തിരുവനന്തപുരം: എറണാകുളത്തെ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും.ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ.സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രി ശനിയാഴ്ച വൈകീട്ട് നാല് മണിയ്ക്ക് ഓൺലൈൻ വഴി ചർച്ച നടത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.
എന്നാൽ ജുഡീഷ്യൽ കമ്മീഷനെതിരെ നേരത്തെ സമരക്കാർ രംഗത്തെത്തി. കമ്മിഷനെ വച്ചത് ശാശ്വത പരിഹാരമല്ലെന്നും പ്രശ്നപരിഹാരം നീണ്ടു പോകുമെന്നുമായിരുന്നു സമരസമിതിയുടെ പ്രതികരണം.
ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് രാജീവ് അറിയിച്ചു.
അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സർക്കാർ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു.
അതേസമയം 2008ൽ നിയോഗിച്ച നിസ്സാർ കമ്മിഷൻ ജുഡീഷ്യൽ കമ്മിഷൻ ആയിരുന്നുവെന്നും തുടർന്ന് 2022ൽ മുനമ്പം നിവാസികൾ അറിയാതെയാണ് ഭൂമി വഖഫ് ബോർഡിലേക്ക് എഴുതിയെടുത്തതെന്നും സമരസമിതി ആരോപിച്ചു. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മിഷനെ വയ്ക്കുന്നതെന്നാണ് സമരസമിതിയുടെ ആരോപണം. 33 വർഷം റവന്യൂ അവകാശങ്ങൾ ഉണ്ടായിരുന്ന ഭൂമിയെക്കുറിച്ച് കമ്മിഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നത് ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളുടെ നിഷേധമാണെന്നും സമര സമിതി കുററപ്പെടുത്തി.
dark markets 2024 dark market link https://mydarknetmarketlinks.com/