തുളളവരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെടും.